മെയ്ഡ് ഇന്‍ കാഞ്ഞങ്ങാട്! സംവിധാ യകൻ കാഞ്ഞങ്ങാടുകാരൻ; അഭിനയിച്ചവരിൽ ഏറെയും കാഞ്ഞങ്ങാട്ടെ ചുണക്കുട്ടികൾ; കാഞ്ഞങ്ങാടു നിന്നൊരു സിനിമ വരുന്നു

ടി.ജി.ബൈജുനാഥ്

കൗ​തു​ക​മു​ണ​ർ​ത്തു​ന്ന നി​ര​വ​ധി പു​തു​മ​ക​ളു​മാ​യി കാഞ്ഞങ്ങാട്ടു നി​ന്ന് ഒ​രു മ​ല​യാ​ള സി​നി​മ വ​രു​ന്നു – തി​ങ്ക​ളാ​ഴ്ച നി​ശ്ച​യം. സം​വി​ധാ​നം സെ​ന്ന ഹെ​ഗ്ഡെ.

പാ​തി ക​ന്ന​ട, പാ​തി മ​ല​യാ​ളം പ​ശ്ചാ​ത്ത​ല​മു​ള്ള(​അ​മ്മ ക​ന്ന​ട, അ​ച്ഛ​ൻ മ​ല​യാ​ളി) സെ​ന്ന ഹെ​ഗ്ഡെ​യു​ടെ ര​ണ്ടാ​മ​തു മ​ല​യാ​ള സി​നി​മ​യാ​ണ് ‘തി​ങ്ക​ളാ​ഴ്ച നി​ശ്ച​യം’.

കാ​ഞ്ഞ​ങ്ങാ​ട് സ്വ​ദേ​ശി​യാ​യ സെ​ന്നയുടെ തു​ട​ക്കം മ​ല​യാ​ള​ത്തി​ൽ. ആ​ദ്യ​സി​നി​മ 0-41. തു​ട​ർ​ന്നു ക​ന്ന​ട​ച്ചി​ത്രം ക​ഥ​യോ​ൻ​ഡു സു​രു​വാ​ഗി​ഡെ. ഇ​പ്പോ​ൾ വീ​ണ്ടും മ​ല​യാ​ള​ത്തി​ൽ.

അതാണു തി​ങ്ക​ളാ​ഴ്ച നി​ശ്ച​യം എ​ന്ന കോ​മ​ഡി ഡ്രാ​മ. ക​ന്ന​ട​യി​ലെ പ്ര​ശ​സ്ത പ്രൊ​ഡ​ക്ഷ​ൻ ക​ന്പ​നി പു​ഷ്ക​ർ ഫി​ലിം​സ് ആ​ദ്യ​മാ​യി നി​ർ​മി​ക്കു​ന്ന മ​ല​യാ​ള​ചി​ത്രം കൂ​ടി​യാ​ണ് ‘തി​ങ്ക​ളാ​ഴ്ച നി​ശ്ച​യം’.

“ എ​ഴു​ത്താ​ണ് കൂ​ടു​ത​ലി​ഷ്ടം. ന​മ്മു​ടെ ക​ഥ ന​മ്മ​ൾ ത​ന്നെ സ്ക്രീ​നി​ൽ കൊ​ണ്ടു​വ​രു​ന്പോ​ഴു​ള്ള സു​ഖം വേ​റൊ​രാ​ൾ ചെ​യ്താ​ൽ ഉ​ണ്ടാ​വി​ല്ല​ല്ലോ. അ​താ​ണു ഞാ​ൻ ത​ന്നെ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്…” സംവിധായകൻ സെ​ന്ന ഹെ​ഗ്ഡെ സം​സാ​രി​ക്കു​ന്നു.

അവരൊക്കെ എന്‍റെ നാട്ടുകാർ

കാ​ഞ്ഞ​ങ്ങാ​ടും മം​ഗ​ലാ​പു​ര​ത്തു​മാ​യി​രു​ന്നു സ്കൂൾപഠനം. ഉ​പ​രി​പ​ഠ​നം ഓ​സ്ട്രേ​ലി​യ​യി​ൽ. യു​എ​സി​ൽ മെ​ഴ്സി​ഡ​സ് കാ​ർ ക​ന്പ​നി​യി​ൽ ബി​സി​ന​സ് അ​ന​ലി​സ്റ്റാ​യി കരിയർ തുടങ്ങി.

