ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് സർക്കാർ ധനസഹായം നൽകുമെന്ന് തോമസ് ഐസക്

കോ​ട്ട​യം: ഗ്രാ​മീ​ണ റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണ​ത്തി​ന് വ​ഴി തെ​ളി​ഞ്ഞു. പ്ര​ള​യ​ബാ​ധി​ത​മ​ല്ലാ​ത്ത പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഗ്രാ​മീ​ണ റോ​ഡു​ക​ൾ ന​വീ​ക​രി​ക്കു​ന്ന​തി​ന് പ​ഞ്ചാ​യ​ത്തു​ക​ൾ സ​മാ​ഹ​രി​ക്കു​ന്ന തു​ക​യ്ക്ക് ആ​നു​പാ​തി​ക​മാ​യി സ​ർ​ക്കാ​ർ ധ​ന​സ​ഹാ​യം ന​ൽ​കു​മെ​ന്ന് മ​ന്ത്രി ഡോ. ​തോ​മ​സ് ഐ​സ​ക്ക് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. കോ​ട്ട​യം മ​ണ്ഡ​ല​ത്തി​ൽ ധ​ന​സ​മാ​ഹ​ര​ണ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്ക​വേ​യാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

പ്ര​ള​യം ബാ​ധി​ക്കാ​ത്ത പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് കൂ​ടു​ത​ൽ ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ടെ​ന്നും ത​ക​ർ​ന്ന റോ​ഡു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ മു​ൻ​കൈ​യെ​ടു​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വ​സ നി​ധി​യി​ലേ​ക്കു​ള്ള നി​യോ​ജ​ക​മ​ണ്ഡ​ല​ത​ല ധ​ന​സ​മാ​ഹ​ര​ണ​ത്തി​ൽ പു​തു​പ്പ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ലം സ​മാ​ഹ​രി​ച്ച​ത് 2283780 രൂ​പ​യും 42 ല​ക്ഷം രൂ​പ​യു​ടെ ഭൂ​മി​യും.

കൂ​ടാ​തെ 1087786 രൂ​പ​യു​ടെ സ​മ്മ​ത​പ​ത്ര​വും ല​ഭി​ച്ചു. 33980 രൂ​പ പ​ണ​മാ​യും 2249800 രൂ​പ ചെ​ക്കാ​യും കി​ട്ടി . പാ​ന്പാ​ടി ബ്ലോ​ക്ക്പ​ഞ്ചാ​യ​ത്ത് അ​ഞ്ചു ല​ക്ഷ​വും പ​ഞ്ചാ​യ​ത്ത് എ​ട്ടു ല​ക്ഷ​വും ന​ൽ​കി. വാ​ക​ത്താ​നം പ​ഞ്ചാ​യ​ത്ത് നാ​ലു ല​ക്ഷം മീ​ന​ടം പ​ഞ്ചാ​യ​ത് 75000 രൂ​പ​യും മ​ണ​ർ​കാ​ട്, അ​ക​ല​കു​ന്നം, പു​തു​പ്പ​ള്ളി തു​ട​ങ്ങി​യ പ​ഞ്ചാ​യ​ത്തു​ക​ൾ ഒ​രു ല​ക്ഷം രൂ​പ വീ​ത​വും ന​ൽ​കി.

കൂ​രോ​പ്പ​ട പ​ഞ്ചാ​യ​ത്ത് 127300 രൂ​പ​യാ​ണ് ശേ​ഖ​രി​ച്ച​ത്. അ​ക​ല​കു​ന്നം പ​ഞ്ചാ​യ​ത്ത് ഒ​രു ല​ക്ഷം രൂ​പ​യ്ക്ക് പു​റ​മെ 42 ല​ക്ഷം രൂ​പ മ​തി​പ്പു​വി​ല​യു​ള്ള 42 സെ​ന്‍റ് സ്ഥ​ല​വും ദു​രി​താ​ശ്വ​സ​ത്തി​നാ​യി കൈ​മാ​റി. സ​ർ​ക്കാ​രി​ന്‍റെ സാ​ല​റി ച​ല​ഞ്ച് ഏ​റ്റെ​ടു​ത്ത പാ​ന്പാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​ർ 681663 രൂ​പ​യും അ​ക​ല​കു​ന്നം പ​ഞ്ചാ​യ​ത്ത് 406123 രൂ​പ​യും ദു​രി​താ​ശ്വ​സ നി​ധി​യി​ലേ​ക് സം​ഭാ​വ​ന ചെ​യ്യു​ന്ന​തി​നു​ള്ള സ​മ്മ​ത​പ​ത്രം ന​ല്കി.

പാ​ന്പാ​ടി ബ്ലോ​ക്ക് മ​ഹി​ളാ പ്ര​ധാ​ൻ ഏ​ജ​ന്‍റ്മാ​ർ 32500 രൂ​പ​യാ​ണ് ന​ൽ​കി​യ​ത്. വാ​ക​ത്താ​നം പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴു വാ​ർ​ഡി​ലെ ആ​രാ​ധ​ന, പ്രാ​ർ​ഥ​ന എ​ന്നി കു​ട്ടി​ക​ളു​ടെ കു​ഞ്ഞി കു​ടു​ക്ക​ക​ളും മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലെ​ത്തി. 760 രൂ​പ​യാ​ണ് കു​ടു​ക്ക​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

Related posts