ടൈറ്റാനിക് തകര്‍ന്നത് തീപിടിച്ച് ! ചരിത്രത്തില്‍ പുതിയ തിരുത്തുമായി ഗവേഷകര്‍ രംഗത്ത്

titanicആദ്യയാത്രയില്‍ തന്നെ അപകടത്തില്‍പ്പെട്ട് ചരിത്രത്തില്‍ തന്നെ ഇടംനേടിയ ഒന്നായിരുന്നു ടൈറ്റാനിക് കപ്പല്‍ ദുരന്തം. ആ ദുരന്തം നടന്നിട്ട് ഇപ്പോള്‍ ഒരു നൂറ്റാണ്ട് പിന്നിടുകയും ചെയ്തിരിക്കുന്നു. ഈ അവസരത്തിലാണ് ടൈറ്റാനിക്ക് ദുരന്തത്തെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുകളുമായി ഏതാനും ഗവേഷകര്‍ രംഗത്തെത്തിയിരിക്കുന്നത്.

മഞ്ഞുമലയില്‍ ഇടിച്ചതല്ല ടൈറ്റാനിക് മുങ്ങാന്‍ കാരണമെന്നാണ് പുതിയ ഏറ്റവും പുതിയ കണ്ടുപിടുത്തം. യഥാര്‍ത്ഥ കാരണം തീപിടുത്തമാണെന്നാണ് വിദഗ്ധര്‍ വാദിക്കുന്നത്. 1912 ല്‍ ടൈറ്റാനിക് സൗത്താംപ്ടില്‍ നിന്ന് യാത്രതിരിക്കുന്നതിന് മുമ്പും അപകടത്തിന് ശേഷവും എടുത്ത ഫോട്ടോഗ്രാഫുകള്‍ വിലയിരുത്തിയാണ് ഈ നിഗമനത്തില്‍ ഇവര്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.

സെനാന്‍ മളോണി എന്ന ജേണലിസ്റ്റാണ് ഇത്തരം കണ്ടെത്തലുകള്‍ നടത്തിയിരിക്കുന്നത്. 30 വര്‍ഷത്തോളമായി ടൈറ്റാനിക്കിനെക്കുറിച്ച് ഗവേഷണം നടത്തിവരികയാണ് ഇയാള്‍.

കപ്പല്‍ മഞ്ഞുമലയില്‍ ഇടിച്ചു എന്ന കാര്യം ഇവര്‍ നിരസിക്കുന്നില്ല. പകരം, തീപിടിച്ച ശേഷമാണ് മഞ്ഞുമലയില്‍ ഇടിച്ചതെന്നും ഈ തീപിടുത്തമാണ് പിന്നീടുണ്ടായ ദുരന്തത്തിന് കാരണമായതെന്നുമാണ് പുതിയ തെളിവുകള്‍ സൂചിപ്പിക്കുന്നത്. കപ്പലിന്റെ അടിത്തട്ടിലാണ് ആദ്യം തീപിടിച്ചതെന്നും ആരുടെയും ശ്രദ്ധയില്‍പ്പെടാതെ പതിയെ കത്തിക്കയറിയ തീപിടുത്തം മൂന്നാഴചയോളം തുടര്‍ന്നെന്നും ഇവര്‍ പറയുന്നു.

നാളുകള്‍ക്ക് മുമ്പും ഇത്തരം വാദങ്ങള്‍ ഉടലെടുത്തിരുന്നു. എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ അവയെല്ലാം പെട്ടെന്ന് മാഞ്ഞുപോവുകയായിരുന്നു. ഏതായാലും കപ്പല്‍ ദുരന്തവുമായി ബന്ധപ്പെട്ട് ഒരു നൂറ്റാണ്ടിലധികമായി നിലനിന്നിരുന്ന വിശ്വാസമാണ് ഇപ്പോള്‍ തകര്‍ക്കപ്പെട്ടിരിക്കുന്നത്.

Related posts