വി​ഴി​ഞ്ഞം തു​റമു​ഖംഇ​നി കാ​മ​റ​ നിരീക്ഷണത്തിൽ; രാ​ത്രി​ദൃ​ശ്യ​ങ്ങ​ള​ട​ക്കം പ​ക​ർ​ത്താ​ൻ ക​ഴി​യു​ന്ന  ഇ​ൻ​ഫ്രാ റെ​ഡ് കാ​മ​റകൾ

വി​ഴി​ഞ്ഞം : വി​ഴി​ഞ്ഞം മ​ത്സ്യ​ബ​ന്ധ​ന​തു​റ​മു​ഖ​ത്ത് സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ കാ​മ​റ​ക​ളും അ​ഗ്നിര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ളും സ്ഥാ​പി​ക്കു​ന്നു. ക​സ്റ്റം​സി​ന്‍റെ ഐ​എ​സ്പി​എ​സ് കോ​ഡ്പ്ര​കാ​ര​മു​ള്ള സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കാ​മ​റ​ക​ളും തീ​പി​ടു​ത്ത​ത്തെ നേ​രി​ടാ​നു​ള്ള ആ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​ണ് സ്ഥാ​പി​ക്കു​ന്ന​ത്.

രാ​ത്രി​ദൃ​ശ്യ​ങ്ങ​ള​ട​ക്കം പ​ക​ർ​ത്താ​ൻ ക​ഴി​യു​ന്ന അ​ത്യാ​ധു​നി​ക ഇ​ൻ​ഫ്രാ റെ​ഡ് കാ​മ​റ​ക​ളാ​ണ് സ്ഥാ​പി​ക്കു​ക. ഇ​തോ​ടെ തീ​ര​സു​ര​ക്ഷ​യ്ക്കു​പു​റ​മേ ഇ​വി​ടെ നി​ന്ന് മ​ത്സ്യ ബ​ന്ധ​ന​ത്തി​ന് പോ​കു​ന്ന യാ​ന​ങ്ങ​ൾ , പ​ഴ​യ വാ​ർ​ഫി​ൽ​വ​ന്നു​പോ​കു​ന്ന വി​ദേ​ശ ആ​ഡം​ബ​ര ക​പ്പ​ലു​ക​ൾ , ച​ര​ക്കു​ക​പ്പ​ലു​ക​ൾ ഇ​വ​യി​ൽ നി​ന്നും ഇ​റ​ക്കു​ക​യും ക​യ​റ്റു​ക​യും ചെ​യ്യു​ന്ന സാ​ധ​ന​ങ്ങ​ൾ തു​ട​ങ്ങി എ​ല്ലാ കാ​ര്യ​ങ്ങ​ളും കാ​മ​റ ഒ​പ്പി​യെ​ടു​ക്കും.

കൊ​ല്ലം, ബേ​പ്പൂ​ർ തു​റ​മു​ഖ​ങ്ങ​ൾ ഇ​പ്പോ​ൾ ത​ന്നെ കാ​മ​റ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​തേ മാ​തൃ​ക​യി​ലാ​ണ് വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തും കാമ​റ​ക​ൾ സ്ഥാ​പി​ക്കു​ന്ന​തെ​ന്നും ഇ​തിന്‍റെ രൂ​പ രേ​ഖ ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് കൈ​മാ​റി​യ​താ​യും സ​ർ​ക്കാ​ർ അ​നു​മ​തി ല​ഭി​ക്കു​ന്ന​തോ​ടെ ലീ​വേ​ർ​ഡ് വാ​ർ​ഫി​ലും സീ​വേ​ർ​ഡ്‌വാ​ർ​ഫി​ലും കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​മെ​ന്ന് തു​റ​മു​ഖ വ​കു​പ്പ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ഫ​യ​ർ ആ​ൻ​ഡ് സേ​ഫ്റ്റി അ​ധി​കൃ​ത​രു​ടെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്കനുസ​രി​ച്ചു​ള്ള ആ​ധു​നി​ക അ​ഗ്നി​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ഴി​ഞ്ഞ​ത്ത് സ്ഥാ​പി​ക്കു​ന്ന​തി​നാ​യി 77 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ള്ള​താ​യും കി​റ്റ്കോ എ​ന്ന ഏ​ജ​ൻ​സി​യെ ഇ​തി​നാ​യി ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും പോ​ർ​ട്ട് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. കേ​ര​ള​ത്തി​ൽ​നി​ല​വി​ൽ കൊ​ല്ലം തു​റ​മു​ഖ​ത്ത് മാ​ത്ര​മാ​ണ് അ​ഗ്നി ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ൾ​സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്.

Related posts