വി​വാ​ഹം ഉറപ്പിച്ച യുവതി ഭാ​വിവ​ര​ന്‍റെ കൂ​ടെ ഒ​ളി​ച്ചോ​ടി;പെൺകുട്ടിയുടെ ഓട്ടത്തിന്‍റെ കാരണം നാട്ടിൽ പാട്ടായി;  വി​വാ​ഹം ന​ട​ത്താ​ന്‍ വീ​ട്ടു​കാ​ര്‍ ത​മ്മി​ല്‍  ധാരണ…


 സിനിമയിൽ കണ്ടിട്ടുണ്ട്, പക്ഷേ ഈ ഒളിച്ചോട്ടം  നേരിട്ട്  കണ്ടതിന്‍റെ അമ്പരപ്പിൽ നാട്ടുകാർ.അറിഞ്ഞവർ അറിഞ്ഞവർ നാട്ടിൽ പാട്ടാക്കി.

തൊടുപുഴയിലെ ഒളിച്ചോട്ടക്കഥ ഇപ്പോൾ വൈറലാണ്.  വി​വാ​ഹം ഉ​റ​പ്പി​ച്ച യു​വ​തി ഭാ​വി വ​ര​ന്‍റെ കൂ​ടെ ഒ​ളി​ച്ചോ​ടിയത് മു​ട്ടം പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍. ശ​ങ്ക​ര​പ്പി​ള്ളി സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യാ​ണു വി​വാ​ഹം നി​ശ്ച​യി​ച്ച യു​വാ​വി​നൊ​പ്പം പോ​യ​ത്.

സം​ഭ​വ​ത്തി​ല്‍ യു​വ​തി​യു​ടെ പി​താ​വ് ഇ​ന്ന​ലെ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. മു​ട്ടം സ്വ​ദേ​ശി​യാ​യ യു​വാ​വി​നൊ​പ്പ​മാ​ണ് യു​വ​തി ബം​ഗ​ളൂ​രു​വി​ലേ​ക്കു ക​ട​ന്ന​ത്.

ഇ​രു​വ​രും ത​മ്മി​ല്‍ അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​രു വീ​ട്ടു​കാ​രും ത​മ്മി​ല്‍ ആ​ലോ​ചി​ച്ചാ​ണ് വി​വാ​ഹം ഉ​റ​പ്പി​ച്ച​ത്.

ഇ​തി​നി​ടെ പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വി​നു വി​വാ​ഹ​ത്തി​ല്‍ എ​തി​ര്‍​പ്പു​ണ്ടാ​യി. ഇ​തോ​ടെ വി​വാ​ഹം ന​ട​ക്കി​ല്ലെ​ന്നു ക​രു​തി​യാ​ണ് പെ​ണ്‍​കു​ട്ടി യു​വാ​വി​നൊ​പ്പം സ്ഥ​ലം വി​ട്ട​ത്.

പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ ഇ​രു​വ​രും ബം​ഗ​ളൂ​രു​വി​ല്‍ ഉ​ണ്ടെ​ന്നു ക​ണ്ടെ​ത്തി. ഇ​രു​വ​രു​ടെ​യും വി​വാ​ഹം ന​ട​ത്താ​ന്‍ വീ​ട്ടു​കാ​ര്‍ ത​മ്മി​ല്‍ സം​സാ​രി​ച്ചു ധാ​ര​ണ​യാ​യ​താ​യും അ​തി​നാ​ല്‍ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടി​ല്ലെ​ന്നും മു​ട്ടം എ​സ്എ​ച്ച്ഒ പ​റ​ഞ്ഞു. ഇ​രു​വ​രോ​ടും സ്‌​റ്റേ​ഷ​നി​ല്‍ ഹാ​ജ​രാ​കാ​ന്‍ പോ​ലീ​സ് നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment