മെച്ചപ്പെട്ട ചികിത്സയും ധനസഹായവും വാഗ്ദാനം ചെയ്ത് യുവതിയെ വിശ്വാസത്തിലെടുത്തു ! പിന്നീട് ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി പീഡിപ്പിച്ചു ! മൂന്നു പേര്‍ പിടിയില്‍

നിര്‍ധന യുവതിയെ മെച്ചപ്പെട്ട ചികിത്സയും കുടുബത്തിന് ധനസഹായവും വാഗ്ദാനം ചെയ്ത് വിശ്വാസത്തിലെടുത്ത ശേഷം എറണാകുളത്തു കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

സ്നേഹദാനം ചാരിറ്റബിള്‍ സംഘടനാ ഭാരവാഹി സംഷാദ് വയനാട് എന്നറിയപ്പെടുന്ന തൊവരിമല കക്കത്ത് പറമ്പില്‍ സംഷാദ് (24), ബത്തേരി റഹ്മത്ത് നഗര്‍ മേനകത്ത് ഫസല്‍ മഹ്ബൂബ് (23), അമ്പലവയല്‍ ചെമ്മന്‍കോട് സെയ്ഫുറഹ്മാന്‍ (26) എന്നിവരെയാണു ബത്തേരി ഡിവൈഎസ്പി വി.എസ്. പ്രദീപ്കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

ചികിത്സാ കാര്യങ്ങള്‍ ഏര്‍പ്പെടുത്താനും പണസമാഹരണത്തിനുമായി സംഷാദ് ഇടയ്ക്കിടെ യുവതിയുടെ വീട്ടിലെത്തി ചെറുസഹായങ്ങള്‍ നല്‍കിയിരുന്നു.

വിദഗ്ധ പരിശോധനയ്ക്കെന്ന പേരില്‍ കഴിഞ്ഞ 29നു പ്രതികള്‍ യുവതിയെ എറണാകുളത്ത് കൊണ്ടുപോവുകയായിരുന്നു. ശേഷം അവിടെ റൂമെടുത്ത ശേഷം ജ്യൂസില്‍ ലഹരിമരുന്ന് കലര്‍ത്തി ബോധരഹിതയാക്കിയ ശേഷം പീഡിപ്പിച്ചുവെന്നാണ് പരാതി.

Related posts

Leave a Comment