പി​ന്നീ​ട് എ​ട്ടു കൊ​ല്ലം ദു​ബാ​യി​ൽ പ​ര​സ്യചിത്ര ങ്ങളിൽ ക്രി​യേ​റ്റീ​വ് ഡ​യ​റ​ക്ട​ർ. 20 കൊല്ലത്തെ പ്രവാസജീവിതം അവസാനി പ്പിച്ച് 2015 ൽ ​കാഞ്ഞങ്ങാട്ടു മടങ്ങിയെത്തി. തുടർന്നാണ് ഡോ​ക്യു – ഡ്രാ​മ ഫോ​ർ​മാ​റ്റി​ൽ 0-41 എ​ന്ന സി​നി​മ ചെ​യ്ത​ത്.

അ​തി​ൽ അ​ഭി​ന​യി​ച്ച​വ​രൊ​ക്കെ എ​ന്‍റെ നാ​ട്ടു​കാ​രാണ്.അ​തു തി​യ​റ്റ​ർ റി​ലീ​സി​നു ചെ​യ്ത​ത​ല്ല. രാ​ജേ​ഷ്, വി​പി​ൻ, സ​ന​ൽ, എ​ബി, അ​ഭി​ലാ​ഷ് തു​ട​ങ്ങി… നാ​ട്ടി​ൻ​പു​റ​ത്ത് ജോ​ലി​തേടി നി​ൽ​ക്കു​ന്ന കു​റേ ചെ​റു​പ്പ​ക്കാ​രു​ടെ അ​ഞ്ചു ദി​വ​സ​ത്തെ ക​ഥ. അ​ഭി​നേ​താ​ക്ക​ൾ സ്വന്തം പേ​രു​ക​ളി​ൽ ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി.

അനുരാഗ് കശ്യപും എന്‍റെ സിനിമയും

ദി​വ​സ​വും മൂ​ന്നു സെ​റ്റ് വോ​ളി​ബോ​ൾ ക​ളി​ക്കു​ന്ന ഒ​രു സം​ഘം ചെ​റു​പ്പ​ക്കാ​ർ. അ​വ​രി​ൽ ഒ​രു ടീം ​എ​ല്ലാ​ദി​വ​സ​വും തു​ട​ർ​ച്ച​യാ​യി തോ​റ്റു​കൊ​ണ്ടി​രു​ന്നു. 3, 6, 12, 18…അ​ങ്ങ​നെ നാ​ല്പ​ത്തൊ​ന്നാ​മ​ത്തെ സെ​റ്റി​ലാ​ണ് സ​സ്പെ​ൻ​സ്.

അ​താ​ണു 0-41 എന്ന ടൈ​റ്റി​ൽ. കാ​ഞ്ഞ​ങ്ങാ​ട് സ്ളാം​ഗി​ലാ​ണു സി​നി​മ. പ​ത്ത് ഫി​ലിം ഫെ​സ്റ്റി​വ​ലു​ക​ളി​ൽ അ​തു പ്ര​ദ​ർ​ശി​പ്പി​ച്ചു. ട്രെ​യി​ല​ർ ക​ണ്ട് ഇ​ഷ്ട​മാ​യ ബോ​ളി​വു​ഡ് സം​വി​ധാ​യ​ക​ൻ അ​നു​രാ​ഗ് ക​ശ്യ​പ് പ​ട​ത്തെ​ക്കു​റി​ച്ച് എ​ഴു​തി​യ​പ്പോ​ൾ അ​തു ദേ​ശീ​യ വാ​ർ​ത്ത​യാ​യി.

പ​ടം തി​യ​റ്റ​റി​ലെ​ത്തി​ക്കാ​ൻ ചി​ല​രൊ​ക്കെ വ​ന്നു. പ​ക്ഷേ, അ​തി​ന്‍റെ ഓ​ണ്‍​ലൈ​ൻ, സാ​റ്റ​ലൈ​റ്റ് റൈ​റ്റ്സ് ഒ​രു ക​ന്പ​നി​ക്കു വി​റ്റി​രു​ന്നു. അ​വ​ർ ഒ​റ്റി​റ്റി റി​ലീ​സി​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്.

ക​ഥ​യൊ​ൻ​ഡു സു​രു​വാ​ഗി​ഡെ

0 – 41 നു ​ശേ​ഷം ക​ന്ന​ട​ത്തി​ൽ ചെ​യ്ത ക​മേ​ഴ്സ്യ​ൽ പ​ട​മാ​ണു ക​ഥ​യൊ​ൻ​ഡു സു​രു​വാ​ഗി​ഡെ. ക​ന്ന​ട ന​ട​ൻ ര​ക്ഷി​ത് ഷെ​ട്ടി​യാ​ണ് ആ ​പ​ട​ത്തി​ന്‍റെ ഒ​രു പ്രൊ​ഡ്യൂ​സ​ർ. മ​ൾ​ട്ടി​പ്ല​ക്സി​ൽ അ​തു സൂ​പ്പ​ർ​ഹി​റ്റാ​യി​രു​ന്നു.

പി​ന്നീ​ട് അ​ത് ആ​മ​സോ​ണ്‍ വാ​ങ്ങി. ദി​ഗ​ന്തും പൂ​ജ​യു​മാ​ണ് ലീ​ഡ് വേ​ഷ​ങ്ങ​ളി​ൽ. മ്യൂ​സി​ക് സ​ച്ചി​ൻ വാ​ര്യ​ർ. ലി​ല്ലി, പോ​രാ​ട്ടം സി​നി​മ​ക​ളു​ടെ കാ​മ​റ ചെ​യ്ത ശ്രീ​രാ​ജ് ര​വീ​ന്ദ്ര​ൻ ഛായാ​ഗ്ര​ഹ​ണം.

പെണ്ണുവീട്ടിലെ ആ രണ്ടു ദിവസം!

വിജയൻ എന്ന കഥാപാത്രത്തിന്‍റെ ര​ണ്ടാ​മ​ത്തെ മ​ക​ളു​ടെ നി​ശ്ച​യ​ത്തി​ന്‍റെ ര​ണ്ടു ദി​വ​സം മു​ന്പു ന​ട​ക്കു​ന്ന ക​ഥ​യാ​ണു തിങ്കളാഴ്ച നിശ്ചയം. തി​ങ്ക​ളാ​ഴ്ച​യാ​ണു നി​ശ്ച​യം.

ശ​നി​യാ​ഴ്ച മു​ത​ൽ തി​ങ്ക​ളാ​ഴ്ച വ​രെ അ​വി​ടെ ന​ട​ക്കു​ന്ന ചി​ല സം​ഭ​വ​ങ്ങ​ളും പ്ര​ശ്ന​ങ്ങ​ളും കാ​ര്യ​ങ്ങ​ളു​മാ​ണു ലൈ​റ്റ് ഹാ​ർ​ട്ട​ഡ് കോ​മ​ഡി​യാ​യി പ​റ​യു​ന്ന​ത്.

ക​ല്യാ​ണ​നി​ശ്ച​യ​ത്തോ​ട് അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളു​മാ​യി പ​ല​രും പെ​ണ്ണു​വീ​ട്ടി​ൽ ഒ​ത്തു​കൂ​ടു​മ​ല്ലോ. അ​വ​രി​ൽ ചി​ല​ർ ത​മ്മി​ൽ ഇ​ഷ്ട​ങ്ങ​ൾ ഉ​ണ്ടാ​വാം;

ചി​ല​ർ ത​മ്മി​ൽ അ​നി​ഷ്ട​ങ്ങ​ളും. അ​വ​ർ​ക്കി​ട​യി​ൽ പ​ല​ത​രം ക​ണ്‍​ഫ്യൂ​ഷ​നു​ക​ളും ഉ​ണ്ടാ​വാം. അ​ത്ത​രം മു​ഹൂ​ർ​ത്ത​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന കോ​മ​ഡി ഡ്രാ​മ​യാ​ണി​ത്. ഈ ​പ​ട​വും കാ​ഞ്ഞ​ങ്ങാ​ട്ടാ​ണു ചി​ത്രീ​ക​രി​ച്ച​ത്.

