ആരോഗ്യവകുപ്പ് ജീവനക്കാരുടെ താമസത്തിനു സൗകര്യം ഒരുക്കി തിരിച്ചുപോകുംവഴി പോലീസിന്റെ ക്രൂരമര്‍ദനം; പരാതിയുമായി ടൂറിസ്റ്റ് ഹോം മാനേജര്‍

പു​ൽ​പ​ള്ളി: ടൗ​ണ്‍ പ​രി​സ​ര​ത്തെ വ​യ​നാ​ട് ല​ക്സ് ഇ​ൻ ടു​റി​സ്റ്റ്ഹോം മാ​നേ​ജ​ർ ര​ഞ്ജി​ത്ത്ദാ​സി​നെ പോ​ലീ​സ് മ​ർ​ദി​ച്ച​താ​യി പ​രാ​തി.

പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ച​ത​നു​സ​രി​ച്ചു ആ​രോ​ഗ്യ​വ​കു​പ്പ് ജീ​വ​ന​ക്കാ​രു​ടെ താ​മ​സ​ത്തി​നു സൗ​ക​ര്യം ഒ​രു​ക്കി വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ ടൂ​റി​സ്റ്റ്ഹോ​മി​ൽ​നി​ന്നു മ​ട​ങ്ങു​ന്ന​തി​നി​ടെ ടൗ​ണി​ൽ​വ​ച്ചാ​ണ് പോ​ലീ​സ് മ​ർ​ദി​ച്ച​തെ​ന്നു ര​ഞ്ജി​ത്ത്ദാ​സ് ജി​ല്ലാ പോ​ലീ​സ് മേ​ധ​വി​ക്കു ന​ൽ​കി​യ പ​രാ​ത​യി​ൽ പ​റ​യു​ന്നു.

ര​ഞ്ജി​ത്ത്ദാ​സി​ന്‍റെ പു​റ​ത്ത് ലാ​ത്തി​യ​ടി​യേ​റ്റ​തി​ന്‍റെ പാ​ടു​ക​ളു​ണ്ട്. അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങ​രു​തെ​ന്നു നി​ർ​ദേ​ശി​ച്ച​പ്പോ​ൾ ധി​ക്കാ​ര​ത്തോ​ടെ പെ​രു​മാ​റി​യ ര​ഞ്ജി​ത്ത്ദാ​സി​നെ വി​ര​ട്ടി​യോ​ടി​ക്കു​ക​മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്ന നി​ല​പാ​ടി​ലാ​ണ് പോ​ലീ​സ്.

പ​രാ​തി​യു​മാ​യി എ​ത്തി​യ പി​താ​വി​നും മ​ക​നും പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ മ​ർ​ദ​നം

ക​ൽ​പ്പ​റ്റ: പ​രാ​തി​യു​മാ​യി എ​ത്തി​യ പി​താ​വി​നും മ​ക​നും ക​ന്പ​ള​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ മ​ർ​ദ​നം. ക​ന്പ​ള​ക്കാ​ട് വൈ​ശ്യ​ൻ​വീ​ട്ടി​ൽ അ​ബു ഹാ​ജി​ക്കും മ​ക​ൻ ഷ​മീ​റി​നു​മാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്.

ത​ങ്ങ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക്വാ​ർ​ട്ടേ​ഴ്സി​ൽ കൂ​ടു​ത​ൽ താ​മ​സ​ക്കാ​ർ എ​ത്തി​യ​തു സം​ബ​ന്ധി​ച്ചു ക​ഴി​ഞ്ഞ ദി​വ​സം പ​രാ​തി​യു​മാ​യി സ​മീ​പി​ച്ച​പ്പോ​ഴാ​ണ് ദു​ര​നു​ഭ​വ​മു​ണ്ടാ​യ​തെ​ന്നു അ​ബു ഹാ​ജി​യും ഷ​മീ​റും പ​റ​യു​ന്നു. പാ​രാ​തി കീ​റി​ക്ക​ള​ഞ്ഞ എ​സ്ഐ അ​ബു ഹാ​ജി​യെ മ​ർ​ദി​ച്ചു. ഇ​തു​ക​ണ്ടു നി​ല​വി​ളി​ച്ച​പ്പോ​ഴാ​ണ് ഷ​മീ​റി​നെ മ​ർ​ദി​ച്ച​ത്.

ഹൃ​ദ്രോ​ഗ​ത്തി​നു ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ​യാ​ളാ​ണ് അ​ബു ഹാ​ജി. മ​ർ​ദ​ന​ത്തെ​ത്തു​ർ​ന്നു നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട അ​ബു​ഹാ​ജി​യും കേ​ൾ​വി​ശ​ക്തി കു​റ​ഞ്ഞ ഷ​മീ​റും ചി​കി​ത്സ നേ​ടി.
എ​സ്ഐ​ക്കെ​തി​രെ മു​ഖ്യ​മ​ന്ത്രി​ക്കും ഡി​ജി​പി​ക്കും പ​രാ​തി ന​ൽ​കി​യ​താ​യി ഇ​വ​ർ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം ക​ന്പ​ള​ക്കാ​ട് ടൗ​ണി​ൽ മെ​ഡി​ക്ക​ൽ ഷോ​പ്പി​നു മു​ന്നി​ൽ മ​രു​ന്ന​വാ​ങ്ങാ​നെ​ത്തി​യ യു​വാ​വി​നെ പോ​ലീ​സ് മ​ർ​ദി​ച്ച​താ​യി പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു.

Related posts

Leave a Comment