തെ​ന്മ​ല ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ള്‍ തു​റ​ന്നു; കല്ലടയാറിന്‍റെ തീരമേഖലകളില്‍ ജാഗ്രതാ നിര്‍ദേശം; കൺട്രോൾ റൂമുകൾ തുറന്നു

കൊ​ല്ലം: തെ​ന്മ​ല ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ള്‍ തു​റ​ന്ന​തി​നെ​ത്തു​ട​ര്‍​ന്ന് ക​ല്ല​ട​യാ​റ്റി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ തീ​ര​ങ്ങ​ളി​ലെ പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്ക് ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി ജാ​ഗ്ര​താ നി​ര്‍​ദേ​ശം ന​ല്‍​കി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ഡാ​മി​ലെ ജ​ല​നി​ര​പ്പ് 115.62 മീ​റ്റ​റി​ല്‍ എ​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്ന് മൂ​ന്നു ഷ​ട്ട​റു​ക​ള്‍ 105 സെ​ന്‍റീ മീ​റ്റ​ര്‍ തു​റ​ന്നി​ട്ടു​ണ്ട്. ഡാ​മി​ല്‍ കൂ​ടു​ത​ല്‍ വെ​ള്ളം എ​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഷ​ട്ട​റു​ക​ള്‍ ഇ​നി​യും ഉ​യ​ര്‍​ത്തി​യേ​ക്കും.

പ​ട്ടാ​ഴി വ​ട​ക്കേ​ക്ക​ര, പി​റ​വ​ന്തൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ വെ​ള്ളം ക​യ​റാ​ന്‍ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍​ക്ക് മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്. ചി​റ​ക്ക​ര വി​ല്ലേ​ജി​ല്‍ മ​ണ്ണി​ടി​ച്ചി​ലി​ന് സാ​ധ്യ​ത​യു​ള്ള മേ​ഖ​ല​യി​ല്‍​നി​ന്ന് നാ​ലു കു​ടും​ബ​ങ്ങ​ളെ മാ​റ്റി. ഇ​തി​ല്‍ മൂ​ന്നു കു​ടും​ബ​ങ്ങ​ളി​ലെ ഒ​ന്‍​പ​തു പേ​രെ ചി​റ​ക്ക​ര പ​ഞ്ചാ​യ​ത്തി​ന്റെ പ​ക​ല്‍​വീ​ട്ടി​ലാ​ണ് താ​മ​സി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഒ​രു കു​ടും​ബം ബ​ന്ധു​വീ​ട്ടി​ലേ​ക്ക് മാ​റി.

അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ല്‍ നേ​രി​ടു​ന്ന​തി​ന് സ​ജ്ജ​രാ​യി​രി​ക്കാ​ന്‍ ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി ചെ​യ​ര്‍​മാ​ന്‍​കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​എ​സ്. കാ​ര്‍​ത്തി​കേ​യ​ന്‍ വി​ല്ലേ​ജ് ത​ലം മു​ത​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. ക​ള​ക്‌​ട്രേ​റ്റി​ലും താ​ലൂ​ക്ക് ഓ​ഫീ​സു​ക​ളി​ലും 24 മ​ണി​ക്കൂ​റും ക​ണ്‍​ട്രോ​ള്‍ റൂ​മു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. കി​ഴ​ക്ക​ന്‍​മേ​ഖ​ല​യി​ലെ വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ലും ജാ​ഗ്ര​താ സം​വി​ധാ​ന​ങ്ങ​ളു​ണ്ട്.

Related posts