ട്യൂഷനെത്തിയ 16കാരിയെ പീഡിപ്പിച്ച 40കാരനായ ബയോളജി അധ്യാപകന്‍ പിടിയില്‍ ! ഞെട്ടിപ്പിക്കുന്ന സംഭവം ഇങ്ങനെ…

വീട്ടില്‍ ട്യൂഷനെത്തിയ 16കാരിയെ അധ്യാപകന്‍ പീഡിപ്പിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് ബയോളജി അധ്യാപകനായ 40കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

ട്യൂഷന് വേണ്ടി അധ്യാപകന്റെ വീട്ടിലെത്തിയ സമയത്താണ് പീഡിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു. കൊല്‍ക്കത്ത എക്പാല്‍ബോറ പ്രദേശത്താണ് സംഭവം.

പെണ്‍കുട്ടിയുടെ പിതാവാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. പരീക്ഷക്ക് മുന്നോടിയായാണ് കുട്ടി അധ്യാപകന്റെ അടുത്ത് ബയോളജി ക്ലാസിന് പോയത്.

മജിസ്ട്രേറ്റിന് മുന്നില്‍ പെണ്‍കുട്ടി രഹസ്യ മൊഴി നല്‍കി. പോക്സോ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

പെണ്‍കുട്ടിയെ ഇയാള്‍ ബലം പ്രയോഗിച്ച് ചുംബിക്കാന്‍ ശ്രമിച്ചെന്നും ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നും പരാതിയില്‍ പറയുന്നു. ഒടുവില്‍ ഇയാളുടെ വീട്ടില്‍ നിന്ന് കുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു.

Related posts

Leave a Comment