പോ​ടാ പു​ല്ലേ പോ​ലീ​സേ… വ​ട്ടി​യൂ​ര്‍​ക്കാ​വ് പോ​ലീ​സ് സ്റ്റേ​ഷ​ന്‍ മാ​ര്‍​ച്ച്: ആ​ര്‍. ശ്രീ​ലേ​ഖ​യെ പ്ര​തി​ചേ​ര്‍​ത്തു

തി​രു​വ​ന​ന്ത​പു​രം: നെ​ട്ട​യം സം​ഘ​ര്‍​ഷ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ബി​ജെ​പി ന​ട​ത്തി​യ വ​ട്ടി​യൂ​ര്‍​ക്കാ​വ് പോ​ലീ​സ് സ്റ്റേ​ഷ​ന്‍ മാ​ര്‍​ച്ചി​ല്‍ ബി​ജെ​പി നേ​താ​വും മു​ന്‍ ഡി​ജി​പി​യു​മാ​യ ആ​ര്‍.ശ്രീ​ലേ​ഖ​യെ പോ​ലീ​സ് പ്ര​തി​ചേ​ര്‍​ത്തു.

പോ​ടാ പു​ല്ലേ പോ​ലീ​സേ ഉ​ള്‍​പ്പെ​ടെ​യു​ള്ള മു​ദ്രാ​വാ​ക്യം വി​ളി​ക​ള്‍ ഉ​യ​ര്‍​ന്ന​ത് ഏ​റെ വി​വാ​ദ​മാ​യി​രു​ന്നു. ശ്രീ​ലേ​ഖ​യും മു​ദ്രാ​വാ​ക്യം വി​ളി​ച്ചി​രു​ന്നു.ഇ​തി​നെ​തി​രെ പോ​ലീ​സ് അ​സോ​സി​യേ​ഷ​നും രം​ഗ​ത്ത് വ​ന്നി​രു​ന്നു.

പോ​ലീ​സ് സ്റ്റേ​ഷ​ന്‍ മാ​ര്‍​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത് കൗ​ണ്‍​സി​ല​ര്‍ കൂ​ടി​യാ​യ ശ്രീ​ലേ​ഖ​യാ​യി​രു​ന്നു. പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ നേ​ര​ത്തെ ശ്രീ​ലേ​ഖ​യെ പ്ര​തി ചേ​ര്‍​ത്തി​രു​ന്നി​ല്ല. ഇ​ത് വി​വാ​ദ​മാ​കു​ക​യാ​യി​രു​ന്നു.

ഇ​തേ തു​ട​ര്‍​ന്നാ​ണ് ശ്രീ​ലേ​ഖ​യെ അ​ഞ്ചാം​പ്ര​തി​യാ​ക്കി പോ​ലീ​സ് കോ​ട​തി​യി​ല്‍ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ച​ത്. ഡെ​പ്യൂ​ട്ടി മേ​യ​ര്‍ ആ​ശാ​നാ​ഥി​നെ ആ​റാം പ്ര​തി​യാ​ക്കി​യി​ട്ടു​ണ്ട്.

പ​തി​ന​ഞ്ച് പേ​ര്‍​ക്കെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ശ്രീ​ലേ​ഖ​യ്‌​ക്കെ​തി​രേ കേ​സെ​ടു​ക്കാ​ത്ത സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​ടെ തീ​രു​മാ​ന​ത്തെ വി​കെ. പ്ര​ശാ​ന്ത് എം​എ​ല്‍​എ വി​മ​ര്‍​ശി​ച്ചി​രു​ന്നു.

Related posts

Leave a Comment