ബ്യൂട്ടിഫുള്‍ കപ്പിള്‍സായിരുന്നു; പക്ഷേ…! സങ്കടപ്പെട്ടും സഹിച്ചും ജീവിക്കാന്‍ ഇഷ്ടമില്ല; അമലാ പോള്‍ മനസുതുറക്കുന്നു

amalaനേരായ കഥയിലെ കഥാപാത്രങ്ങളല്ലായിരുന്നു താനും വിജയുമെന്ന് നടി അമലാ പോള്‍. കഥ തെറ്റായിപ്പോയതു കൊണ്ടാണ് അതിലെ കഥാപാത്രങ്ങളും തെറ്റിയത്. താനും വിജയും പലരും പറഞ്ഞതു പോലെ ‘ബ്യൂട്ടിഫുള്‍ കപ്പിള്‍സ്’ തന്നെയായിരുന്നു. പക്ഷെ ജീവിതത്തില്‍ പല കാര്യങ്ങള്‍ക്കും ഞങ്ങള്‍ക്ക് പല മനസായിരുന്നു. സിനിമയിലെ ഉയര്‍ച്ചയെക്കാളും മാനസികമായ വളര്‍ച്ചയായിരുന്നു താന്‍ സ്വപ്നം കണ്ടതെന്നും ആ വളര്‍ച്ച ഉണ്ടായില്ലെങ്കില്‍ ഞാന്‍ മറ്റൊരാളായിപ്പോകുമായിരുന്നെന്നും അമല പറയുന്നു.

ജീവിതം സുന്ദരമാണ് അത് സങ്കടപ്പെട്ടും സഹിച്ചും കഴിച്ചുകൂട്ടാന്‍ തനിക്കിഷ്ടമല്ലായിരുന്നുവെന്നും താന്‍ കാരണം പങ്കാളി വേദനിക്കരുതെന്ന് ആഗ്രഹിച്ചിരുന്നതായും അമല തുറന്നു പറയുന്നു. ഒരേ യാത്രയില്‍ ഒരേ മനസ്സോടെ സഞ്ചരിക്കുന്നതില്‍ തങ്ങള്‍ പരാജയപ്പെട്ടെന്നും അമല പറഞ്ഞു. 24 വയസു മാത്രമുള്ള ഒരു പെണ്‍കുട്ടിയുടെ ആഗ്രഹങ്ങളും അവള്‍ക്ക് പറക്കാനുള്ള ആകാശങ്ങളും പരിധിയില്ലാത്തതായിരുന്നു. അതുപോലെ സംവിധായകനെന്ന നിലയില്‍ വിജയിക്കും പുതിയ ലോകങ്ങള്‍ വെട്ടിപ്പിടിക്കേണ്ടതുണ്ട്. തങ്ങള്‍ ഒരുപാടു സ്‌നേഹിച്ചു. പരസ്പരം നന്നായി മനസിലാക്കി. അമല പറയുന്നു. ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തിലായിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് പിരിയേണ്ടി വരില്ലായിരുന്നു എന്നാണ് തനിക്കു തോന്നുതെന്നും എന്നാല്‍ അതുവരെ വീര്‍പ്പുമുട്ടി ജീവിക്കുന്നത് പരസ്പരം ചെയ്യുന്ന ദ്രോഹമാണെന്നും അമല പറയുന്നു.

Related posts