ഭക്ഷണം ഓർഡർ ചെയ്തശേഷം ഹോട്ടലുടമയിൽ നിന്ന് പണവും തട്ടിച്ചു; ബുള്ളറ്റിലെത്തി തട്ടിപ്പ് നടത്തിയത് മധ്യവയസ്കൻ ചില്ലറക്കാരനല്ല; വിശ്വാസം മുതലെത്ത് നടത്തിയ തട്ടിപ്പിങ്ങനെ…

വൈ​ക്കം: ഹോ​ട്ട​ലി​ൽ നി​ന്ന് പാ​ഴ്സ​ൽ ഓ​ർ​ഡ​ർ ചെ​യ്ത് ഹോ​ട്ട​ലു​ട​മ​യെ ക​ബ​ളി​പ്പി​ച്ച് പ​ണം വാ​ങ്ങി ക​ട​ന്നു ക​ള​ഞ്ഞ മ​ധ്യ​വ​യ​സ്ക​ൻ എ​ത്തി​യ ബു​ള്ള​റ്റി​നെ​ക്കു​റി​ച്ച് പോ​ലീ​സി​നു സൂ​ച​ന ല​ഭി​ച്ചു.

പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​യി​ൽ നി​ന്ന് ഇ​യാ​ൾ ബു​ള​ള​റ്റ് വാ​ങ്ങി​യെ​ങ്കി​ലും ഉ​ട​മ​സ്ഥാ​വ​കാ​ശം ഇ​പ്പോ​ഴും മാ​റ്റി​യി​ട്ടി​ല്ല.ഇ​യാ​ളെ ക​ണ്ടെ​ത്തു​ന്ന​തി​ന് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി.

വൈ​ക്കം പെ​രി​ഞ്ചി​ല​യി​ലെ ഗ്രീ​ൻ ചി​ല്ലി എ​ന്ന ഹോ​ട്ട​ലി​ന്‍റെ ഉ​ട​മ ജി​നീ​ഷി​ൽ നി​ന്നാ​ണ് ബു​ള്ള​റ്റി​ലെ​ത്തി​യ ആ​ൾ 1500 രൂ​പ വാ​ങ്ങി ക​ട​ന്നു ക​ള​ഞ്ഞ​ത്.

ബു​ള്ള​റ്റി​ലെ​ത്തി​യ ആ​ൾ പാ​ഴ്സ​ൽ കൊ​ണ്ടു​പോ​കാ​നാ​യി വി​ളി​ച്ചു കൊ​ണ്ടു​വ​ന്ന ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റി​ൽ നി​ന്നും 1500 രൂ​പ​വാ​ങ്ങി ക​ബ​ളി​പ്പി​ച്ചു.

ഏ​താ​നും ദി​വ​സ​ങ്ങ​ൾ തു​ട​ർ​ച്ച​യാ​യി ഹോ​ട്ട​ലി​ൽ ബു​ള്ള​റ്റി​ൽ എ​ത്തി ഹോ​ട്ട​ൽ ഉ​ട​മ​യും ജീ​വ​ന​ക്കാ​രു​മാ​യി ഇ​യാ​ൾ അ​ടു​പ്പ​മു​ണ്ടാ​ക്കി. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 30 ബി​രി​യാ​ണി, 20 ചോ​റ്, 20 ബീ​ഫ് ഫ്രൈ ​എ​ന്നി​വ പാ​ഴ്സ​ലാ​യി ആ​വ​ശ്യ​പ്പെ​ട്ടു.

പാ​ഴ്സ​ൽ വേ​ഗം ത​രാ​ൻ ഇ​യാ​ൾ ആ​വ​ശ്യ​പ്പെ​ട്ടു. ഭ​ക്ഷ​ണം കൊ​ണ്ടു​പോ​കാ​ൻ ഓ​ട്ടോ​റി​ക്ഷ​യും പു​റ​ത്തു​ണ്ടാ​യി​രു​ന്നു. ഭ​ക്ഷ​ണ​ത്തി​ന്‍റെ ബി​ല്ല് എ​ത്ര​യാ​ണെ​ന്ന് അ​ന്വേ​ഷി​ച്ച ഇ​യാ​ൾ 1500 രൂ​പ ഹോ​ട്ട​ൽ ഉ​ട​മ​യോ​ടു ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും ആ ​തു​ക കൂ​ടി ചേ​ർ​ത്ത് ഗൂ​ഗി​ൾ പേ ​ചെ​യ്യാ​മെ​ന്ന് പ​റ​ഞ്ഞു.

ഇ​ത് വി​ശ്വ​സി​ച്ച ക​ട ഉ​ട​മ പ​ണം ന​ൽ​കി. ഒ​രു സാ​ധ​നം വാ​ങ്ങി ഉ​ട​നെ​ത്താ​മെ​ന്ന് പ​റ​ഞ്ഞ് പോ​യ ഇ​യാ​ൾ പി​ന്നീ​ട് മ​ട​ങ്ങി​വ​ന്നി​ല്ല.

കു​റ​ച്ചു ക​ഴി​ഞ്ഞ​പ്പോ​ൾ ഭ​ക്ഷ​ണം ഓ​ർ​ഡ​ർ ചെ​യ്ത ആ​ളെ അ​ന്വേ​ഷി​ച്ചു ഓ​ട്ടോ​ക്കാ​ര​നും ഹോ​ട്ട​ലി​ലെ​ത്തി. ഓ​ട്ടോ​ക്കാ​ര​ന്‍റെ കൈ​യ്യി​ൽ നി​ന്നും 1500 രൂ​പ ന​ഷ്ട​പ്പെ​ട്ട​താ​യി അ​റി​ഞ്ഞ​പ്പോ​ഴാ​ണ് താ​നും ക​ബ​ളി​ക്ക​പ്പെ​ട്ട കാ​ര്യം ഹോ​ട്ട​ലു​കാ​ര​നും തി​രി​ച്ച​റി​ഞ്ഞ​ത്. ഹോ​ട്ട​ലു​ട​മ ജി​നീ​ഷും ഒ​ട്ടോ ഡ്രൈ​വ​ർ അ​നി​ൽ കു​മാ​റും വൈ​ക്കം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യ​രു​ന്നു.

Related posts

Leave a Comment