കാണാതെ പോകാൻ എനിക്കായില്ല..! കണ്ണ് തുറക്കും മുമ്പ് വഴിയിലുപേക്ഷിച്ച ജീവനുകൾക്ക് തുണയായി പൊതുപ്രവർത്തകൻ ടി.എം സദൻ; സംരക്ഷണം ഏറ്റെടുത്ത്  മൃഗസ്നേഹികളായ അനിയും മകളും; സംരക്ഷണം നൽകി വളർത്താൻ തയാറായി നിരവധി പേരും

ക​​ടു​​ത്തു​​രു​​ത്തി: ദ​​യ​​യി​​ല്ലാ​​തെ വീ​​ട്ടു​​കാ​​ർ ഉ​​പേ​​ക്ഷി​​ച്ച നാ​​യ്ക്കു​​ട്ടി​​ക​​ൾ​​ക്ക് തു​​ണ​​യാ​​യ​​ത് പൊ​​തു​​പ്ര​​വ​​ർ​​ത്ത​​ക​​ൻ. മൂ​​ന്നു ദി​​വ​​സം മു​​ന്പാ​​ണ് ഒ​​രു ബ​​ക്ക​​റ്റി​​ലാ​​ക്കി പ​​ഴ​​ന്തു​​ണി പോ​​ലു​​മി​​ല്ലാ​​തെ ക​​ണ്ണ് തു​​റ​​ക്കാ​​ത്ത അ​​ഞ്ച് നാ​​യ്കു​​ഞ്ഞു​​ങ്ങ​​ളെ പെ​​രു​​വ​​യി​​ലെ ഡ്രൈ​​വിം​​ഗ് സ്കൂ​​ളി​​ന്‍റെ ഓ​​ഫീ​​സി​​നു മു​​ന്നി​​ൽ ആ​​രോ കൊ​​ണ്ടു വ​​ച്ച​​ത്. തു​​ട​​ർ​​ന്ന് പൊ​​തു​​പ്ര​​വ​​ർ​​ത്ത​​ക​​നും സി​​പി​​ഐ നേ​​താ​​വു​​മാ​​യ ടി.​​എം. സ​​ദ​​ൻ നാ​​യ് കു​​ട്ടി​​ക​​ളെ സം​​ര​​ക്ഷി​​ച്ചു വ​​രി​​ക​​യാ​​യി​​രു​​ന്നു.

വി​​വ​​ര​​മ​​റി​​ഞ്ഞ് ക​​ഴി​​ഞ്ഞ ദി​​വ​​സം ഒ​​രു നാ​​യ് കു​​ഞ്ഞി​​നെ പോ​​ലീ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​നെ​​ത്തി വ​​ള​​ർ​​ത്തു​​ന്ന​​തി​​നാ​​യി കൊ​​ണ്ടു​​പോ​​യി​​രു​​ന്നു. തു​​ട​​ർ​​ന്നാ​​ണ് നാ​​യ് കു​​ഞ്ഞു​​ങ്ങ​​ളു​​ടെ വി​​വ​​രം കാ​​ണി​​ച്ചു സ​​ദ​​ൻ ഫേ​​സ് ബു​​ക്കി​​ൽ പോ​​സ്റ്റ് ഇ​​ട്ട​​ത്. ഇ​​തു ശ്ര​​ദ്ധ​​യി​​ൽ​​പ്പെ​​ട്ട​​തോ​​ടെ നാ​​യ്ക്കു​​ട്ടി​​ക​​ളു​​ടെ ര​​ക്ഷ​​യ്ക്കാ​​യി മൃ​​ഗ സ്നേ​​ഹി​​യാ​​യ ത​​ല​​യോ​​ല​​പ്പ​​റ​​ന്പ് സ്വ​​ദേ​​ശി അ​​നി ചെ​​ള്ളാ​​ങ്ക​​ലും മ​​ക​​ൾ അം​​ബി​​ക​​യും പെ​​രു​​വ​​യി​​ലെ​​ത്തു​​ന്ന​​ത്.

ക​​ഴി​​ഞ്ഞ മാ​​സം വാ​​ഹ​​നം ഇ​​ടി​​ച്ചു തെ​​റി​​പ്പി​​ച്ച​​തി​​നെ തു​​ട​​ർ​​ന്ന് ന​​ടു​​വൊ​​ടി​​ഞ്ഞ ഒ​​രു നാ​​യ് കു​​ഞ്ഞി​​നെ ച​​ങ്ങ​​നാ​​ശേ​​രി ആ​​ശു​​പ​​ത്രി​​യി​​ൽ അ​​നി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ എ​​ത്തി​​ച്ചു ചി​​കി​​ത്സ ന​​ൽ​​കി വ​​രി​​ക​​യാ​​ണ്. ഇ​​പ്പോ​​ൾ ഈ ​​നാ​​യ്ക്കു​​ഞ്ഞു ന​​ട​​ന്നു തു​​ട​​ങ്ങി​​യ​​താ​​യി അ​​നി പ​​റ​​യു​​ന്നു.

ഇ​​ത്ത​​ര​​ത്തി​​ൽ ല​​ഭി​​ക്കു​​ന്ന നാ​​യ്ക്കു​​ഞ്ഞു​​ങ്ങ​​ളെ അ​​നി​​യും കു​​ടും​​ബ​​വും സം​​ര​​ക്ഷി​​ച്ച് സു​​ര​​ക്ഷി​​ത​​മാ​​യ താ​​വ​​ളം ഒ​​രു​​ക്കു​​ക​​യാ​​ണ് ചെ​​യ്യു​​ന്ന​​ത്. പെ​​രു​​വ​​യി​​ൽ​​നി​​ന്നു കൊ​​ണ്ട് പോ​​യ നാ​​ലു കു​​ഞ്ഞു​​ങ്ങ​​ളെ​​യും ഏ​​റ്റെ​​ടു​​ക്കാ​​ൻ ഇ​​തി​​നോ​​ട​​കം ആ​​ളെ​​ത്തി​​യ​​താ​​യും അ​​നി ചെ​​ള്ളാ​​ങ്ക​​ൽ പ​​റ​​ഞ്ഞു.

Related posts