റ​ഷ്യ​ന്‍​ യു​വ​തി നേരിട്ടത് ക്രൂരപീഡനം; എല്ലാം തുറന്ന് പറഞ്ഞ് അഖിലിന്‍റെ മാതാപിതാക്കൾ; താ​ത്കാ​ലി​ക പാ​സ്‌​പോ​ര്‍​ട്ടി​നാ​യി നടപടി തു​ട​ങ്ങി


കോ​ഴി​ക്കോ​ട്: റ​ഷ്യ​ക്കാ​രി​യാ​യ യു​വ​തി​യെ ആ​ക്ര​മി​ക്കു​ക​യും പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്ത അ​ഖി​ലി​ന്‍റെ മാ​താ​പി​താ​ക്ക​ളി​ൽനി​ന്നു പോ​ലീ​സ് മൊ​ഴി​യെ​ടു​ത്തു.​

ആ​ശു​പ​ത്രി​യി​ൽ തു​ട​രു​ന്ന യു​വ​തി​യെ റ​ഷ്യ​യി​ലേ​ക്ക് തി​രി​കെ​യെ​ത്തി​ക്കാ​ൻ താ​ത്കാ​ലി​ക പാ​സ്പോ​ർ​ട്ടി​നാ​യി ന​ട​പ​ടി തു​ട​ങ്ങി.

റി​മാ​ൻ​ഡി​ലാ​യ അ​ഖി​ലി​നെ​തി​രേ ബ​ലാ​ത്സം​ഗം ഉ​ൾ​പെ​ടെ ഗു​രു​ത​ര​മാ​യ വ​കു​പ്പു​ക​ളു​ണ്ട്. പ​ല​ത​വ​ണ യു​വ​തി​യെ അ​ഖി​ൽ മ​ർ​ദി​ച്ചി​ട്ടു​ണ്ടെ​ന്ന് മാ​താ​പി​താ​ക്ക​ൾ സ​മ്മ​തി​ച്ച​താ​യി പോ​ലീ​സ് പ​റ​യു​ന്നു.

യു​വ​തി വീ​ടി​ന്‍റെ മു​ക​ൾ നി​ല​യി​ൽനി​ന്ന് താ​ഴേ​ക്ക് ചാ​ടു​ന്ന​തി​ന് ത​ലേ ദി​വ​സ​വും ഇ​വ​ർ ത​മ്മി​ൽ ത​ർ​ക്കം ഉ​ണ്ടാ​യി​രു​ന്നു.പ​രി​ക്കേ​റ്റ റ​ഷ്യ​ൻ യു​വ​തി പേ​രാ​മ്പ്ര ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ്ക്ലാ​സ് മ​ജി​സ്ട്രേ​റ്റി​ന് മു​ൻ​പാ​കെ ര​ഹ​സ്യ മൊ​ഴി ന​ൽ​കി​യ ശേ​ഷം തി​രി​കെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​യി​ട്ടു​ണ്ട്.

ഇ​നി ഇ​വ​രെ റ​ഷ്യ​യി​ലേ​ക്ക് മ​ട​ക്കി​യെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​കാ​ളാ​ണ് റ​ഷ്യ​ൻ കോ​ൺ​സു​ലേ​റ്റ് സ്വീ​ക​രി​ക്കു​ന്ന​ത്. അ​ഖി​ൽ യു​വ​തി​യു​ടെ രാ​ജ്യാ​ന്ത​ര പാ​സ്പോ​ർ​ട്ടും ന​ശി​പ്പി​ച്ചി​രു​ന്നു. അ​തി​നാ​ൽ മ​ട​ക്ക​യാ​ത്ര​യ്ക്ക് താ​ത്കാ​ലി​ക പാ​സ്പോ​ർ​ട്ട് അ​നി​വാ​ര്യ​മാ​ണ്.

Related posts

Leave a Comment