തൃ​ശൂ​രി​നെ ഒ​ഴി​വാ​ക്കി​യ​തു രാ​ഷ്ട്രീ​യ​പ്രേ​രി​തം; താ​ൻ അ​റി​യാ​തെ കേ​ര​ള​ത്തി​ൽ എ​യിം​സ് അ​നു​വ​ദി​ക്കി​ല്ലെ​ന്ന് സു​രേ​ഷ് ഗോ​പി

കോ​ട്ട​യം: എ​യിം​സ് സ്ഥാ​പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി കേ​ന്ദ്ര​സ​ഹ​മ​ന്ത്രി സു​രേ​ഷ് ഗോ​പി. തൃ​ശൂ​ർ അ​ല്ലെ​ങ്കി​ൽ ആ​ല​പ്പു​ഴ എ​ന്ന നി​ല​പാ​ടി​ൽ മാ​റ്റ​മി​ല്ലെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി പ​റ​ഞ്ഞു. കേ​ര​ളം സ​മ​ർ​പ്പി​ച്ച ഒ​മ്പ​ത് സ്ഥ​ല​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ​നി​ന്ന് തൃ​ശൂ​രി​നെ ഒ​ഴി​വാ​ക്കി​യ ന​ട​പ​ടി രാ​ഷ്ട്രീ​യ​പ്രേ​രി​ത​മാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

കോ​ട്ട​യ​ത്ത് കേ​ന്ദ്രാ​വി​ഷ്കൃ​ത പ​ദ്ധ​തി​ക​ളു​ടെ അ​വ​ലോ​ക​ന​യോ​ഗ​ത്തി​ലാ​യി​രു​ന്നു മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം. എ​യിം​സി​ന്‍റെ പേ​രി​ൽ ത​ന്നെ ഒ​രു​പാ​ട് ട്രോ​ളി​യി​ട്ടു​ണ്ട്. താ​ൻ അ​റി​യാ​തെ കേ​ര​ള​ത്തി​ൽ എ​യിം​സ് അ​നു​വ​ദി​ക്കി​ല്ല. തൃ​ശൂ​രാ​ണ് ഏ​റ്റ​വും മി​ക​ച്ച സ്ഥ​ലം. അ​ത​ല്ലെ​ങ്കി​ൽ ആ​ല​പ്പു​ഴ പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു.

യോ​ഗ​ത്തി​ൽ വെ​ള്ളൂ​രി​നെ എ​യിം​സി​നാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ർ​ന്ന​പ്പോ​ഴാ​ണ് കേ​ന്ദ്ര​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം. വെ​ള്ളൂ​രി​ലെ കേ​ര​ള പേ​പ്പ​ർ പ്രോ​ഡ​ക്ട്സ് ലി​മി​റ്റ​ഡി​ന്‍റെ ഭൂ​മി​യി​ൽ 200 ഏ​ക്ക​റോ​ളം സ്ഥ​ലം എ​യിം​സി​നാ​യി പ​രി​ഗ​ണി​ക്കാ​മെ​ന്ന നി​ർ​ദേ​ശ​വും നി​ല​വി​ലു​ണ്ട്.

അ​തേ​സ​മ​യം എ​യിം​സി​നാ​യി വ്യ​വ​സാ​യ​വ​കു​പ്പി​ന്‍റെ ഭൂ​മി വി​ട്ടു​ന​ൽ​കാ​ൻ സം​സ്ഥാ​നം ത​യാ​റാ​യി​രു​ന്നു​വെ​ന്നും തു​ട​ർ​ന​ട​പ​ടി​ക​ൾ കേ​ന്ദ്ര​ത്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​യി​ല്ലെ​ന്നും മു​ൻ വ്യ​വ​സാ​യ​മ​ന്ത്രി പി. ​രാ​ജീ​വ് ആ​രോ​പി​ച്ചു. എ​യിം​സി​നാ​യി ഭൂ​മി ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ പേ​രി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന കേ​ന്ദ്ര നി​ർ​ദേ​ശ​പ്ര​കാ​രം രേ​ഖ​ക​ളോ​ടെ കൈ​മാ​റി​യെ​ന്നും ഇ​ക്കാ​ര്യം കേ​ന്ദ്ര​ത്തെ അ​റി​യി​ച്ചി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നേ​ര​ത്തെ​യും ആ​ല​പ്പു​ഴ​യ്ക്ക് മു​ൻ​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്ന നി​ല​പാ​ട് സു​രേ​ഷ് ഗോ​പി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ആ​ല​പ്പു​ഴ​യി​ൽ സാ​ധ്യ​മ​ല്ലെ​ങ്കി​ൽ തൃ​ശൂ​രി​നെ പ​രി​ഗ​ണി​ക്കാ​മെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ മു​ൻ നി​ല​പാ​ട്.

Related posts

Leave a Comment