പി​ണ​റാ​യി ശൈ​ലി തി​രി​ച്ച​ടി​യാ​യി: സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മി​റ്റി​യി​ൽ ബേ​ബി​ക്കും ‌‌പി​ണ​റാ​യി​ക്കു​മെ​തി​രേ വി​മ​ർ​ശ​നം

ക​ണ്ണൂ​ർ: സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റി​നു പി​ന്നാ​ലെ ഇ​ന്ന​ലെ ചേ​ർ​ന്ന ജി​ല്ലാ ക​മ്മി​റ്റി യോ​ഗ​ത്തി​ലും നേ​തൃ​ത്വ​ത്തി​നെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​നം. തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യം മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന പി​ണ​റാ​യി​യു​ടെ മേ​ൽ മാ​ത്രം ചു​മ​ത്തേ​ണ്ടെ​ന്നും എ​ല്ലാ​വ​ർ​ക്കും കൂ​ട്ടാ​യ ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ടെ​ന്നു​മു​ള്ള ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി​യു​ടെ പ്ര​സ്താ​വ​ന വ​രെ വി​മ​ർ​ശ​ന വി​ധേ​യ​മാ​യി.

കൂ​ട്ടാ​യ ഉ​ത്ത​ര​വാ​ദി​ത്വം പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ എ​ല്ലാ​വ​ർ​ക്കു​മു​ണ്ടെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പി​ലു​ണ്ടാ​യ ദ​യ​നീ​യ പ​രാ​ജ​യ​ത്തി​ൽ പോ​ളി​റ്റ് ബ്യൂ​റോ അം​ഗ​വും മു​ഖ്യ​മ​ന്ത്രി​യു​മാ​യ പി​ണ​റാ​യി വി​ജ​യ​ന്‍റെ ശൈ​ലി പ്ര​ധാ​ന കാ​ര​ണ​മാ​യെ​ന്നാ​യി​രു​ന്നു വി​മ​ർ​ശ​നം. ഇ​ത്ത​ര​ത്തി​ലു​ള്ള ശൈ​ലി തി​രു​ത്തി​യേ മ​തി​യാ​കൂ എ​ന്നും നി​ർ​ദേ​ശ​മു​യ​ർ​ന്നു.

‌പ​രാ​ജ​യ​പ്പെ​ടു​മ്പോ​ൾ‌ എ​ല്ലാ​ക്കാ​ല​ത്തും ‘ഞ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്, പ​ഠി​ച്ച ശേ​ഷം ആ​വ​ശ്യ​മെ​ങ്കി​ൽ തി​രു​ത്തും’ തു​ട​ങ്ങി​യ പ്ര​സ്താ​വ​ന​ക​ളി​ൽ കാ​ര്യ​മി​ല്ല. വോ​ട്ടു​ക​ളു​ടെ ക​ണ​ക്കു​നി​ര​ത്തി പാ​ർ​ട്ടി​യു​ടെ അ​ടി​ത്ത​റ ശ​ക്ത​മാ​ണ് എ​ന്നൊ​ക്കെ പ​റ​യു​ന്ന പ​തി​വു​രീ​തി​ക്കു പ​ക​രം വ​സ്തു​ത​ക​ൾ വ​സ്തു​ത​ക​ളാ​യി കാ​ണാ​ന്‍ ത​യാ​റാ​ക​ണം. പാ​ർ​ട്ടി സെ​ക്ര​ട്ട​റി​യാ​യ എം.​വി. ഗോ​വി​ന്ദ​ന്‍റെ വാ​ർ​ത്താ​സ​മ്മേ​ള​ന​ങ്ങ​ൾ പ​ല​പ്പോ​ഴും പൊ​തു​സ​മൂ​ഹ​ത്തി​ൽ പാ​ർ​ട്ടി​യു​ടെ പ്ര​തി​ച്ഛാ​യ​യ്ക്ക് മ​ങ്ങ​ലേ​ൽ​പ്പി​ച്ച​താ​യും ആ​രോ​പ​ണം ഉ​യ​ർ​ന്നു.

സം​സ്ഥാ​ന സെ​ക്ര​ട്ട​റി മാ​ധ്യ​മ​ങ്ങ​ളെ കാ​ണു​മ്പോ​ഴും പ്ര​വ​ർ​ത്ത​ക​രി​ൽ ച​ങ്കി​ടി​പ്പേ​റു​ന്നു​ണ്ട്. എ​ന്താ​ണ് അ​ദ്ദേ​ഹം പ​റ​യു​ക എ​ന്ന​കാ​ര്യ​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​നു​ത​ന്നെ ഉ​റ​പ്പി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ മാ​ധ്യ​മ​ങ്ങ​ളെ കാ​ണു​മ്പോ​ൾ സെ​ക്ര​ട്ട​റി കൂ​ടു​ത​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും വി​മ​ർ​ശ​നം ഉ​യ​ർ​ന്നു.

ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. രാ​ഗേ​ഷി​നെ​തി​രേ​യും സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം എം.​വി. ജ​യ​രാ​ജ​നെ​തി​രേ​യും രൂ​ക്ഷ​വി​മ​ർ​ശ​നം ഉ​യ​ർ​ന്നു. പ​യ്യ​ന്നൂ​രി​ലെ പാ​ർ​ട്ടി​ക്കു​ള്ളി​ലെ ഫ​ണ്ട് ക്ര​മ​ക്കേ​ട് ഉ​ൾ​പ്പെ​ടെ​യു​ള്ള​ത് വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ ഉ​യ​ർ​ത്തി​ക്കാ​ട്ടി​യ​പ്പോ​ഴും ആ​രോ​പ​ണ​വി​ധേ​യ​നോ​ട് ചേ​ർ​ന്നു​നി​ന്ന പാ​ർ​ട്ടി നി​ല​പാ​ട് ജ​ന​ങ്ങ​ളി​ൽ പാ​ർ​ട്ടി​വി​രു​ദ്ധ വി​കാ​രം ഉ​യ​ർ​ത്താ​ൻ ഇ​ട​യാ​ക്കി.

പ്ര​ശ്നം പാ​ർ​ട്ടി​ക്കു​ള​ളി​ൽ പ​രി​ഹ​രി​ക്ക​പ്പെ​ടാ​ൻ ശ്ര​മി​ക്കേ​ണ്ട​വ​ർ ഇ​തി​നു ത​യാ​റാ​യി​ല്ല. ആ​രോ​പ​ണ​വി​ധേ​യ​നാ​യ വ്യ​ക്തി​യെ​ത​ന്നെ വീ​ണ്ടും സ്ഥാ​നാ​ർ​ഥി​യാ​ക്കി​യാ​ൽ താ​ൻ മ​ത്സ​രി​ക്കു​മെ​ന്ന് വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ ന​ട​ത്തി​യ പ്ര​ഖ്യാ​പ​ന​ത്തെ പാ​ർ​ട്ടി വേ​ണ്ട​രീ​തി​യി​ൽ ഉ​ൾ​ക്കൊ​ള്ളാ​ഞ്ഞ​താ​ണ് പ​യ്യ​ന്നൂ​രി​ൽ തോ​ൽ​വി​ക്കു കാ​ര​ണ​മെ​ന്നും വി​മ​ർ​ശ​നം ഉ​യ​ർ​ന്നു.

ടി.​കെ. ഗോ​വി​ന്ദ​ൻ ഉ​ന്ന​യി​ച്ച ത​ളി​പ്പ​റ​മ്പി​ലെ സ്ഥാ​നാ​ർ​ഥി​വി​ഷ​യം വേ​ണ്ട രീ​തി​യി​ൽ ഉ​ൾ​ക്കൊ​ള്ളാ​ഞ്ഞ​ത് അ​വി​ടു​ത്തെ പ​രാ​ജ​യ​ത്തി​ലേ​ക്ക് ന​യി​ച്ചു. ത​ളി​പ്പ​റ​മ്പി​ൽ ടി.​കെ.​ഗോ​വി​ന്ദ​നെ പാ​ർ​ട്ടി​യി​ൽ നി​ല​നി​ർ​ത്താ​ൻ വേ​ണ്ട നീ​ക്ക​ങ്ങ​ൾ ഉ​ണ്ടാ​യി​ല്ലെ​ന്നു മാ​ത്ര​മ​ല്ല ടി.​കെ. ഗോ​വി​ന്ദ​ൻ പാ​ർ​ട്ടി​വി​ട്ടാ​ലും ഒ​രു കു​ഴ​പ്പ​മി​ല്ലെ​ന്നും ടി.​കെ. ഗോ​വി​ന്ദ​നൊ​പ്പം ടി.​കെ. ഗോ​വി​ന്ദ​ൻ‌ മാ​ത്ര​മേ ഉ​ണ്ടാ​കൂ എ​ന്ന എം.​വി. ജ​യ​രാ​ജ​ന്‍റെ അ​ഭി​പ്രാ​യ പ്ര​ക​ട​ന​വും പാ​ർ​ട്ടി അ​നു​ഭാ​വി​ക​ളെ പ്ര​കോ​പി​ച്ച​താ​യും ചി​ല​ർ ചൂ​ണ്ടി​ക്കാ​ട്ടി. യോ​ഗം ഇ​ന്നും തു​ട​രും.

Related posts

Leave a Comment