മോ​ഷ​ണ​ദൃ​ശ്യം പ്ര​ച​രി​ച്ചു; പി​ന്നാ​ലെ ക​ള​വ് മു​ത​ൽ തി​രി​ച്ചേ​ൽ​പ്പി​ച്ച് മാ​തൃ​ക കാ​ട്ടി ക​ള്ള​ൻ

ക​ട​യി​ൽ നി​ന്ന് മൊ​ബൈ​ൽ ഫോ​ൺ മോ​ഷ്ടി​ച്ച സി.​സി.​ടി.​വി ദൃ​ശ്യം സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചു. പി​ന്നാ​ലെ മോ​ഷ്ടി​ച്ച ഫോ​ൺ ക​ട​യി​ൽ തി​രി​ച്ചേ​ൽ​പ്പി​ച്ച് ഉ​ട​മ​യോ​ട് ക​ള്ള​ൻ മാ​പ്പു​പ​റ​ഞ്ഞു. ഷം​സു​ദീ​ൻ എ​ന്ന​യാ​ളാ​ണ് ഫോ​ൺ മോ​ഷ്ടി​ച്ച​ത്.

മോ​ഷ​ണ​ദൃ​ശ്യം സ​മൂ​ഹ സാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ ക​ള​വ് മു​ത​ൽ തി​രി​ച്ചേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. ക​ണ്ണൂ​ർ പി​ലാ​ത്ത​റ​യി​ലാ​ണ് സം​ഭ​വം. ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് ഇ​യാ​ൾ ഗാ​ല​ക്സി ബേ​ക്ക​റി​യി​ൽ നി​ന്ന് മൊ​ബൈ​ൽ ഫോ​ൺ മോ​ഷ്ടി​ച്ച​ത്.

പി​ന്നാ​ലെ മോ​ഷ​ണ​ത്തി​ന്‍റെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചു. ഇ​ന്ന​ലെ വൈ​കി​ട്ട് ആ​റ​ര​ക്ക് ബേ​ക്ക​റി​യി ലെ​ത്തി​യ മോ​ഷ്ടാ​വ് ഫോ​ൺ തി​രി​കെ ന​ൽ​കി ക​ട​യു​ട​മ​യോ​ട് മാ​പ്പ് പ​റ​ഞ്ഞു.

ഫോ​ൺ തി​രി​കെ കി​ട്ടി​യ ക​ട​യു​ട​മ അ​പ്പോ​ൾ ത​ന്നെ മോ​ഷ്ടാ​വി​നെ പൊ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചു. പ​ക്ഷെ സം​ഭ​വ​ത്തി​ൽ  കേ​സ് എ​ടു​ക്ക​ണ്ട എ​ന്ന് ക​ട​യു​ട​മ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

Related posts

Leave a Comment