ഉപദേശിച്ചാല്‍ മാത്രം പോരാ, പ്രാവര്‍ത്തികമാക്കണം! വീട്ടില്‍ ശൗചാലയമില്ല; സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍!

yheyheനാട്ടുകാരെ ഉപദേശിക്കാന്‍ മാത്രം പഠിച്ചാല്‍ പോരല്ലോ അത് പ്രാവര്‍ത്തികമാക്കുകയും ചെയ്യണ്ടേ? ചോദിക്കുന്നത് രാജസ്ഥാന്‍ സര്‍ക്കാരാണ്. കാരണം വീട്ടില്‍ ശൗചാലയം നിര്‍മ്മിക്കണമെന്ന് നാഴികയ്ക്ക് നാല്‍പ്പത് വട്ടം ഉപദേശിക്കുന്ന ഉദ്യോഗസ്ഥരുടെ വീട്ടില്‍ ശൗചാലയമില്ലെങ്കില്‍ പിന്നെ എന്താണ് ചെയ്യുക.

അങ്ങനെയാണ് രാജസ്ഥാനിലെ കീതിയ പഞ്ചായത്തിലെ ഗ്രാമസേവകന്റെ ചുമതലയുള്ള എല്‍ഡി ക്ലര്‍ക്ക് ഹേംരാജ് സിംഗ്, ബിഷാനിയ ഗ്രാമത്തിലെ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന്‍ പ്രേം സിംഗ് എന്നിവര്‍ക്ക് സസ്‌പെന്‍ഷന്‍ ലഭിച്ചത്. വീട്ടില്‍ ശൗചാലയമില്ലാത്തതിന്റെ പേരില്‍ ശിക്ഷിക്കപ്പെടുന്ന ആദ്യത്തെ ആളുകളായിരിക്കും ഇവര്‍.

തുറസ്സായ പ്രദേശത്ത് മല-മൂത്ര വിസര്‍ജനം നടത്തുന്നതിനെതിരേ നടത്തിവന്നുകൊണ്ടിരുന്ന ബോധവത്ക്കരണ പരിപാടി വിലയിരുത്താനെത്തിയപ്പോഴാണ് ഇതിന്റെ നടത്തിപ്പു ചുമതല വഹിക്കുന്ന ഈ ഉദ്യോഗസ്ഥരുടെ വീട്ടിലും വൈദ്യുതി ഇല്ലെന്ന് ഉന്നതാധികാരികള്‍ മനസിലാക്കിയത്. പിന്നീട് ആലോചനകള്‍ക്കും അന്വേഷണങ്ങള്‍ക്കും ശേഷം ഇരുവരെയും സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.

ജില്ലാ കളക്ടറുടെ അനുമതിയോടെയാണ് ഇരുവരെയും സസ്‌പെന്‍ഡ് ചെയ്തത്. വീട്ടില്‍ ശൗചാലയം നിര്‍മ്മിക്കാന്‍ തയാറാകാത്ത ജീവനക്കാരുടെ ശമ്പളം തടയാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

Related posts