വകുപ്പ് ആര്‍ക്കും വിട്ടുകൊടുക്കില്ല! താന്‍ മന്ത്രിയാകുന്നതില്‍ മുഖ്യമന്ത്രിക്ക് എതിര്‍പ്പില്ലെന്ന് തോമസ് ചാണ്ടി എംഎല്‍എ

thomas-chandiതി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി​സ്ഥാ​നം ഏ​റ്റെ​ടു​ക്കാ​ൻ ത​യാ​റാ​ണെ​ന്ന് എ​ൻ​സി​പി എം​എ​ൽ​എ. തോ​മ​സ് ചാ​ണ്ടി. വ​കു​പ്പ് പാ​ർ​ട്ടി​ക്ക് അ​വ​കാ​ശ​പ്പെ​ട്ട​താ​ണ് അ​ത് ആ​ർ​ക്കും വി​ട്ടു കൊ​ടു​ക്കി​ല്ലെ​ന്നും തോ​മ​സ് ചാ​ണ്ടി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു.

താ​ൻ മ​ന്ത്രി​യാ​കു​ന്ന​തി​ൽ മു​ഖ്യ​മ​ന്ത്രി​ക്ക് എ​തി​ർ​പ്പി​ല്ല. എ.​കെ.​ശ​ശീ​ന്ദ്ര​നെ​തി​രെ​യു​ള്ള അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​യി അ​ദ്ദേ​ഹ​ത്തി​നെ​തി​രെ​യു​ള്ള ആ​രോ​പ​ണ​ത്തി​ൽ ക​ഴ​ന്പി​ല്ലെ​ന്ന് ക​ണ്ടാ​ൽ മ​ന്ത്രി​സ്ഥാ​നം താ​ൻ ഒ​ഴി​യാ​ൻ ത​യാ​റാ​ണെ​ന്നും തോ​മ​സ് ചാ​ണ്ടി വ്യ​ക്ത​മാ​ക്കി. മ​ന്ത്രി​യാ​കാ​ൻ ത​നി​ക്ക് അ​യോ​ഗ്യ​ത​യി​ല്ല. മൂ​ന്നാ​മ​ത്തെ ത​വ​ണ​യാ​ണ് താ​ൻ നി​യ​മ​സ​ഭാം​ഗ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. എ.​കെ.​ശ​ശീ​ന്ദ്ര​നെ​തി​രെ രാ​ഷ്ട്രീ​യ ഗൂ​ഢാ​ലോ​ച​ന ന​ട​ന്ന​താ​യി ക​രു​തു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. എ​ൻ​സി​പി​യു​ടെ നി​ർ​ണാ​യ​ക നേ​തൃ​യോ​ഗ​ത്തി​ന് മു​ന്നോ​ടി​യാ​യി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​ന്ന് രാ​വി​ലെ പ​തി​നൊ​ന്ന് മ​ണി​ക്കാ​ണ് എ​ൻ​സി​പി​യു​ടെ നി​ർ​ണാ​യ​ക നേ​തൃ​യോ​ഗം. എം​എ​ൽ​എ ഹോ​സ്റ്റ​ലി​ൽ തോ​മ​സ് ചാ​ണ്ടി എം​എ​ൽ​എ യു​ടെ മു​റി​യി​ലാ​ണ് യോ​ഗം ചേ​രു​ന്ന​ത്. യോ​ഗ​ത്തി​ൽ എ.​കെ.​ശ​ശീ​ന്ദ്ര​ൻ മ​ന്ത്രി​സ്ഥാ​നം രാ​ജി​വ​ച്ച ശേ​ഷ​മു​ള്ള രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യം ച​ർ​ച്ച​യ​കും. എ.​കെ.​ശ​ശീ​ന്ദ്ര​ൻ മ​ന്ത്രി​സ്ഥാ​നം രാ​ജി​വ​ച്ചെ​ങ്കി​ലും വ​കു​പ്പ് എ​ൻ​സി​പി​ക്ക് അ​വ​കാ​ശ​പ്പെ​ട്ട​താ​ണെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Related posts