തട്ടുകടയുടെ മറവിൽ കഞ്ചാവ് വിൽപന; സാധനം വാങ്ങി വിൽപനയ്ക്കെത്തിക്കുന്നതി നിടെ രണ്ടംഗസംഘം പോലീസ് പിടിയിൽ

ചാ​രും​മൂ​ട്: ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ പ്ര​ധാ​ന ല​ഹ​രി മ​രു​ന്ന് ത​ല​വ​നും കൂ​ട്ടാ​ളി​യും ര​ണ്ടു കി​ലോ ക​ഞ്ചാ​വു​മാ​യി നൂ​റ​നാ​ട് പോ​ലീ​സി​ന്‍റെ പി​ടി​യി​ൽ. നൂ​റ​നാ​ട് പു​തു​പ്പ​ള്ളി​ക്കു​ന്നം ഖാ​ൻ മ​ൻ​സി​ലി​ൽ ഷൈ​ജു ഖാ​ൻ (40, കൂ​ട്ടാ​ളി​യാ​യ ശൂ​ര​നാ​ട് വ​ട​ക്ക് പ​ടി​ഞ്ഞാ​റ്റം മു​റി​യി​ൽ സി​ജി ഭ​വ​ന​ത്തി​ൽ ഗോ​പ​കു​മാ​ർ (40) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

സ്കൂ​ട്ട​റി​ൽ ക​ഞ്ചാ​വ് വി​ൽ​ക്കാ​നാ​യി കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ പോ​ലീ​സി​നെ ക​ണ്ട് ഓ​ടി​ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​ക​ളെ നാ​ട​കീ​യ​മാ​യി കീ​ഴ്പ്പെ​ടു​ത്തി​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ചാ​രും​മൂ​ട് എ​സ്ക്വ​യ​ർ ബാ​റി​ന് മു​ൻ​വ​ശ​ത്ത് ക​നാ​ലി​ന്‍റെ പു​റ​മ്പോ​ക്കി​ൽ അ​ന​ധി​കൃ​ത ത​ട്ടു​ക​ട​യു​ടെ മ​റ​വി​ൽ ക​ഞ്ചാ​വ് വി​ൽ​പ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു ഷൈ​ജു​ഖാ​ൻ എ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

 

Related posts

Leave a Comment