പണയം വച്ച വസ്തു സ്വന്തമാക്കിയതായി പരാതി;  മകളുടെ വിവാഹ ആവശ്യത്തിന് ഒന്നര ലക്ഷം രൂപയുടെ സ്വർണം വാങ്ങി; കടക്കാർ തട്ടിയെടുത്തത് സെന്‍റിന് മൂ​ന്നു ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന വസ്തുവെന്ന് പരാതിക്കാർ

കോ​ട്ട​യം: വ​സ്തു​വി​ന്‍റെ ആ​ധാ​രം പ​ണ​യം വ​ച്ച് സ്വ​ർ​ണം വാ​ങ്ങി. പ​ണം ന​ല്കാ​തെ വ​ന്ന​പ്പോ​ൾ വ​സ്തു സ്വ​ന്ത​മാ​ക്കി​യെ​ന്ന് പ​രാ​തി. വാ​ഴൂ​ർ സ്വ​ദേ​ശി കോ​ട​തി മു​ഖേ​ന ന​ല്കി​യ കേ​സി​ൽ പ​ള്ളി​ക്ക​ത്തോ​ട് പോ​ലീ​സ് തി​രു​വ​ല്ല സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നു പേ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തു.

പ​രാ​തി​ക്കാ​ര​ന്‍റെ ബ​ന്ധു, ഭാ​ര്യ , സ്വ​ർ​ണ​ക്ക​ട​ക്കാ​ര​ൻ എ​ന്നി​വ​ർ​ക്കെ​തി​രേ​യാ​ണ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. വാ​ഴൂ​ർ സ്വ​ദേ​ശി​യാ​യ പ​രാ​തി​ക്കാ​ര​ന്‍റെ മ​ക​ളു​ടെ വി​വാ​ഹ​ത്തി​ന് തി​രു​വ​ല്ല സ്വ​ദേ​ശി​ക്ക് ആ​ധാ​രം പ​ണ​യം വ​ച്ച് ഒ​ന്ന​ര ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ വാ​ങ്ങി. പ​ണം ന​ല്കാ​തെ വ​ന്ന​തോ​ടെ വ​സ്തു സ്വ​ന്ത​മാ​ക്കി​യെ​ന്നാ​ണ് പ​രാ​തി.

മൂ​ന്നു ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന മൂ​ന്നു സെ​ന്‍റ് സ്ഥ​ലം കൈ​വ​ശ​പ്പെ​ടു​ത്തി​യെ​ന്നാ​ണ് പ​രാ​തി. സ്വ​ർ​ണം വാ​ങ്ങി​യ പ​ണം തി​രി​കെ ന​ല്കാ​ത്ത​തി​നാ​ലാ​ണ് വ​സ്തു കൈ​വ​ശ​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​ര​മെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Related posts