ചൈന വിവരങ്ങൾ ചോദിച്ചിട്ടില്ല, ചോദിച്ചാലും കൊടുക്കില്ലെന്നു ടിക് ടോക്ക്; ടി​​​​ക്ക് ടോ​​​​ക്ക് ചൈ​​​​ന​​​​യി​​​​ൽ ല​​​​ഭ്യ​​​​മ​​​​ല്ല…

ബെ​​​​യ്ജിം​​​​ഗ്: വ്യ​​​​ക്തി​​​​ഗ​​​​ത​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ചോ​​​​ർ​​​​ത്തി​​​​യെ​​​​ന്ന സം​​​​ശ​​​​യ​​​​ത്തി​​​​ന്‍റെ പേ​​​​രി​​​​ൽ ടി​​​​ക്ക് ടോ​​​​ക്ക് ഉ​​​​ൾ​​​​പ്പെ​​​​ടെ 59 ചൈ​​​​നീ​​​​സ് മൊ​​​​ബൈ​​​​ൽ ആ​​​​പ്ലി​​​​ക്കേ​​​​ഷ​​​​നു​​​​ക​​​​ൾ ഇ​​​​ന്ത്യ നി​​​​രോ​​​​ധി​​​​ച്ച​​​​തി​​​​നു പി​​​​ന്നാ​​​​ലെ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണ​​​​വു​​​​മാ​​​​യി ടി​​​​ക്ക് ടോ​​​​ക്ക്.

ചൈ​​​​നീ​​​​സ് സ​​​​ർ​​​​ക്കാ​​​​ർ വ്യ​​​​ക്തി​​​​ഗ​​​​ത വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ചോ​​​​ദി​​​​ച്ചി​​​​ട്ടി​​​​ല്ലെ​​​​ന്നും ചോ​​​​ദി​​​​ച്ചാ​​​​ലും വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ന​​​​ൽ​​​​കി​​​​ല്ലെ​​​​ന്നും കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​ന് അ​​​​യ​​​​ച്ച ക​​​​ത്തി​​​​ൽ ടി​​​​ക്ക് ടോ​​​​ക്ക് ചീ​​​​ഫ് എ​​​​ക്സി​​​​ക്യു​​​​ട്ടീ​​​​വ് കെ​​​​വി​​​​ൻ മേ​​​​യ​​​​ർ വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യെ​​​​ന്ന് അ​​​​ൽ​​​​ജ​​​​സീ​​​​റ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തു. ക​​​​ഴി​​​​ഞ്ഞ​​​​മാ​​​​സം 28 നാ​​​​ണ് ടി​​​​ക്ക് ടോ​​​​ക്ക് ക​​​​ത്ത് എ​​​​ഴു​​​​തി​​​​യ​​​​ത്.

ചൈ​​​​ന​​​​യു​​​​ടെ ബൈ​​​​റ്റ് ഡാ​​​​ൻ​​​​സ് എ​​​​ന്ന ക​​​​ന്പ​​​​നി​​​​യു​​​​ടെ ഉ​​​​ട​​​​മ​​​​സ്ഥ​​​​ത​​​​യി​​​​ലാ​​​​ണ് ടി​​​​ക്ക് ടോ​​​​ക്ക്. എ​​​​ന്നാ​​​​ൽ ടി​​​​ക്ക് ടോ​​​​ക്ക് ചൈ​​​​ന​​​​യി​​​​ൽ ല​​​​ഭ്യ​​​​മ​​​​ല്ല. ആ​​​​ഗോ​​​​ള​​​​വി​​​​പ​​​​ണി​​​​യെ ഉ​​​​ന്ന​​​​മി​​​​ട്ടാ​​​​ണ് ചൈ​​​​നീ​​​​സ് ബ​​​​ന്ധ​​​​ത്തി​​​​ൽ നി​​​​ന്ന് ടി​​​​ക്‌​​​​ടോ​​​​ക്ക് ഒ​​​​ഴി​​​​ഞ്ഞു​​​​നി​​​​ന്ന​​​​ത്.

