ബോള്‍ഡ് ഫോട്ടോഷൂട്ടുമായി പാര്‍വതി ! താരത്തിന്റെ ടോപ്‌ലെസ് ചിത്രങ്ങള്‍ വൈറലാകുന്നു…

780

നടി പാര്‍വതി തിരുവോത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ദി അണ്‍റാവല്‍ സീരീസിന്റെ മൂന്നാം ഭാഗമായാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ടോപ് ലെസായി ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ് ചിത്രങ്ങള്‍.

ട്രാന്‍സ് ജെന്റര്‍ മേക്കപ്പ് ആര്‍ട്ടിസ് സാംസണ്‍ ലേയ്‌ക്കൊപ്പമുള്ളതാണ് ചിത്രങ്ങള്‍. സാംസണിനോട് ചേര്‍ന്നിരിക്കുന്ന പാര്‍വതിയെയാണ് ചിത്രത്തില്‍ കാണുന്നത്. മൃദുലമായ എന്ന അടിക്കുറിപ്പിലാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

ജീസ് ജോണ്‍ ആണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. മേക്കപ്പ് സാംസണ്‍ ലേ. ഇതിന് മുന്‍പ് ദി അണ്‍റാവല്‍ സീരീസില്‍ ആദ്യ രണ്ട് ഭാഗങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ടോപ് ലസായി മുഖത്ത് ചായം തേച്ച ചിത്രങ്ങള്‍ ആരാധക ശ്രദ്ധ നേടിയിരുന്നു.

Related posts

Leave a Comment