ഒരു ‘തീപ്പൊരി’ ഹെയർക്കട്ട്; ഹ​ലോ ഹെ​ൽ​ത്ത് ആ​ൻഡ് ബ്യൂ​ട്ടി​ കെയറിൽ യുവാക്കളുടെ തിരക്ക്; ഫയർകട്ടിംഗിനെക്കുറിച്ച് രാജേഷ് പറയുന്നതിങ്ങനെ…

തൊ​ടു​പു​ഴ: ത​ല​യി​ൽ തീ ​ക​ത്തി​ച്ചും ത​ല​മു​ടി വെ​ട്ടാ​നു​ള്ള സം​വി​ധാ​നം ഇ​ടു​ക്കി ജി​ല്ല​യി​ൽ ആ​ദ്യ​മാ​യി തൊ​ടു​പു​ഴ​യി​ൽ. തൊ​ടു​പു​ഴ​യി​ലെ ഹ​ലോ ഹെ​ൽ​ത്ത് ആ​ൻഡ് ബ്യൂ​ട്ടി​യി​ലാ​ണ് വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ പ്ര​ചാ​ര​ത്തി​ലു​ള്ള ന​വീ​ന മു​ടി മു​റി​ക്ക​ൽ സം​വി​ധാ​ന​മാ​യ ഫ​യ​ർ ക​ട്ടിം​ഗ് എ​ത്തി​യ​ത്.

ന്യൂ​ജ​ൻ യു​വാ​ക്ക​ൾ​ക്കി​ട​യി​ൽ ഹ​ര​മാ​യി മാ​റു​ന്ന ഫ​യ​ർ ക​ട്ടിം​ഗ് കേ​ര​ള​ത്തി​ൽ അ​പൂ​ർ​വം സ്ഥ​ല​ങ്ങ​ളി​ൽ മാ​ത്ര​മേ പ്ര​ചാ​ര​ത്തി​ലെ​ത്തി​യി​ട്ടു​ള്ളു. ഒ​രാ​ഴ്ച​യോ​ള​മാ​യി സ്ഥാ​പ​ന​ത്തി​ൽ ഫ​യ​ർ ക​ട്ടിം​ഗ് ആ​രം​ഭി​ച്ചെ​ങ്കി​ലും പ​ല​രും ഇ​പ്പോ​ഴും ഭ​യ​ത്തോ​ടെ​യാ​ണ് ഈ ​രീ​തി​യി​ലു​ള്ള മു​ടി മു​റി​ക്ക​ലി​ന് എ​ത്തു​ന്ന​തെ​ന്ന് സ്ഥാ​പ​ന ഉ​ട​മ പി.​എ​സ്.​രാ​ഹു​ൽ പ​റ​യു​ന്നു.

എ​ന്നാ​ൽ ത​ല​യ്ക്കോ മു​ടി​ക്കോ യാ​തൊ​രു വി​ധ​ത്തി​ലും ഹാ​നി​ക​ര​മാ​കാ​ത്ത വി​ധ​ത്തി​ലാ​ണ് ഫ​യ​ർ ക​ട്ടിം​ഗ് ചെ​യ്യു​ന്ന​ത്. ത​ല പൊ​ള്ളു​മെ​ന്ന് പേ​ടി​ക്കു​ക​യേ വേ​ണ്ട. ത​ല​യി​ൽ അ​ൽ​പം മു​ടി കൂ​ടു​ത​ലു​ള്ള​വ​ർ​ക്കാ​ണ് സം​ഭ​വം പ്ര​യോ​ജ​ന​പ്പെ​ടു​ക. ഉ​ള്ളി​ലു​ള്ള മു​ടി കൃ​ത്യ​മാ​യി മു​റി​ച്ചു മാ​റ്റാ​ൻ ക​ഴി​യും. ത​ല​മു​ടി​യി​ൽ ആ​ദ്യം ലോ​ഷ​ൻ പു​ര​ട്ടി​യ​തി​നു ശേ​ഷം ലാ​ന്പി​ൽ നി​ന്നും പു​റ​ത്തേ​ക്കു വ​രു​ന്ന തീ ​ഉ​പ​യോ​ഗി​ച്ച് മു​ടി മു​റി​ച്ചു നീ​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.

സം​ഗ​തി ക്ലി​ക്കാ​യ​തോ​ടെ ഒ​ട്ടേ​റെ യു​വാ​ക്ക​ളാ​ണ് രാ​ഹു​ലി​ന്‍റെ സ്ഥാ​പ​ന​ത്തെ തേ​ടി എ​ത്തു​ന്ന​ത്. പ​ല​രും യു​ട്യൂ​ബി​ൽ നി​ന്നും ക​ണ്ടു മ​ന​സി​ലാ​ക്കി​യ​തോ​ടെ​യാ​ണ് ഫ​യ​ർ ക​ട്ടിം​ഗി​നെ​ത്തു​ന്ന​ത്. ഡ​ൽ​ഹി​യി​ലെ സ്ഥാ​പ​ന​ത്തി​ൽ നി​ന്നും പ്ര​ത്യേ​കം പ​രി​ശീ​ല​നം നേ​ടി​യാ​ണ് രാ​ഹു​ൽ ഫ​യ​ർ​ക​ട്ടിം​ഗ് ചെ​യ്യു​ന്ന​ത്.

Related posts