ശ​മ്പ​ള കു​ടി​ശി​ക ചോ​ദി​ച്ചെ​ത്തി​യ ജീ​വ​ന​ക്കാ​രികൾക്ക് കടയുടമയുടെയും ഭാര്യയുടെയും വക മർദനം​; രാഷ്ട്രീയ സ്വാധീനം പറഞ്ഞ് പോലീസിനു നേരെ ഭീഷണി; ഒടുവിൽ ദമ്പതികളെ പൊക്കി പോലീസ്



അ​ടൂ​ര്‍: ശ​മ്പ​ള കു​ടി​ശി​ക ചോ​ദി​ച്ചെ​ത്തി​യ ജീ​വ​ന​ക്കാ​രി​ക​ളാ​യി​രു​ന്ന ര​ണ്ടു സ്ത്രീ​ക​ളെ മ​ര്‍​ദി​ച്ച കേ​സി​ല്‍ വ​സ്ത്ര വ്യാ​പാ​ര​ശാ​ല ഉ​ട​മ​യും ഭാ​ര്യ​യും അ​റ​സ്റ്റി​ല്‍.

അ​ടൂ​ര്‍ ത​ട്ട റോ​ഡി​ല്‍ സ്ഥാ​പ​നം ന​ട​ത്തു​ന്ന സി​ബി, ഭാ​ര്യ അ​ശ്വ​തി എ​ന്നി​വ​രെ​യാ​ണ് അ​ടൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ലോ​ക്ക്ഡൗ​ണി​ന് മു​മ്പ് സ്ഥാ​പ​ന​ത്തി​ല്‍ ജോ​ലി ചെ​യ്തി​രു​ന്ന ഇ​ടു​ക്കി, ചെ​ങ്ങ​ന്നൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു സ്ത്രീ​ക​ള്‍ ക​ഴി​ഞ്ഞ​ദി​വ​സം ക​ട​യി​ലെ​ത്തി ത​ങ്ങ​ള്‍​ക്കു ല​ഭി​ക്കാ​നു​ള്ള ശ​മ്പ​ളം ചോ​ദി​ച്ച​തി​ന്‍റെ പേ​രി​ല്‍ ഉ​ട​മ​യും ഭാ​ര്യ​യും ചേ​ര്‍​ന്ന് മ​ര്‍​ദി​ച്ചു​വെ​ന്നാ​ണ് പ​രാ​തി.

ഇ​വ​രു​ടെ മൊ​ബൈ​ല്‍ ഫോ​ണും ഉ​ട​മ കൈ​വ​ശ​പ്പെ​ടു​ത്തി. തു​ട​ര്‍​ന്ന് സ്ത്രീ​ക​ള്‍ അ​ടൂ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. വ​നി​താ പോ​ലീ​സ് സം​ഘം ക​ട​യി​ല്‍ എ​ത്തി ക​ട​യു​ട​മ​യോ​ട് സ്ത്രീ​ക​ളു​ടെ ഫോ​ണ്‍ തി​രി​കെ ന​ല്‍​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും രാഷ്്ട്രീയ ബ​ന്ധം പ​റ​ഞ്ഞ് പോ​ലീ​സി​നോ​ട് ത​ട്ടിക്ക​യ​റി​യ​താ​യും പ​റ​യു​ന്നു.

എ​സ്ഐ അ​നൂ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സ് എ​ത്തി ഉ​ട​മ​യെ​യും ഭാ​ര്യ​യെ​യും അ​റ​സ്റ്റ് ചെ​യ്തു. ഇ​വ​രെ പി​ന്നീ​ടു ജാ​മ്യ​ത്തി​ല്‍​വി​ട്ടു.

Related posts

Leave a Comment