വാഹനങ്ങള്‍ കാത്തുനിന്നത് പച്ച സിഗ്‌നല്‍; ആകാശത്തുനിന്നും വാഹനങ്ങള്‍ക്ക് മുന്നില്‍ വീണത് അഗ്നിഗോളവും, വിമാനം പൊട്ടിത്തെറിക്കുന്ന അപൂര്‍വദൃശ്യം

2പെട്ടെന്നാണ് ആകാശത്തുനിന്ന് ഒരു അഗ്‌നിഗോളം ഭൂമിയിലേക്ക് പതിച്ചത്. വൈദ്യുതി കമ്പികളിലും പോസ്റ്റുകളിലും, ട്രാഫിക് ലൈറ്റുകളിലും തട്ടി വിമാനം നിരവധി വാഹനങ്ങള്‍ക്കു മുകളില്‍ തകര്‍ന്നു വീഴുകയായിരുന്നു. സംഭവത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ വൈറലായി. വാഷിംഗ്ടണിലെ മകില്‍ടെയോയിലാണ് സംഭവം. പൈന്‍ ഫീല്‍ഡ് വിമാനത്താവളത്തില്‍ നിന്നു പറന്നുയര്‍ന്ന ഒറ്റ എന്‍ജിന്‍ വിമാനമാണ് തകര്‍ന്നുവീണത്. എന്‍ജിന്‍ തകരാറിനെ തുടര്‍ന്നാണ് അപകടം ഉണ്ടായത്. തീയും പുകയും ഉയര്‍ന്നതോടെ വാഹനത്തിനുള്ളില്‍ വരെ ചൂട് അനുഭവപ്പെട്ടതായി െ്രെഡവര്‍മാര്‍ പറയുന്നു.3

സിഗ്‌നല്‍ പോയിന്റില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു കാറില്‍ ഘടിപ്പിച്ചിരുന്ന കാമറയാണ് ഈ ദൃശ്യം പകര്‍ത്തിയത്. തൊട്ടടുത്തുള്ള വിമാനത്താവളത്തില്‍ നിന്നാണ് വിമാനം പറന്നുയര്‍ന്നത്. എന്നാല്‍ വിമാനം പറന്നുയര്‍ന്നതിന് പിന്നാലെ എഞ്ചിനിലേയ്ക്കുള്ള വൈദ്യുത ബന്ധം വിച്ഛേദിക്കപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്ന് തൊട്ടടുത്തുള്ള ഏതെങ്കിലും ഒഴിഞ്ഞ പറമ്പില്‍ വിമാനം ഇറക്കാനായി പൈലറ്റിന്റെ ശ്രമം. ഇതിനിടെ സിഗ്‌നലിന് സമീപത്തെ വൈദ്യുത ലൈനില്‍ തട്ടി വിമാനത്തിന് തീ പിടിക്കുകയായിരുന്നു. വിമാനം കത്തിയെങ്കിലും പൈലറ്റും യാത്രക്കാരും ഗുരുതരമായ പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. വിമാനം കത്തിവീണതിനെ തുടര്‍ന്ന് സിഗ്‌നില്‍ നിര്‍ത്തിയിട്ടിരുന്ന ഏതാനും കാറുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.

Related posts