പൊൻകുന്നത്തെ മോഷണങ്ങൾക്കു പിന്നിലും തീവെട്ടി ബാബു; കാഞ്ഞിരപ്പള്ളിയിലെ പോലീസുകാരന്‍റെ സ്കൂട്ടർ കണ്ടെത്തി

കാ​ഞ്ഞി​ര​പ്പ​ള്ളി: പോ​ലീ​സു​കാ​ര​ന്‍റെ സ്്കൂ​ട്ട​ർ മോ​ഷ്്ടി​ച്ച കേ​സി​ൽ പോ​ലീ​സ് പി​ടി​കൂ​ടി​യ തീ​വെ​ട്ടി ബാ​ബു​വി​നെ ഉ​ട​ൻ കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ എ​ത്തി​ക്കും.

ക​ഴി​ഞ്ഞ 27നാ​ണ്് കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ എ​യ്ഡ്പോ​സ്റ്റ് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ സ്കൂ​ട്ട​ർ മോ​ഷ്ടി​ച്ച​ത്. തു​ട​ർ​ന്നു പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കൊ​ല്ലം പു​ത്ത​ൻ​കു​ളം ന​ന്ദു​ഭ​വ​നി​ൽ ബാ​ബു(61) എ​ന്ന തീ​വെ​ട്ടി ബാ​ബു പി​ടി​യി​ലാ​യ​ത്.

ത​ല​യോ​ല​പ്പ​റ​ന്പി​ൽ നി​ന്നും മോ​ഷ്്ടി​ച്ച ബൈ​ക്കി​ൽ ക​റ​ങ്ങു​ന്ന​തി​നി​ടയി​ലാ​ണ് തീ​വെ​ട്ടി ബാ​ബു ആ​റ്റി​ങ്ങ​ൽ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​കു​ന്ന​ത്. ഇ​ഷ്ടപ്പെ​ട്ട സ്കൂ​ട്ട​റും ബൈ​ക്കും എ​വി​ടെ ക​ണ്ടാ​ലും ഉ​ട​ൻ ത​ന്നെ പൊ​ക്കു​ക​യാ​ണ് തീ​വെ​ട്ടി ബാ​ബു​വി​ന്‍റെ അനേകം ദുസ്വഭാവങ്ങളിൽ ഒന്ന്.

മോ​ഷ്ടി​ച്ച ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു മ​ടു​ക്കു​ന്പോ​ൾ പൊ​ളി​ച്ചു വി​ല്ക്കു​ക​യോ ഉ​പേ​ക്ഷി​ക്കു​ക​യോ ചെ​യ്യും. അ​തി​നു​ശേ​ഷം അ​ടു​ത്ത ബൈ​ക്ക് മോ​ഷ്്ടി​ച്ചാ​യി​രി​ക്കും പി​ന്നീടു​ള്ള ക​റ​ക്കം.

ഇ​യാ​ൾ പ്ര​ധാ​ന​മാ​യും ആ​ശു​പ​ത്രി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ബൈ​ക്കു​ക​ൾ മോ​ഷ്്ടി​ക്കു​ന്ന​ത്. പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ ക​റ​ങ്ങി ന​ട​ന്ന് വീ​ടു​ക​ളും ക​ട​ക​ളും ക​ണ്ടു​വ​ച്ച​ശേ​ഷം രാ​ത്രി​യി​ൽ മോ​ഷ​ണം ന​ട​ത്തും.

മോ​ഷ​ണ​ക്കേ​സി​ൽ പോ​ലീ​സ് പി​ടി​യി​ലാ​യി ജ​യി​ലി​ൽ ക​ഴി​ഞ്ഞ​ശേ​ഷം വീ​ണ്ടും പു​റ​ത്തി​റ​ങ്ങി പു​തി​യ മോ​ഷ​ണം ന​ട​ത്തി ജ​യി​ലി​ലെ​ത്തും. സം​സ്ഥാ​ന​ത്താ​കെ നൂ​റി​ല​ധി​കം മോ​ഷ​ണ കേ​സു​ക​ളാ​ണ് ഇ​യാ​ളു​ടെ പേ​രി​ലു​ള്ള​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ മാ​സം ക​ല്ല​ന്പ​ല​ത്ത് വീ​ടു കു​ത്തി​ തു​റ​ന്നു മോ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ട​യി​ൽ ഇ​യാ​ളെ​യും കൂ​ട്ടാ​ളി​യാ​യ കൊ​ട്ടാ​രം ബാ​ബു​വി​നെ​യും പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു.

ഈ ​കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന​തി​നി​ടെ കോ​വി​ഡ് നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ​നി​ന്നും ഇ​യാ​ളും മ​റ്റൊ​രു മോ​ഷ​ണ​ക്കേ​സ് പ്ര​തി​യാ​യ മാ​ക്കാ​ൻ വി​ഷ്ണു​വും ര​ക്ഷ​പ്പെ​ട്ടി​രു​ന്നു. ഇ​യാ​ളോ​ടൊ​പ്പം ത​ട​വ് ചാ​ടി​യ വി​ഷ്ണു​വി​നെ പി​ടി​കൂ​ടാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.

ത​ട​വി​ൽ നി​ന്നും ര​ക്ഷ​പ്പെ​ട്ട​ശേ​ഷം കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യാ​ണ് എ​യ്ഡ് പോ​സ്റ്റി​ൽ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ സ​ന്തോ​ഷ് കു​മാ​റി​ന്‍റെ സ്കൂ​ട്ട​ർ മോ​ഷ്ടി​ച്ച​ത്. ഈ ​സ്കൂ​ട്ട​റും പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.

പൊ​ൻ​കു​ന്നം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ക​ട കു​ത്തി​ തു​റ​ന്നു മോ​ഷ​ണം ന​ട​ത്തി​യ​തും വീ​ട് കു​ത്തി​ തു​റ​ന്ന​തും ഇ​യാ​ളാ​ണെ​ന്നു പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment