ജാ​ങ്കോ നീ​യ​റി​ഞ്ഞോ, ഞാ​ൻ പെ​ട്ടു; കോവിഡ് കാലത്തെ വിരസതയകറ്റാൻ  സുഹൃത്തുകൾ  സാഹസിക മലകയറ്റം നടത്തി; ഒടുവിൽ താഴെയിറങ്ങാൻ ഹെലികോപ്റ്റർ എത്തികഥയിങ്ങനെ…


സാ​ഹ​സി​ക പ്ര​ക​ട​നം ന​ട​ത്താ​ൻ പോ​യി പെ​ട്ടു​പോ​യ ര​ണ്ടു​പേ​രാ​ണ് യു​കെ​യി​ലെ താ​രങ്ങൾ.

കോ​വി​ഡ് കാ​ല​ത്ത് അ​നാ​വ​ശ്യ പ​രി​പാ​ടി​ക്ക് പോ​യ​തി​ന് നാ​ട്ടു​കാ​രു​ടെ വാ​യി​ൽ നി​ന്ന് ക​ക്ഷി​ക​ൾ ആ​വ​ശ്യ​ത്തി​ന് കേ​ൾ​ക്കു​ന്നു​ണ്ട്. ആ​ളു​ടെ പേ​ര് വി​വ​ര​ങ്ങ​ൾ ഇ​തു​വ​രെ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

സം​ഭ​വം ഇ​ങ്ങ​നെ- ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​ണ് കു​റ​ച്ചു സാ​ഹ​സി​ക പ്ര​ക​ട​ന​ത്തി​നാ​യി ര​ണ്ടു​പേ​ർ ഡോ​ർ​സെ​റ്റി​ലെ ലു​ൽ​വ​ർ​ത്ത് അ​ഴി​മു​ഖ​ത്തി​ന​ടു​ത്തു​ള്ള പാ​റ​യി​ൽ യാ​തൊ​രു സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളു​മി​ല്ലാ​തെ ക​യ​റാ​ൻ എ​ത്തി​യ​ത്.

ര​ണ്ടു പേ​രും ക​യ​റി തു​ട​ങ്ങി. ആ​ദ്യം സം​ഗ​തി എ​ളു​പ്പ​മാ​യി​രു​ന്നു. പ​കു​തി​യോ​ളം എ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം ക​യ്യി​ൽ നി​ന്നു പോ​യ​ത്. മു​ക​ളി​ലേ​ക്ക് ക​യ​റാ​നും വ​യ്യ താ​ഴേ​ക്ക് ഇ​റ​ങ്ങാ​നും വ​യ്യാ​ത്ത അ​വ​സ്ഥ​യി​ലേ​ക്ക് എ​ത്തി കാ​ര്യ​ങ്ങ​ൾ.

ഒ​രാ​ൾ വ​ള​രെ പാ​ടു​പെ​ട്ട് താ​ഴെ ഇ​റ​ങ്ങി​യെ​ങ്കി​ലും അ​പ​ര​ൻ പാ​റ​യി​ൽ കു​ടു​ങ്ങി. വൈ​കാ​തെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രെ​ത്തി. ഹെ​ലി​കോ​പ്റ്റ​ർ അ​ട​ക്കം വ​ലി​യ സ​ന്നാ​ഹ​ങ്ങ​ളു​മാ​യി എ​ത്തി​യാ​ണ് ഇ​യാ​ളെ ര​ക്ഷി​ച്ച​ത്.

കോ​വി​ഡ് ഇത്തരം കാ​ല​ത്ത് പ​രി​പാ​ടി​ക്ക് പോ​കു​ന്ന​വ​രെ ര​ക്ഷി​ക്കരുതെ​ന്നാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ആ​ളു​ക​ളു​ടെ ക​മ​ന്‍റ്.

Related posts

Leave a Comment