ആ​ന​പ്രേ​മി​ക​ളു​ടെ ആ​ഗ്ര​ഹം സ​ഫ​ലീ​ക​രി​ക്കാ​തെ  ഇ​ക്കു​റി​യും തിരുനക്കര ശി​വ​ൻ; മദപ്പാടിനെ തുടർന്ന്  ആ​ർ​പ്പൂ​ക്ക​ര ശ്രീ​കൃ​ഷ്ണ​ സ്വാ​മി​ക്ഷേ​ത്ര​ത്തി​നു​ സമീപം ചികിത്‌സയിൽ

കോ​ട്ട​യം: തി​രു​ന​ക്ക​ര പ​ക​ൽ​പ്പൂ​രം ഇ​ന്ന് അ​ര​ങ്ങേ​റു​ന്പോ​ൾ ഇ​ക്കു​റി​യും ശി​വ​ൻ തി​ട​ന്പേ​റ്റി​ല്ല.വ​ർ​ഷ​ങ്ങ​ളാ​യു​ള്ള ആ​ന​പ്രേ​മി​ക​ളു​ടെ ആ​ഗ്ര​ഹം സ​ഫ​ലീ​ക​രി​ക്കാ​തെ ശി​വ​നെ ആ​ർ​പ്പൂ​ക്ക​ര ശ്രീ​കൃ​ഷ്ണ​ സ്വാ​മി​ക്ഷേ​ത്ര​ത്തി​നു​ സ​മീ​പ​മു​ള്ള പു​ര​യി​ട​ത്തി​ൽ മ​ദ​പ്പാ​ടി​നെ​ത്തു​ട​ർ​ന്ന് ത​ള​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. ശി​വ​നെ സ്നേ​ഹി​ക്കു​ന്ന​വ​ർ കാ​ണാ​നെ​ത്തു​ന്നു​ണ്ടെ​ങ്കി​ലും അ​ക​ലെ​നി​ന്ന് ക​ണ്ടു​ മ​ട​ങ്ങു​ക​യാ​ണ്.

മ​ദ​പ്പാ​ട് മൂ​ലം ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന തി​രു​ന​ക്ക​ര ശി​വ​നി​ല്ലാ​ത്ത​തി​ന്‍റെ നി​രാ​ശ​യി​ലാ​ണ് പൂ​ര​പ്രേ​മി​ക​ൾ. മ​ദ​പ്പാ​ടി​നെ തു​ട​ർ​ന്ന് കാ​ലി​നു​ണ്ടാ​യ വൃ​ണ​വും ക​രി​ഞ്ഞി​ട്ടി​ല്ല.ദേ​വ​സ്വ​ത്തി​ന്‍റെ സ്വ​ന്തം ആ​ന​യ്ക്ക് ഇ​ന്നു ന​ട​ക്കു​ന്ന പൂ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള അ​നു​മ​തി ല​ഭി​ക്കാ​തി​രു​ന്ന​തി​നാ​ൽ തേ​വ​രു​ടെ തി​ട​ന്പേ​റ്റാ​നാ​കി​ല്ല.

ആ​ർ​പ്പൂ​ക്ക​ര ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ മൈ​താ​ന​ത്തി​ലെ മാ​വി​ൻ​ചു​വ​ട്ടി​ലാ​ണ് ശി​വ​ൻ. നാ​ല് വ​ർ​ഷ​മാ​യി പൂ​ര​സ​മ​യ​ത്താ​ണ് ശി​വ​ന് മ​ദ​പ്പാ​ട്. 2007ലാ​ണു പ​ക​ൽ​പ്പൂ​രം ആ​രം​ഭി​ച്ച​തെ​ങ്കി​ലും 2015ലാ​ണ് ആ​ദ്യ​മാ​യി തി​ട​ന്പേ​റ്റാ​നാ​യ​ത്. പി​ന്നീ​ട് പൂ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തി​ട്ടി​ല്ല. ര​ണ്ടു മാ​സ​ത്തി​ലേ​റെ​യാ​യി മ​ദ​പ്പാ​ടി​നു ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ശി​വ​ന്‍റെ കാ​ലി​ലെ വൃ​ണം ഉ​ണ​ങ്ങി​യി​ട്ടി​ല്ല.

ആ​ന​യു​ടെ കൗ​ണ്ട് കൃ​ത്യ​മാ​വ​ണം. തു​ട​ർ​ന്നു പ​രി​ശോ​ധി​ച്ച് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി​യാ​ൽ മാ​ത്ര​മേ ആ​ന​യെ എ​ഴു​ന്ന​ള്ളി​ക്കാ​ൻ ക​ഴി​യൂ. 9.25 അ​ടി ഉ​യ​ര​വും നല്ല ക​ണ്ണു​ക​ളും വ​ലി​യ ചെ​വി​യു​മൊ​ക്കെ​യാ​യി ല​ക്ഷ​ണ​മൊ​ത്ത ആ​ന​യാ​യ ശി​വ​ന് സ്വ​ന്ത​മാ​യി ഫാ​ൻ​സ് അ​സോ​സി​യേ​ഷ​ൻ വ​രെ​യു​ണ്ട്.

ശി​വ​നെ എ​ഴു​ന്ന​ള്ളി​ക്ക​ണ​മെ​ന്നു പൂ​ര​പ്രേ​മി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും മ​ദ​പ്പാ​ടാ​യി. കോ​ട​നാ​ട് ആ​ന​ക്കൂ​ട്ടി​ൽ​നി​ന്നാ​യി​രു​ന്നു വ​ര​വ്. 2016ൽ 50 ​വ​യ​സ് പൂ​ർ​ത്തി​യാ​യി. കോ​ട​നാ​ട്ടെ ആ​ന​ക്കൂ​ട്ടി​ൽ ത​ങ്ക​പ്പ​നെ​ന്നാ​യി​രു​ന്നു പേ​രെ​ങ്കി​ലും തി​രു​ന​ക്ക​ര​യി​ലെ​ത്തി​യ​തോ​ടെ ശി​വ​നാ​യി.

ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ ല​ക്ഷ​ണ​മൊ​ത്തെ ആ​ന​ക​ളി​ൽ ആ​ദ്യ​ത്തെ അ​ഞ്ചാ​മ​നാ​ണ് ശി​വ​ൻ. 1990 ഒ​ക്ടോ​ബ​ർ 17നാ​ണ് ശി​വ​നെ തി​രു​ന​ക്ക​ര​യി​ൽ ന​ട​യ്ക്കി​രു​ത്തു​ന്ന​ത്.

Related posts