ഖ​ത്ത​ർ ലോ​ക​ക​പ്പ് ഫൈ​ന​ലി​ലെ പ​ന്ത് ലേ​ല​ത്തി​ന്; വി​ല 2.24 കോ​ടി രൂ​പ

ല​ണ്ട​ൻ: ല​യ​ണ​ൽ മെ​സി​യു​ടെ അ​ർ​ജ​ന്‍റീ​ന​യും കി​ലി​യ​ൻ എം​ബാ​പെ​യു​ടെ ഫ്രാ​ൻ​സും ഏ​റ്റു​മു​ട്ടി​യ ഖ​ത്ത​ർ ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ ഫൈ​ന​ലി​ലെ ഔ​ദ്യോ​ഗി​ക മാ​ച്ച് ബോ​ൾ‌ ലേ​ല​ത്തി​ന്.

കു​റ​ഞ്ഞ​ത് 10 ല​ക്ഷം ഖ​ത്ത​ർ റി​യാ​ലാ​ണ് (2.24 കോ​ടി രൂ​പ) ലേ​ല​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ജൂ​ൺ ആ​റി​ന് ഇം​ഗ്ല​ണ്ടി​ലെ നോ​ർ​താം​പ്ട​ൺ ഓ​ക്ഷ​ൻ ഹൗ​സ് വ​ഴി​യാ​ണ് ലേ​ലം ന​ട​ക്കു​ന്ന​ത്.

അ​ഡി​ഡാ​സ് ക​മ്പ​നി പു​റ​ത്തി​റ​ക്കി​യ “അ​ൽ ഹി​ൽ​മ്’ എ​ന്ന പ​ന്താ​ണ് ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ ഉ​പ​യോ​ഗി​ച്ച​ത്. അ​ഡി​ഡാ​സി​ന്‍റെ “വി​ൻ ദ ​മാ​ച്ച് ബാ​ൾ’ മ​ത്സ​ര​ത്തി​ലൂ​ടെ ലോ​ക​ക​പ്പ് ഫൈ​ന​ൽ മാ​ച്ച് ബാ​ൾ സ്വ​ന്ത​മാ​ക്കി​യ പേ​ര് വെ​ളി​പ്പെ​ടു​ത്താ​ത്ത ഒ​രു വി​ദേ​ശ ആ​രാ​ധ​ക​നാ​ണ് ഇ​പ്പോ​ൾ പ​ന്ത് ലേ​ല​ത്തി​ൽ വി​ൽ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

ലോ​ക​ക​പ്പ് ഫൈ​ന​ൽ തീ​യ​തി​ലും വേ​ദി​യും ഉ​ൾ​പ്പെ​ടെ വി​ശ​ദാം​ശ​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി​യ​താ​ണ് മാ​ച്ച് ബാ​ൾ.

Related posts

Leave a Comment