നോ​ട്ട് നി​രോ​ധ​നം മു​ത​ല​യെ കൊ​ല്ലാ​ൻ കു​ളം വ​റ്റി​ച്ച​തു​പോ​ലെ; മോദിയുടെ സ്വന്തം നാട്ടുകാർ നി​ല​നി​ൽ​പ്പിനു വേ​ണ്ടി വെ​പ്രാ​ള​പ്പെ​ടു​ക​യാ​ണെന്ന് ​തോ​മ​സ് ഐ​സ​ക്ക്

വെ​ള്ള​രി​ക്കു​ണ്ട്: ന​രേ​ന്ദ്ര മോ​ദി​യു​ടെ നോ​ട്ട് നി​രോ​ധ​നം മു​ത​ല​യെ കൊ​ല്ലാ​ൻ കു​ളം വ​റ്റി​ച്ച​തു പോ​ലെ​യെ​ന്ന് ധ​ന​മ​ന്ത്രി ടി.​എം.​തോ​മ​സ് ഐ​സ​ക്ക്. സി​പി​എം എ​ളേ​രി ഏ​രി​യാ സ​മ്മേ​ള​ന​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അദ്ദേഹം. ഇ​ന്ത്യ​യി​ൽ ബി​ജെ​പി​യു​ടെ​യും കോ​ണ്‍​ഗ്ര​സി​ന്‍റെ​യും നി​ല പ​രുങ്ങ​ലി​ലാ​ണ്.

മോ​ദി​യു​ടെ സ്വ​ന്തം നാ​ട്ടി​ൽ പോ​ലും നി​ല​നി​ൽ​പ്പിനു വേ​ണ്ടി വെ​പ്രാ​ള​പ്പെ​ടു​ക​യാ​ന്ന്. ബി​ജെ​പി​ക്കും കോ​ണ്‍​ഗ്ര​സി​നു​മെ​തി​രാ​യി പു​തി​യൊ​രു ബ​ദ​ൽ കെ​ട്ടി​പ്പെ​ടു​ക്കാ​ൻ വ​രു​ന്ന പാ​ർ​ട്ടി കോ​ണ്‍​ഗ്ര​സ് ച​ർ​ച്ച ചെ​യ്യും.

ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ പാ​വ​ങ്ങ​ളെ ദു​രി​ത​ത്തി​ലേക്ക് വി​ടു​ന്പോ​ൾ ഇ​വി​ടെ സ​ർ​ക്കാ​ർ പാ​വ​പ്പെ​ട്ട​വ​രു​ടെ​യും സാ​ധാ​ര​ണ​ക്കാ​രു​ടെ​യും കൂ​ടെ​യാ​ണെ​ന്നും ആ​രോ​ഗ്യം-​വിദ്യാഭ്യാ​സം സ​ന്പൂ​ർ​ണ ഭ​വ​ന​പ​ദ്ധ​തി എ​ന്നീ പ​ദ്ധ​തി​ക​ൾ ഒ​രു വ​ർ​ഷം​കൊ​ണ്ടു പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഏ​രി​യാ സെ​ക്ര​ട്ട​റി സാ​ബു ഏ​ബ്ര​ഹാം അ​ധ്യ​ക്ഷം വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​പി. സ​തീ​ഷ്ച​ന്ദ്ര​ൻ,എം.​രാ​ജ ഗോ​പ​ല​ൻ എം​എ​ൽ​എ, എം.​വി. ബാ​ല​കൃ​ഷ്ണ​ൻ, ടി.​പി. ത​ന്പാ​ൻ, ടി.​വി. ഗോ​വി​ന്ദ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts