ഇരയെ പിടിക്കാൻ ഓടിക്കുന്നതിനിടെ ക​ടു​വ വീ​ടി​നു​ള്ളി​ല്‍; ദ​മ്പ​തി​ക​ള്‍ ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്

വ​യ​നാ​ട്: വ​യ​നാ​ട് പ​ന​വ​ല്ലി​യി​ല്‍ വീ​ടി​നു​ള​ളി​ല്‍ ക​ടു​വ ക​യ​റി. പു​ഴ​ക​ര കോ​ള​നി​യി​ല്‍ ക​യ​മ​യു​ടെ വീ​ട്ടി​നു​ള്ളി​ലേ​ക്കാ​ണ് ക​ടു​വ എ​ത്തി​യ​ത്. പ​ട്ടി​യെ പി​ടി​ക്കാ​ന്‍ ശ്ര​മി​ക്കുന്നതിനിടെ​യാ​ണ് ക​ടു​വ വീ​ട്ടി​നു​ള്ളി​ലേ​ക്ക് ക​യ​റി​യ​ത്. ക​യ​മ​യും ഭാ​ര്യ​യും പു​റ​ത്ത് ഇ​രി​ക്കു​മ്പോ​ഴാ​ണ് സം​ഭ​വം.

വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ മേ​ഖ​ല​യി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​വ​രി​ക​യാ​ണ്. രാ​ത്രി ഒ​മ്പ​ത് മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. വീ​ടി​ന് പു​റ​ത്തി​രു​ന്ന​തി​നാ​ല്‍ ത​ല​നാ​രി​ഴ​യ്ക്കാ​ണ് വീ​ട്ടു​കാ​ര്‍ ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ നി​ന്ന് ര​ക്ഷ​പ്പെ​ട്ട​ത്.

ക​യ​മ​യു​ടെ ഭാ​ര്യ​യു​ടെ തൊ​ട്ട​ടു​ത്ത് കൂ​ടി​യാ​ണ് ക​ടു​വ തി​രി​ച്ചി​റ​ങ്ങി​യ​തെ​ന്നും പെ​ട്ടെ​ന്ന് ഭാ​ര്യ​യെ വ​ലി​ച്ചു​മാ​റ്റി​യ​തി​നാ​ലാ​ണ് അ​പ​ക​ടം ഒ​ഴി​വാ​യ​തെ​ന്നും ഗൃ​ഹ​നാ​ഥ​ന്‍ പ​റ​യു​ന്നു.

പ​ന​വ​ല്ലി മേ​ഖ​ല​യി​ല്‍ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ക​ടു​വ​യു​ടെ സാ​ന്നി​ധ്യം റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നു. ഇ​ന്ന​ലെ​യും പ​ന​വ​ല്ലി സ​ര്‍​വാ​ണി​യി​ല്‍ ക​ടു​വ ഇ​റ​ങ്ങി​യി​രു​ന്നു. വ​നം​വ​കു​പ്പ് കൂ​ടു​ക​ള്‍ സ്ഥാ​പി​ച്ച് കാ​ത്തി​രു​ന്നെ​ങ്കി​ലും ക​ടു​വ​യെ പി​ടി​ക്കാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

പ്ര​ദേ​ശ​ത്ത് ഒ​ന്നി​ല്‍​ക്കൂ​ടു​ത​ല്‍ ക​ടു​വ​ക​ളു​ണ്ടെ​ന്നാ​ണ് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ സം​ശ​യി​ക്കു​ന്ന​ത്.

Related posts

Leave a Comment