കൊ​റോ​ണ​യ്ക്കും ജീ​വി​ക്കാ​ൻ അ​വ​കാ​ശ​മു​ണ്ട്; വൈ​റ​സും ന​മ്മ​ളെ പോ​ലെ ഒ​രു ജീ​വി​യാ​ണെന്ന്ബി​ജെ​പി നേ​താ​വ് ത്രി​വേ​ന്ദ്ര സിം​ഗ് റാ​വ​ത്ത്


ന്യൂ​ഡ​ൽ​ഹി: ന​മ്മ​ളെ പോ​ലെ കൊ​റോ​ണ വൈ​റ​സി​നും ജീ​വി​ക്കാ​ൻ അ​വ​കാ​ശ​മു​ണ്ടെ​ന്ന് ഉ​ത്ത​രാ​ഖ​ണ്ഡ് മു​ൻ മു​ഖ്യ​മ​ന്ത്രി​യും ബി​ജെ​പി നേ​താ​വു​മാ​യ ത്രി​വേ​ന്ദ്ര സിം​ഗ് റാ​വ​ത്ത്.

ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​നോ​ട് സം​സാ​രി​ക്ക​വെ​യാ​ണ് അ​ദ്ദേ​ഹം ഇ​ങ്ങ​നെ അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. ദാ​ർ​ശ​നി​ക​മാ​യി ചി​ന്തി​ക്കു​ന്പോ​ൾ കൊ​റോ​ണ വൈ​റ​സും ന​മ്മ​ളെ പോ​ലെ ഒ​രു ജീ​വി​യാ​ണ്.

അ​തി​നാ​ൽ ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശം കൊ​റോ​ണ വൈ​റ​സി​നും ഉ​ണ്ട്. ന​മ്മ​ൾ മ​നു​ഷ്യ​ർ ഏ​റ്റ​വും ബു​ദ്ധി​മാ​ൻ​മാ​രാ​ണെ​ന്ന് ക​രു​തു​ക​യും കൊ​റോ​ണ​യെ ഇ​ല്ലാ​താ​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്യു​ന്നു.

അ​തേ സ​മ​യം ത​ന്നെ വൈ​റ​സ് നി​ര​ന്ത​രം ജ​നി​ത​ക മാ​റ്റ​ത്തി​ന് വി​ധേ​യ​മാ​കു​ക​യും ചെ​യ്യു​ന്നു- ഇ​താ​യി​രു​ന്നു ത്രി​വേ​ന്ദ്ര​യു​ടെ പ്ര​സ്താ​വ​ന.

സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ ത്രി​വേ​ന്ദ്ര​യ്ക്കെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ട്രോ​ൾ പൂ​ര​മാ​ണ്. കേ​ന്ദ്ര​സ​ർ​ക്കാ​ർ പു​തു​താ​യി നി​ർ​മി​ക്കു​ന്ന സെ​ൻ​ട്ര​ൽ വി​സ്ത​യി​ൽ കൊ​റോ​ണ​യ്ക്ക് അ​ഭ​യം ന​ൽ​ക​ണ​മെ​ന്നാ​ണ് ഒ​രാ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റി​ച്ച​ത്.

Related posts

Leave a Comment