പ്ല​സ് വ​ൺ ചോ​ദ്യപ്പേ​പ്പ​റിൽ ചുവപ്പു നിറം;‘പ​ച്ച ആ​കാതിരുന്നതു നന്നായി’; പ​രിഹാ​സ​വു​മാ​യി പി.​കെ. അ​ബ്ദു​റ​ബ്ബ്

കോ​ഴി​ക്കോ​ട്: ക​ഴി​ഞ്ഞ ദി​വ​സം ആ​രം​ഭി​ച്ച പ്ല​സ് വ​ൺ പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​പ്പേ​പ്പ​റി​ൽ ചു​വ​പ്പ് മ​ഷി ഉ​പ​യോ​ഗി​ച്ച് ചോ​ദ്യ​ങ്ങ​ൾ അ​ച്ച​ടി​ച്ച സം​ഭ​വ​ത്തി​ൽ സി​പി​എ​മ്മി​നെ​യും ഇ​ട​തു​പ​ക്ഷ യു​വ​ജ​ന, വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ളെ​യും പ​രി​ഹ​സി​ച്ച് മു​ൻ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി പി.​കെ. അ​ബ്ദു​റ​ബ്ബ്.

ചു​വ​പ്പ് ആ​യ​തു​കൊ​ണ്ടു കു​ഴ​പ്പ​മി​ല്ലെ​ന്നും പ​ച്ച​നി​റം ആ​യി​രു​ന്നെ​ങ്കി​ൽ താ​ൻ രാ​ജി​വ​യ്ക്കേ​ണ്ടി വ​ന്നേ​നെ​യെ​ന്നും അ​ബ്ദു​റ​ബ്ബ് ത​ന്‍റെ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

യു​ഡി​എ​ഫ് ഭ​ര​ണ​കാ​ല​ത്ത് ചോ​ദ്യ പേ​പ്പ​റി​ന്‍റെ അ​വ​സാ​ന ഭാ​ഗ​ത്ത് ഒ​രു ച​ന്ദ്ര​ക്ക​ല ക​ണ്ടാ​ൽ അ​ഞ്ചാ​റ് കെ​എ​സ്ആ​ർ​ടി​സി ബ​സെ​ങ്കി​ലും എ​റി​ഞ്ഞു ത​ക​ർ​ക്കു​മാ​യി​രു​ന്നു.

മ​ന്ത്രി പ്ര​സം​ഗി​ക്കു​ന്ന വേ​ദി​ക​ളി​ല​ട​ക്കം ചാ​ക്യാ​ർ​കൂ​ത്ത് ന​ട​ത്തു​മാ​യി​രു​ന്നു. അ​ബ്ദു​റ​ബ്ബ് പ​രി​ഹ​സി​ച്ചു. കൃ​ത്യ​മാ​യി ഇ​ട​തു യു​വ​ജ​ന, വി​ദ്യാ​ർ​ഥി പ്ര​സ്ഥാ​ന​ങ്ങ​ളെ ല​ക്ഷ്യം വ​ച്ചു​ള്ള പോ​സ്റ്റി​ന് നി​ര​വ​ധി അ​നു​കൂ​ല പ്ര​തി​കൂ​ല ക​മ​ന്‍റു​ക​ളാ​ണ് ല​ഭി​ക്കു​ന്ന​ത്.

യു​ഡി​എ​ഫ് കാ​ല​ത്ത് ചോ​ദ്യ പേ​പ്പ​റി​ൽ അ​വ​സാ​ന ഭാ​ഗ​ത്ത് ച​ന്ദ്ര​ക്ക​ല അ​ച്ച​ടി​ച്ചു വ​ന്ന​തും അ​ധ്യാ​പി​ക​മാ​ർ പ​ച്ച ബ്ലൗ​സ് ധ​രി​ക്ക​ണ​മെ​ന്ന ത​ര​ത്തി​ൽ നി​ർ​ദേ​ശം ന​ൽ​കി​യ​തെ​ല്ലാം വ​ലി​യ വി​വാ​ദ​മാ​യി​രു​ന്നു.

ഇ​തി​നെ​തി​രേ ഇ​ട​ത് യു​വ​ജ​ന, വി​ദ്യാ​ർ​ഥി പ്ര​സ്ഥാ​ന​ങ്ങ​ൾ വ​ലി​യ സ​മ​ര​ങ്ങ​ൾ വ​രെ ന​ട​ത്തി. മ​ന്ത്രി പ്ര​സം​ഗി​ക്കു​ന്ന ക​ലോ​ത്സ​വ​വേ​ദി​യി​ലും പ്ര​തി​ഷേ​ധം ന​ട​ന്നി​രു​ന്നു.

അ​തേ​സ​മ​യം അ​ബ്ദു​റ​ബ്ബി​ന്‍റെ പോ​സ്റ്റി​നെ എ​തി​ർ​ത്ത് താ​ങ്ക​ൾ ഇ​പ്പോ​ഴും വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ആ​ണെ​ന്ന ധാ​ര​ണ​യി​ലാ​ണോ സം​സാ​രി​ക്കു​ന്ന​തെ​ന്നു ചി​ല​ർ ക​മ​ന്‍റി​ട്ടു.

യു​ഡി​എ​ഫ് ഭ​ര​ണ​കാ​ല​ത്ത് പ​രീ​ക്ഷാ കാ​ല​ത്തു​പോ​ലും ന​ൽ​കാ​തി​രു​ന്ന പാ​ഠ​പു​സ്ത​ക​ങ്ങ​ളാ​ണ് അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ന് മു​ന്പു​ത​ന്നെ ഇ​ട​തു സ​ർ​ക്കാ​ർ വി​ത​ര​ണ​ത്തി​ന് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്നും ക​മ​ന്‍റു​ക​ളി​ലു​ണ്ട്.

പ്ല​സ് വ​ൺ, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ൾ ഒ​രു​മി​ച്ചു ന​ട​ക്കു​ന്ന​തി​നാ​ൽ മാ​റി​പ്പോ​കാ​തി​രി​ക്കാ​നാ​ണു പ്ല​സ് വ​ൺ ചോ​ദ്യ​പ്പേ​പ്പ​ർ ചു​വ​പ്പു നി​റ​ത്തി​ൽ അ​ച്ച​ടി​ച്ച​തെ​ന്നാ​ണു പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ വി​ശ​ദീ​ക​ര​ണം.

Related posts

Leave a Comment