വല്ലാത്തൊരു വിഐപി പരിഗണന..! മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ ത​ക്കാ​ളി പാടത്ത് സി​സി​ടി​വി സു​ര​ക്ഷ; ഇതില്ലാതെ പറ്റില്ലെന്ന് കർഷകൻ

 

ഔ​റം​ഗ​ബാ​ദ്: ത​ക്കാ​ളി​യു​ടെ തീ​പി​ടി​ച്ച വി​ല​മൂ​ലം മോ​ഷ​ണ​ശ്ര​മ​ങ്ങ​ൾ ഉ​ണ്ടാ​യ​തോ​ടെ കൃ​ഷി​യി​ട​ത്തി​ന് സി​സി​ടി​വി സു​ര​ക്ഷ​യൊ​രു​ക്കി മ​ഹാ​രാ​ഷ്ട്ര​യി​ലെ ക​ർ​ഷ​ക​ൻ.

ഔ​റം​ഗ​ബാ​ദി​ലെ ഷാ​പു​ർ ബ​ൻ​ജാ​റി​ലെ ക​ർ​ഷ​ക​നാ​യ ശ​ര​ത് റാ​വ​ത്താ​ണ് മോ​ഷ​ണം ത​ട​യാ​ൻ അ​ഞ്ച് ഏ​ക്ക​റോ​ള​മു​ള്ള ത​ക്കാ​ളി​പ്പാ​ട​ത്തി​ന് ചു​റ്റം സി​സി​ടി​വി സ്ഥാ​പി​ച്ച​ത്.

രാ​ജ്യ​ത്ത് പ​ല​യി​ട​ത്തും കി​ലോ​യ്ക്ക് 100 രൂ​പ​യ്ക്കും 200 രൂ​പ​യ്ക്കും ഇ​ട​യി​ലാ​ണ് ത​ക്കാ​ളി വി​ല. 25 കി​ലോ​യോ​ളം വ​രു​ന്ന ഒ​രു പെ​ട്ടി ത​ക്കാ​ളി​ക്ക് ശ​രാ​ശ​രി 3,000 രൂ​പ ​വ​രെ ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് ശ​ര​ത് റാ​വ​ത്ത് പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ​യാ​ഴ്ച ത​ന്‍റെ തോ​ട്ട​ത്തി​ൽ​നി​ന്ന് 25 കി​ലോ​യോ​ളം ത​ക്കാ​ളി ആ​രോ മോ​ഷ്ടി​ച്ചെ​ന്നും ഇ​തോ​ടെ​യാ​ണ് സി​സി​ടി​വി​യെ​ക്കു​റി​ച്ച് ആ​ലോ​ചി​ച്ച​തെ​ന്നും റാ​വ​ത്ത് അ​റി​യി​ച്ചു.

Related posts

Leave a Comment