തക്കാളിയുടെ വില കുതിച്ചുയര്‍ന്നതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ വലിയ വാർത്തയായിരുന്നു.
ഒരു കടയുടമ തന്‍റെ ബേക്കറിയിലെ വിലകൂടിയെ മധുരപലഹാരങ്ങള്‍ക്കൊപ്പം തക്കാളിയും കേടാവാതിരിക്കാന്‍ ശീതീകരിച്ച ചില്ല്കൂട്ടില്‍ വെച്ച സംഭവവും വൈറലായിരുന്നു.
എന്നാല്‍ തക്കാളിയുടെ വിലകൂടിയിരുന്ന സാഹചര്യത്തില്‍ നടന്ന രസകരമായൊരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
മദ്യം വാങ്ങാന്‍ പണത്തിന് പകരമായി തക്കാളിയുമായി ഒരാള്‍ നില്‍ക്കുന്നതാണ് വീഡിയോയില്‍ കാണിക്കുന്നത്.
തക്കാളിയ്ക്ക് പകരമയിട്ടാണോ മദ്യം വേണ്ടതെന്ന് കൗണ്ടറിലിരിക്കുന്നയാള്‍ തിരിച്ച് ചോദിക്കുന്നുണ്ട്. തുടര്‍ന്ന് മദ്യം വാങ്ങാനെത്തിയ ആള്‍ ചിരിക്കുകയാണ്.
എന്നിരുന്നാലും തക്കാളിയ്ക്ക് പകരമായി അയാള്‍ക്ക് മദ്യം നല്‍കിയാണ് വിട്ടത്.