പോക്കറ്റിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് സ്വർണവോ കഞ്ചാവോ അല്ല; പരിശോധനയിൽ കിട്ടിയത് പതിനാല് പാമ്പുകളെ…

പോക്കറ്റിനുള്ളില്‍ പാമ്പിനെ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചയാള്‍ കസറ്റംസിന്‍റെ പിടിയില്‍. ചൈനയിലാണ് സംഭവം. പതിനാല് പാമ്പുകളെയാണ് പോക്കറ്റില്‍വച്ച് ഇയാള്‍ കടത്തുവാന്‍ തീരുമാനിച്ചത്.

പിടിയിലായ ആളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ആളുടെ രൂപത്തിലും ഭാവത്തിലും സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തുവന്നത്.

തുടര്‍ന്ന് ഇയാളുടെ ബാഗിൽ ഹുവാങ്ഗാംഗ് കസ്റ്റംസിലെ സുരക്ഷാ ഓഫീസര്‍മാര്‍ പരിശോധിച്ചപ്പോഴാണ് ആകെ പതിനാല് പാമ്പുകളെ കണ്ടെത്തിയത്. കറുത്ത വസ്ത്രവും വെള്ളത്തൊപ്പിയും ധരിച്ചെത്തിയ ഈ യാത്രക്കാരന്‍ ചെക്ക് പോയിന്‍റിൽ നിന്ന് പരിഭ്രമത്തോടെ തന്‍റെ പോക്കറ്റില്‍ തലോടിക്കൊണ്ടിരിക്കുകയായിരുന്നു. 

പതിനാല് പാമ്പുകളില്‍ മൂന്നെണ്ണം ബാൾ പൈതൺ ഇനത്തിൽപ്പെട്ട പെരുമ്പാമ്പുകളാണെന്ന് തിരിച്ചറിഞ്ഞു. ഇവയെ റോയല്‍ പെരുമ്പാമ്പെന്നും വിളിക്കാറുണ്ട്. ഇവ വംശനാശ ഭീഷണി നേരിടുന്ന വിഭാഗത്തില്‍പ്പെടുന്നവായാണ്.

പാമ്പുകളെ അധികൃതര്‍ക്ക് കൈമാറുന്നതിന് മുന്‍പ് പ്ലാസ്റ്റിക് പാത്രങ്ങളിലേക്ക് മാറ്റിയിരുന്നു.

ഇന്‍റർ നാഷ്ണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചറിന്‍റെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പാമ്പുകളാണിവ.

അതേസമയം രാജ്യത്തിനകത്തേക്കും പുറത്തേക്കും കൊണ്ടുപോകുന്ന ഏതൊരു മൃഗത്തെയും നിയമപരമായി വിട്ടയയ്ക്കുന്നതിന് മുന്‍പ് പരിശോധിച്ച് ക്വാറന്‍റൈനിലാക്കണമെന്നത് ചൈനയിലെ നിയമങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.

 

Related posts

Leave a Comment