തുമ്പായി സൈക്കിളും ചെരുപ്പും..!  തുരുത്തിയിലെ അഭിഭാഷകന്‍റെ വീട്ടിലെ മോഷണത്തിലെ  അന്വേഷണം ഊർജിതമാക്കി പോലീസ്

ച​ങ്ങ​നാ​ശേ​രി: തു​രു​ത്തി​യി​ൽ അ​ഭി​ഭാ​ഷ​ക​ന്‍റെ വീ​ട് കു​ത്തി​പ്പൊ​ളി​ച്ച് പ​ത്തു പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും വി​വി​ധ രേ​ഖ​ക​ൾ അ​ട​ങ്ങി​യ ബാ​ഗും വ​സ്ത്ര​ങ്ങ​ളും മോ​ഷ്‌‌ടിച്ച കേ​സിൽ അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി. തു​രു​ത്തി പ​ള്ളി​ക്കു സ​മീ​പം എം​സി റോ​ഡി​നോ​ടു ചേ​ർ​ന്നു​ള്ള ക​ല്ലു​ക​ളം ജോ​സ​ഫു​കു​ട്ടി​യു​ടെ വീ​ട്ടി​ലാ​ണ് ചൊ​വ്വാ​ഴ്ച മോ​ഷ​ണം ന​ട​ന്ന​ത്.

ജോ​സ​ഫു​കു​ട്ടി​യും ഭാ​ര്യ​യും മ​ക​നും ചൊ​വ്വാ​ഴ്ച രാ​വി​ലെ കാ​ർ​മാ​ർ​ഗം എ​റ​ണാ​കു​ള​ത്ത് പോ​യി മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ​വി​വ​രം മ​ന​സി​ലാ​യ​ത്. വീ​ടി​ന്‍റെ പ്ര​ധാ​ന വാ​തി​ൽ കു​ത്തി​പ്പൊ​ളി​ച്ച് അ​ക​ത്തു​ക​ട​ന്ന മോ​ഷ്ടാ​വ് അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും ചെ​ക്ക്ബു​ക്ക്, ആ​ധാ​ർ കാ​ർ​ഡ്, പാ​സ്ബു​ക്കു​ക​ൾ എ​ന്നി​വ അ​ട​ങ്ങി​യ ബാ​ഗു​മാ​ണ് ക​വ​ർ​ച്ച​ ചെ​യ്ത​ത്. മ​റ്റൊ​രു മു​റി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മ​ക​ന്‍റെ പു​തി​യ ബാ​ഗും മൂ​ന്നു ഷ​ർ​ട്ടു​ക​ളും മോ​ഷ​ണം പോ​യി​രു​ന്നു.

ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച രാ​ത്രി ഈ ​വീ​ടി​നു സ​മീ​പ​ത്ത് ഈ​ര സ്വ​ദേ​ശി മോ​നി​ച്ച​ൻ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന വീ​ട്ടി​ൽ ജ​നാ​ല പൊ​ളി​ച്ചു മോ​ഷ​ണ​ശ്ര​മം ന​ട​ന്നി​രു​ന്നു. ഇ​വി​ടെ നി​ന്നും മോ​ഷ്ടാ​വി​ന്‍റേ​തെ​ന്നു സം​ശ​യി​ക്കു​ന്ന സൈ​ക്കി​ളും ചെ​രിപ്പു​ക​ളും ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​വി​ടെ മോ​ഷ​ണ​ത്തി​നു ശ്ര​മി​ച്ച ആ​ളാ​കാം അ​ഭി​ഭാ​ഷ​ക​ന്‍റെ വീ​ട്ടി​ൽ മോ​ഷ​ണം ന​ട​ത്തി​യ​തെ​ന്ന നി​ഗ​മ​ന​മാ​ണ് പോ​ലീ​സി​നു​ള്ള​ത്.

സൈ​ക്കി​ളും ചെ​രി​പ്പു​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​ട്ടു​ണ്ട്. സ​മീ​പ​ത്തെ സ്ഥാ​പ​ന​ങ്ങ​ളി​ൽനി​ന്ന് ല​ഭി​ച്ച സി​സി ടി​വി ദൃ​​ശ്യ​ങ്ങ​ളും പോ​ലീ​സ് പ​രി​ശോ​ധ​ിക്കുന്നു.ഡി​വൈ​എ​സ്പി എ​സ്. സു​രേ​ഷ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

Related posts