ടോള്‍ ബൂത്ത് തുറന്ന് വാഹനങ്ങള്‍ കടത്തിവിട്ട് യുവതിയുടെ പ്രതിഷേധം! യുവതിയുടെ ചിത്രങ്ങള്‍ പകര്‍ത്തിയ ജീവനക്കാരന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി യുവതി എറിഞ്ഞുതകര്‍ത്തു

പു​തു​ക്കാ​ട്: പാ​ലി​യേ​ക്ക​ര ടോ​ൾ പ്ലാ​സ​യി​ലെ നീ​ണ്ട നി​ര​യി​ൽ കു​ടു​ങ്ങി​യ കാ​ർ​യാ​ത്ര​ക്കാ​രി​യാ​യ യു​വ​തി ടോ​ൾ ബൂ​ത്ത് തു​റ​ന്നു വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ട്ടു. 20 മി​നി​റ്റോ​ളം ടോ​ൾ കൊ​ടു​ക്കാ​തെ യു​വ​തി വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ട്ടു.

ഇ​തി​നി​ടെ, യു​വ​തി​യു​ടെ ചി​ത്ര​ങ്ങ​ൾ മൊ​ബൈ​ലി​ൽ പ​ക​ർ​ത്താ​നു​ള്ള ടോ​ൾ ജീ​വ​ന​ക്കാ​രു​ടെ ശ്ര​മം സം​ഘ​ർ​ഷ​ത്തി​നി​ട​യാ​ക്കി. യു​വ​തി​യു​ടെ ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി​യ ജീ​വ​ന​ക്കാ​ര​ന്‍റെ മൊ​ബൈ​ൽ ഫോ​ണ്‍ പി​ടി​ച്ചു​വാ​ങ്ങി യു​വ​തി എ​റി​ഞ്ഞു​ത​ക​ർ​ത്തു. സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന മ​റ്റു ജീ​വ​ന​ക്കാ​ർ യു​വ​തി​യെ കൈ​യേ​റ്റം ചെ​യ്യാ​നും ശ്ര​മം ന​ട​ന്നു.

ടോ​ൾ ബൂ​ത്തി​ലെ ക്രോ​സ് ബാ​ർ ഉ​യ​ർ​ത്തി​പ്പി​ടി​ച്ചാ​ണ് യു​വ​തി വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ട്ട​ത്. ഇ​ന്ന​ലെ വൈ​കീ​ട്ടാ​യി​രു​ന്നു സം​ഭ​വം. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ യു​വ​തി വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ക​യാ​യി​രു​ന്നു. ടോ​ൾ ബൂ​ത്തി​ൽ ആ​റു​വാ​ഹ​ന​ങ്ങ​ളേ​ക്കാ​ൾ കൂ​ടു​ത​ൽ നി​ര​ വ​ന്നാ​ൽ ബൂ​ത്ത് തു​റ​ന്നു​വി​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു യു​വ​തി​യു​ടെ പ്ര​തി​ഷേ​ധം.

ടോ​ൾ ക​ന്പ​നി അ​ധി​കൃ​ത​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ​തു​ട​ർ​ന്ന് പു​തു​ക്കാ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. യു​വ​തി​ക്കെ​തി​രെ ക​ന്പ​നി അ​ധി​കൃ​ത​ർ പ​രാ​തി പ​റ​ഞ്ഞെ​ങ്കി​ലും പോ​ലീ​സ് കേ​സെ​ടു​ത്തി​ല്ല. യു​വ​തി​ക്കും പ​രാ​തി ഇ​ല്ലാ​ത്ത​തി​നാ​ൽ പോ​ലീ​സ് ഇ​ട​പെ​ട്ടു പ്ര​ശ്നം പ​രി​ഹ​രി​ച്ചു.

Related posts

Leave a Comment