മ​സാ​ജ് സെ​ന്‍റ​റി​ലെ​ത്തു​ന്ന പെ​ൺ​കു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ച് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി: ഇ​ന്ത്യ​ൻ വം​ശ​ജ​ന് ത​ട​വ് ശി​ക്ഷ

സി​ഡ്നി: ഓ​സ്‌​ട്രേ​ലി​യ​യി​ൽ മ​സാ​ജ് തെ​റാ​പ്പി​സ്റ്റാ​യി ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ 61 സ്ത്രീ​ക​ളെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യും ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ക​യും ചെ​യ്ത ഇ​ന്ത്യ​ൻ വം​ശ​ജ​ന് ത​ട​വു​ശി​ക്ഷ. ഡ​ൽ​ഹി സ്വ​ദേ​ശി സു​മി​ത് സ​തീ​ഷ് റ​സ്തോ​ഗി​ക്കാ​ണ് സൗ​ത്ത് ഓ​സ്‌​ട്രേ​ലി​യ ഡി​സ്ട്രി​ക്റ്റ് കോ​ട​തി 13 വ​ർ​ഷ​വും 10 മാ​സ​വും ത​ട​വ് വി​ധി​ച്ച​ത്. ശി​ക്ഷാ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം ഇ​യാ​ളെ ഓ​സ്‌​ട്രേ​ലി​യ​യി​ൽ നി​ന്നും ഇ​ന്ത്യ​യി​ലേ​ക്ക് നാ​ടു​ക​ട​ത്തും.

2021 ഒ​ക്ടോ​ബ​റി​നും 2022 ജൂ​ലൈ​യ്ക്കും ഇ​ട​യി​ലു​ള്ള വെ​റും ഒ​ൻ​പ​ത് മാ​സ​ക്കാ​ല​യ​ള​വി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ ഞെ​ട്ടി​ക്കു​ന്ന സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്. അ​ഡ​ലെ​യ്ഡി​ലെ പ​ടി​ഞ്ഞാ​റ​ൻ പ്രാ​ന്ത​പ്ര​ദേ​ശ​ത്തു​ള്ള ഗ്ലെ​നെ​ൽ​ഗി​ലെ ഒ​രു മ​സാ​ജ് സെ​ന്‍റ​റി​ലാ​ണ് ഇ​യാ​ൾ ജോ​ലി ചെ​യ്തി​രു​ന്ന​ത്. ഇ​വി​ടെ​യെ​ത്തി​യ സ്ത്രീ​ക​ളെ​യാ​ണ് ഇ​യാ​ൾ പീ​ഡി​പ്പി​ച്ച​ത്.

ഗു​രു​ത​ര​മാ​യ ലൈം​ഗി​ക അ​തി​ക്ര​മം (42 കേ​സു​ക​ൾ), സ്ത്രീ​ക​ളു​ടെ ന​ഗ്ന​ദൃ​ശ്യ​ങ്ങ​ൾ ര​ഹ​സ്യ​മാ​യി മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി (55 കേ​സു​ക​ൾ) ഉ​ൾ​പ്പെ​ടെ 97-ഓ​ളം കു​റ്റ​ങ്ങ​ളാ​ണ് പ്ര​തി​ക്കെ​തി​രെ ചു​മ​ത്തി​യ​ത്. വി​ചാ​ര​ണ വേ​ള​യി​ൽ ഇ​യാ​ൾ കോ​ട​തി​യി​ൽ കു​റ്റം സ​മ്മ​തി​ച്ചി​രു​ന്നു. പ്ര​തി​ക്ക് മ​സാ​ജ് തെ​റാ​പ്പി​യി​ൽ ആ​വ​ശ്യ​മാ​യ യോ​ഗ്യ​ത​ക​ളി​ല്ലാ​തി​രു​ന്നി​ട്ടും ഈ ​പാ​ർ​ല​റി​ൽ ജോ​ലി ചെ​യ്ത​ത് അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്നു​വെ​ന്ന് ജ​ഡ്ജി കാ​ർ​മെ​ൻ മാ​റ്റി​യോ നി​രീ​ക്ഷി​ച്ചു.

തു​ട​ക്ക​ത്തി​ൽ സ്ത്രീ​ക​ളെ ഉ​പ​ദ്ര​വി​ക്കു​ക​യും ര​ഹ​സ്യ​മാ​യി ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തു​ക​യും ചെ​യ്ത​തോ​ടെ പ്ര​തി​യു​ടെ ആ​ത്മ​വി​ശ്വാ​സം കൂ​ടു​ക​യും കു​റ്റ​കൃ​ത്യ​ങ്ങ​ൾ പി​ന്നീ​ട് ഇ​യാ​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ന് അ​പ്പു​റ​ത്തേ​ക്ക് മാ​റു​ക​യും ചെ​യ്ത​താ​യി കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. മ​റ്റു​ള്ള​വ​രു​ടെ ന​ഗ്ന​ത ര​ഹ​സ്യ​മാ​യി ക​ണ്ട് ലൈം​ഗി​ക സം​തൃ​പ്തി അ​ട​യു​ന്ന ‘വോ​യ​റി​സ്റ്റി​ക് ഡി​സോ​ർ​ഡ​ർ’​എ​ന്ന മാ​ന​സി​കാ​വ​സ്ഥ പ്ര​തി​ക്കു​ണ്ടെ​ന്ന് മ​നോ​രോ​ഗ വി​ദ​ഗ്ദ്ധ​ർ കോ​ട​തി​യെ അ​റി​യി​ച്ചെ​ങ്കി​ലും, അ​ത് കു​റ്റ​കൃ​ത്യ​ത്തി​ന്‍റെ ഗൗ​ര​വം ഒ​ട്ടും കു​റ​യ്ക്കു​ന്നി​ല്ലെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി.

2011-ലാ​ണ് സു​മി​ത് ഡ​ൽ​ഹി​യി​ൽ നി​ന്നും അ​ഡ​ലെ​യ്ഡി​ലേ​ക്ക് താ​മ​സം മാ​റി​യ​ത്. ഇ​യാ​ളു​ടെ ക്രൂ​ര​ത​യ്ക്ക് ഇ​ര​യാ​യ പ​ല സ്ത്രീ​ക​ളും ത​ങ്ങ​ൾ നേ​രി​ട്ട ക​ടു​ത്ത മാ​ന​സി​കാ​ഘാ​ത​ത്തി​ൽ നി​ന്നും ഇ​തു​വ​രെ മു​ക്ത​രാ​യി​ട്ടി​ല്ലെ​ന്ന് കോ​ട​തി​യി​ൽ ബോ​ധി​പ്പി​ച്ചു. ത​ന്‍റെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും സ​ന്തോ​ഷ​ക​ര​മാ​യ ദി​വ​സ​ങ്ങ​ളാ​കേ​ണ്ടി​യി​രു​ന്ന ഹ​ണി​മൂ​ൺ കാ​ല​യ​ള​വി​നെ പ്ര​തി വേ​ദ​നി​പ്പി​ക്കു​ന്ന ഓ​ർ​മ​യാ​ക്കി മാ​റ്റി​യെ​ന്ന് ഒ​രു അ​തി​ജീ​വി​ത കോ​ട​തി​യി​ൽ വി​തു​മ്പ​ലോ​ടെ പ​റ​ഞ്ഞു.

Related posts

Leave a Comment