സ്ക്രീനിൽ നിങ്ങളുടെ ഇഷ്ടതാരങ്ങൾ

ആ​ൻ​ഡ്രോ​യി​ഡ് കു​ഞ്ഞ​പ്പ​നി​ലും ക​പ്പേ​ള​യി​ലും വേ​ഷ​മി​ട്ട മ​നോ​ജ് കെ.​യു, ആ​ൻ​ഡ്രോ​യി​ഡ് കു​ഞ്ഞ​പ്പ​നി​ൽ വേ​ഷ​മി​ട്ട ര​ഞ്ജി കാ​ങ്കോ​ൽ, അ​ള്ള് രാ​മേ​ന്ദ്ര​ൻെറ രചനയിൽ പങ്കാളിയും ത​ണ്ണീ​ർ മ​ത്ത​ൻ ദി​ന​ങ്ങ​ൾ, ര​ഞ്ജി​ത് ശ​ങ്ക​ർ ചി​ത്രം ക​മ​ല എ​ന്നി​വ​യി​ൽ വേ​ഷ​മി​ടു​ക​യും ചെ​യ്ത സ​ജി​ൻ ചെ​റു​ക​യി​ൽ, മ​ഹേ​ഷി​ന്‍റെ പ്ര​തി​കാ​രം, ആൻ ഡ്രോയ്ഡ് കുഞ്ഞപ്പൻ, ട്രാൻസ്, മിന്നൽ മുരളി തുടങ്ങിയ പടങ്ങളിൽ വേഷമിട്ട ​രാ​ജേ​ഷ് മാ​ധ​വ​ൻ, അ​ന​ഘ നാ​രാ​യ​ണ​ൻ, ഓ​ട്ടോ​റി​ക്ഷ​യി​ൽ വേ​ഷ​മി​ട്ട സു​നി​ൽ സൂ​ര്യ, തൊ​ണ്ടി​മു​ത​ലും ദൃ​ക്സാ​ക്ഷി​യും സി​നി​മ​യി​ൽ വേ​ഷ​മി​ട്ട ഉ​ണ്ണി​രാ​ജ് ചെ​റു​വ​ത്തൂ​ർ…​തു​ട​ങ്ങി​യ​വ​രാ​ണ് പ്ര​ധാ​ന അ​ഭി​നേ​താ​ക്ക​ൾ.

ഉ​ദു​മ മു​ത​ൽ പ​യ്യ​ന്നൂ​ർ വ​രെ​യു​ള്ള​വ​ർ ഏ​ക​ദേ​ശം ഒ​രേ​പോ​ലെ​യാ​ണു സം​സാ​രി​ക്കു​ന്ന​ത്, ഇതി ലെ അഭിനേതാക്കളിലേറെയും ഈ ​മേ​ഖ​ല​യി​ൽ നി​ന്നാ​ണ് അവരുടെ സംസാരം കാ​ഞ്ഞ​ങ്ങാ​ട് സ്ലാം​ഗി​ലാണ്.

സിംപിളാണ് പോസ്റ്റർ

ഒ​രു സു​ഹൃ​ത്തു വ​ഴി​യാ​ണ് പോ​സ്റ്റ​ർ ഡി​സൈ​ന​ർ അ​ഭി​ലാ​ഷ് ചാ​ക്കോ​യിൽ​എ​ത്തി​യ​ത്. അ​ന്പി​ളി സിനിമയുടെ പോ​സ്റ്റ​ർ അ​ന്നേ ശ്ര​ദ്ധി​ച്ചി​രു​ന്നു;

സൈ​ക്കി​ൾ ഉ​ൾ​പ്പെ​ടു​ത്തി അ​ന്പി​ളി എ​ന്ന് എ​ഴു​തി​യ രീ​തി​യും. വ​ള​രെ സിം​പി​ളാ​യ പോ​സ്റ്റ​റാ​ണ് ഈ ​സി​നി​മ​യ്ക്കു വേ​ണ്ടി അ​ഭി​ലാ​ഷ് ചെ​യ്ത​ത്. ടി​പ്പി​ക്ക​ൽ സി​നി​മാ ഫോ​ർ​മാ​റ്റ് അ​തി​ൽ ഇ​ല്ല. പക്ഷേ, പോസ്റ്റർ ശ്രദ്ധിക്ക പ്പെട്ടു.

മ​ന്ദാ​രം എ​ന്ന പ​ട​ത്തി​ൽ മ്യൂ​സി​ക് ചെ​യ്ത മു​ജീ​ബ് മ​ജീ​ദാ​ണു സം​ഗീ​ത സം​വി​ധാ​യ​ക​ൻ. മു​ന്നു പാ​ട്ടു​ക​ളു​ണ്ട്. വിനായക് ശശികുമാറും നിധീഷ് നടേ രിയുമാണ് പാട്ടുകൾ എഴുതി യത്.