ഗ​​​​ൽ​​​​വ​​​​ാൻ താ​​​​ഴ്‌്‌വാര​​​​യി​​​​ൽ 20 ഇ​​​​ന്ത്യ​​​​ൻ സൈ​​​​നി​​​​ക​​​​ർ വീ​​​​ര​​​​മൃ​​​​ത്യു​​​​വ​​​​രി​​​​ച്ച ഏ​​​​റ്റു​​​​മു​​​​ട്ട​​​​ലി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഈ​​​​യാ​​​​ഴ്ച ആ​​​​ദ്യ​​​​മാ​​​​ണ് ഇ​​​​ന്ത്യ 59 ചൈ​​​​നീ​​​​സ് നി​​​​ർ​​​​മി​​​​ത മൊ​​​​ബൈ​​​​ൽ ആ​​​​പ്ലി​​​​ക്കേ​​​​ഷ​​​​നു​​​​ക​​​​ൾ നി​​​​രോ​​​​ധി​​​​ച്ച​​​​ത്.

ഇ​​​​തോ​​​​ടൊ​​​​പ്പം യു​​​​​​​​​സി ബ്രൗ​​​​​​​​​സ​​​​​​​​​ർ, ഷെ​​​​​​​​​യ​​​​​​​​​ർ ഇ​​​​​​​​​റ്റ്, ഹ​​​​​​​​​ലോ, കാം​​​ ​​​​​​സ്കാ​​​​​​​​​ന​​​​​​​​​ർ, എ​​​​​​​​​ക്സെ​​​​​​​​​ൻ​​​​​​​​ഡ​​​​​​​​ർ, വി ​​​​​​​​​ചാ​​​​​​​​​റ്റ്, വെ​​​​​​​​​യ്ബോ, വൈ​​​​​​​​​റ​​​​​​​​​സ് ക്ലീ​​​​​​​​​ന​​​​​​​​​ർ, ക്ലീ​​​​​​​​​ൻ മാ​​​​​​​​​സ്റ്റ​​​​​​​​​ർ, എം​​​​​​​​​ഐ വീ​​​​​​​​​ഡി​​​​​​​​​യോ കോ​​​​​​​​​ൾ-​​​​​​​​​ഷ​​​​​​​​​വോ​​​​​​​​​മി, വി​​​​​​​​​വ വീ​​​​​​​​​ഡി​​​​​​​​​യോ, ബി​​​​​​​​​ഗോ ലൈ​​​​​​​​​വ്, വീ ​​​​​​​​​ചാ​​​​​​​​​റ്റ്, യു​​​​​​​​​സി ന്യൂ​​​​​​​​​സ്, ഫോ​​​​​​​​​ട്ടോ വ​​​​​​​​​ണ്ട​​​​​​​​​ർ, ക്യു​​​​​​​​​ക്യു മ്യൂ​​​​​​​​​സി​​​​​​​​​ക്, ഇ​​​​​​​​​എ​​​​​​​​​സ് ഫ​​​​​​​​​യ​​​​​​​​​ൽ എ​​​​​​​​​ക്സ്പ്ലോ​​​​​​​​​റ​​​​​​​​​ർ, വി​​​​​​​​​മേ​​​​​​​​​റ്റ്, വി​​​​​​​​​ഗോ വീ​​​​​​​​​ഡി​​​​​​​​​യോ, വ​​​​​​​​​ണ്ട​​​​​​​​​ർ കാ​​​​​​​​​മ​​​​​​​​​റ തു​​​​​​​​​ട​​​​​​​​​ങ്ങി​​​​​​​​​യ ജ​​​​​​​​​ന​​​​​​​​​പ്രി​​​​​​​​​യ ആ​​​​​​​​​പ്പു​​​​​​​​​ക​​​​​​​​​ളും നി​​​​രോ​​​​ധി​​​​ച്ചി​​​​രു​​​​ന്ന​​​​ത്. സ്വ​​​​​​​​കാ​​​​​​​​ര്യ​​​​​​​​താ പ്ര​​​​​​​​ശ്ന​​​​​​​​ങ്ങ​​​​​​​​ൾ ചൂ​​​​​​​​ണ്ടി​​​​​​​​ക്കാ​​​​​​​​ട്ടി ഐ​​​​​​​​ടി വ​​​​​​​​കു​​​​​​​​പ്പി​​​​​​​​ലെ 69എ ​​​​​​​​വ​​​​​​​​കു​​​​​​​​പ്പു​​​​​​​​പ്ര​​​​​​​​കാ​​​​​​​​ര​​​​​​​​മാ​​​​​​​​യി​​​​രു​​​​ന്നു കേ​​​​ന്ദ്ര​​​​ത്തി​​​​ന്‍റെ ന​​​​ട​​​​പ​​​​ടി.

Related posts

Leave a Comment