ഒരു കുട്ടിയുള്ള യുവതിയെ  വിവാഹ വാഗ്ദാനം നൽകി ബസ് ഡ്രൈവർ കരവലയത്തിലാക്കി; ചാറ്റിംഗ് സൗഹൃദം പിന്നീട് ലോഡ്ജിലേക്ക്; ഒടുവിൽ പീഡന പരാതിയുമായി യുവതി


പ​യ്യ​ന്നൂ​ര്‍: വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി യു​വ​തി​യെ ലോ​ഡ്ജി​ല്‍ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ സ്വ​കാ​ര്യ ബ​സ് ഡ്രൈ​വ​ര്‍ അ​റ​സ്റ്റി​ല്‍.

പ​യ്യ​ന്നൂ​ര്‍ എ​ടാ​ട്ട് സ്വ​ദേ​ശി മാ​ത്രാ​ട​ന്‍ പു​തി​ര​ക്ക​ല്‍ നി​ശാ​ന്തി(36)​നെ​യാ​ണ് പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ലാ​ണ് പ​രാ​തി​ക്കാ​സ്പ​ദ​മാ​യ സം​ഭ​വം.

ആ​ല​ക്കോ​ട് ഉ​ദ​യ​ഗി​രി​യി​ലെ ഭ​ര്‍​തൃ​മ​തി​യാ​യ ഇ​രു​പ​ത്താ​റു​കാ​രി​യാ​ണ് ഇ​യാ​ള്‍​ക്കെ​തി​രെ ആ​ല​ക്കോ​ട് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്.

​സം​ഭ​വം ന​ട​ന്ന​ത് പ​യ്യ​ന്നൂ​രി​ലാ​യ​തി​നാ​ല്‍ ആ​ല​ക്കോ​ട് പോ​ലീ​സ് പ​യ്യ​ന്നൂ​ര്‍ പോ​ലി​സി​ന് കേ​സ് കൈ​മാ​റു​ക​യാ​യി​രു​ന്നു.​സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട ഒ​രു​കു​ട്ടി​യു​ടെ അ​മ്മ​കൂ​ടി​യാ​യ യു​വ​തി​യെ പ്ര​ലോ​ഭി​പ്പി​ച്ച് വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ റോ​ഡി​ലെ ലോ​ഡ്ജി​ലെ​ത്തി​ച്ച് പീഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി.

യു​വ​തി​യു​ടെ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത് പ​യ്യ​ന്നൂ​ര്‍ സ്‌​റ്റേ​ഷ​ന്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ മ​ഹേ​ഷ് കെ.​നാ​യ​രു​ടെ നി​ര്‍​ദേശ പ്ര​കാ​രം എ​സ്‌​ഐ ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം പെ​രു​മ്പ​യി​ല്‍​നി​ന്നു​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.​പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

 

 

 

 

Related posts

Leave a Comment