ശ്രീ​രാ​ജ് ര​വീ​ന്ദ്ര​നാ​ണു ഛായാ​ഗ്ര​ഹ​ണം. എ​ഡി​റ്റ​ർ ഹ​രി​ലാ​ൽ. മ​ഹേ​ഷി​ന്‍റെ പ്ര​തി​കാ​രം, റാ​ണി​പ​ദ്മി​നി എ​ന്നി​വ​യി​ൽ വ​ർ​ക്ക് ചെ​യ്ത നി​ക്സ​ണ്‍ ജോ​ർ​ജാ​ണ് സൗ​ണ്ട് ഡി​സൈ​ന​ർ. ന​ട​ൻ രാ​ജേ​ഷ് മാ​ധ​വൻ ക്രി​യേ​റ്റീ​വ് ഡ​യ​റ​ക്ട​റാ​യും പ​ട​ത്തി​ൽ സ​പ്പോ​ർ​ട്ട് ചെ​യ്തു.

അ​വ​ൻ ശ്രീ​മ​ൻ നാ​രാ​യ​ണയ്ക്കു ശേഷം…

ഈ ​പ​ടം ക​ന്ന​ട​ത്തി​ൽ ചെ​യ്യാ​നാ​യി​രു​ന്നു ആ​ലോ​ച​ന. ആ ​ഭാ​ഷ​യി​ൽ ചെ​യ്യാ​നു​ള്ള കം​ഫ​ർ​ട്ട് ലെ​വ​ൽ കിട്ടിയില്ല. അ​ങ്ങ​നെ​യാ​ണു മ​ല​യാ​ള​ത്തി​ൽ കാ​ഞ്ഞ​ങ്ങാ​ടു സ്ലാംഗിൽ ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ച​ത്.

ക​ഥ​യോ​ൻ​ഡു സു​രു​വാ​ഗി​ദെ​യു​ടെ നി​ർ​മാ​താ​ക്ക​ളി​ലൊ​രാ​ളും കന്നടയിലെ ഹി​റ്റ് പ​ടം അ​വ​ൻ ശ്രീ​മ​ൻ നാ​രാ​യ​ണ​യുടെ നിർമാതാ വുമായ പു​ഷ്ക​ർ മ​ല്ലി​കാ​ർ​ജു​ന​യ്യ പ​ടം പ്രൊ​ഡ്യൂ​സ് ചെ​യ്യാ​മെ​ന്നു പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ – ജ​നു​വ​രി സ​മ​യ​ത്താ​യി​രു​ന്നു ഷൂ​ട്ടിം​ഗ്. ഒ​രു പാ​ട്ട് റെ​ക്കോ​ർ​ഡിം​ഗ് ബാ​ക്കി​യു​ണ്ട്. ജൂ​ണ്‍- ജൂ​ലൈ​യി​ൽ റി​ലീ​സ് ചെ​യ്യാ​നാ​യി​രു​ന്നു പ്ലാ​ൻ. ഇ​പ്പോ​ഴും തി​യ​റ്റ​ർ റി​ലീ​സ് ത​ന്നെ​യാ​ണ് ആ​ഗ്ര​ഹം.

പ​ക്ഷേ, കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ൽ തി​യ​റ്റ​ർ തു​റ​ക്കു​ന്ന​ത് എ​പ്പോ​ഴെ​ന്ന് അ​റി​യി​ല്ല. തി​യ​റ്റ​ർ റി​ലീ​സി​നു കാ​ത്തു​നി​ൽ​ക്കു​ന്ന വ​ലി​യ സി​നി​മ​ക​ൾ ഏ​റെ​യാ​ണു താ​നും.

അ​തി​നി​ടെ ഇ​തു​പോ​ലെ വ​ലി​യ താ​ര​ങ്ങ​ളി​ല്ലാ​ത്ത ചെ​റി​യ പ​ട​ങ്ങ​ൾ​ക്ക് എ​ങ്ങ​നെ തി​യ​റ്റ​ർ ല​ഭി​ക്കും. അ​തും ആ​ലോ​ചി​ക്ക​ണ​മ​ല്ലോ. അ​തി​നാ​ൽ ഒ​ടിടി റിലീസും പരിഗണനയിലാണ്.

Related posts

Leave a Comment