മണ്ണാർക്കാട് മേഖലയിൽ പു​ഴ​ക​ളി​ൽ തോ​ട്ട​പൊ​ട്ടി​ച്ച് മീ​ൻ​പി​ടി​ത്തം വ്യാ​പ​കം; മീനുകൾ ചത്തുപൊങ്ങി ജലം മലിനമാകുന്നതായി നാട്ടുകാർ

മ​ണ്ണാ​ർ​ക്കാ​ട്: പു​ഴ​ക​ളി​ൽ തോ​ട്ട​പൊ​ട്ടി​ച്ചു​ള്ള മീ​ൻ​പി​ടു​ത്തം വ്യാ​പ​ക​മാ​യി. മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്കി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വെ​ള്ളം മ​ലി​ന​പ്പെ​ടു​ത്തു​ന്ന വി​ധ​ത്തി​ലാ​ണ് തോ​ട്ട​പൊ​ട്ടി​ച്ച് മീ​ൻ​പി​ടി​ക്കു​ന്ന​ത്.

വേ​ന​ൽ ക​ന​ക്കു​ക​യും കു​ടി​വെ​ള്ള​ക്ഷാ​മ​ത്തി​ന് ബു​ദ്ധി​മു​ട്ടു​ണ്ടാ​കു​ക​യും ചെ​യ്യു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പു​ഴ​ക​ളി​ൽ ഇ​ത്ത​രം മീ​ൻ​പി​ടി​ത്തം വ്യാ​പ​ക​മാ​കു​ന്ന​ത്. പ്ര​ധാ​ന​മാ​യും ഞെ​ട്ട​ര​ക​ട​വ്, കൂ​ട്ടി​ല​ക്ക​ട​വ്, നെ​ല്ലി​പ്പു​ഴ, കു​ന്തി​പ്പു​ഴ, അ​രി​യൂ​ർ​തോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് വ്യാ​പ​ക​മാ​യ തോ​തി​ൽ മീ​ൻ​പി​ടി​ക്കു​ന്ന​ത് വ്യാ​പ​ക​മാ​കു​ന്ന​ത്.

ജി​ല്ല​യി​ൽ മ​ഴ​മാ​റി വേ​ന​ൽ ക​ന​ത്ത​തോ​ടെ ജ​ലാ​ശ​യ​ങ്ങ​ളി​ൽ തോ​ട്ടു​പൊ​ട്ടി​ച്ചു​ള്ള മീ​ൻ​പി​ടി​ത്തം സ​ജീ​വ​മാ​ണ്. കു​ള​ങ്ങ​ളി​ലും ക​നാലു​ക​ളി​ലും ചെ​റു​തും വ​ലു​തു​മാ​യ പു​ഴ​ക​ളി​ലു​മാ​ണ് ഇ​ത്ത​ര​ത്തി​ൽ മീ​ൻ​പി​ടി​ത്തം വ്യാ​പ​ക​മാ​കു​ന്ന​ത്.

മു​ണ്ടൂർ, ക​ല്ല​ടി​ക്കോ​ട്, മ​ണ്ണാ​ർ​ക്കാ​ട് മേ​ഖ​ല​ക​ളി​ലാ​ണ് ഇ​ത് വ്യാ​പ​ക​മാ​യി​ട്ടു​ള്ള​ത്. ക​യ​ങ്ങ​ളി​ൽ ക​പ്പ​പൊ​ടി​ച്ച​തു​മെ​ല്ലാം പു​ഴ​ക​ളി​ൽ വെ​ള്ളം കെ​ട്ടി​നി​ല്ക്കു​ന്ന ഭാ​ഗ​ങ്ങ​ളി​ൽ നി​ക്ഷേ​പി​ക്കു​ന്നു. വെ​ള്ള​ത്തി​ൽ തീ​റ്റ​കാ​ണു​ന്പോ​ൾ മീ​നു​ക​ൾ കൂ​ട്ട​മാ​യെ​ത്തു​ന്ന​തോടെ ​തോ​ട്ട ക​ത്തി​ച്ചി​ടു​ന്ന​താ​ണ്.

ഇ​തോ​ടെ മീ​നു​ക​ൾ നി​മി​ഷങ്ങ​ൾ​ക്ക​കം ച​ത്തു​പൊ​ങ്ങും. ഇ​തി​നു​പു​റ​മെ മീ​ൻ​തീ​റ്റ​യി​ലും ക​പ്പ പൊ​ടി​യി​ലും വി​ഷം​ക​ല​ർ​ത്തി മീ​നു​ക​ൾ ധാ​രാ​ള​മു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ വി​ത​റു​ന്ന​തോ​ടെ ഇ​വ ച​ത്തു​പൊ​ങ്ങു​ക​യും ചെ​യ്യു​ന്നു.

ഇ​ത്ത​ര​ത്തി​ൽ വി​ഷം ക​ല​ർ​ത്തി​യു​ള്ള മീ​ൻ​പി​ടി​ത്തം ജ​ലാ​ശ​യ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രി​ൽ നി​ര​വ​ധി ആരോഗ്യപ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കു​ന്ന​താ​ണ് പ്ര​ധാ​ന പ്ര​ശ്നം.

ഇ​ത്ത​ര​ത്തി​ൽ മീ​ൻ​പി​ടിത്തം രൂ​ക്ഷ​മാ​യ​തോ​ടെ പ​ല​ഭാ​ഗ​ങ്ങ​ളി​ലും നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​മ്മി​റ്റി രൂ​പീ​ക​രി​ക്കു​ക​യും രാ​ത്രി​കാ​ല​ങ്ങ​ളി​ലും മ​റ്റും ശ​ക്ത​മാ​യ നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

Related posts

Leave a Comment