ഫാമിലി സെന്റിമെന്‍സ് കിട്ടാനുള്ള സൈക്കോളജിക്കല്‍ മൂവ്! അച്ഛന്റെ പടങ്ങള്‍ ഹിറ്റാകാന്‍ ടൊവിനോയുടെ കുഞ്ഞാവേടെ മൊട്ടയടിനേര്‍ച്ച

TOVINO

ഏറ്റെടുക്കുന്ന വേഷങ്ങളോടു നീതി പുലര്‍ത്തുന്ന കാര്യത്തില്‍ യുവതാരം ടൊവിനോ തോമസ് വിട്ടുവീഴ്ച കാണിക്കാറില്ല. വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കും മറുപടി പറയുന്ന കാര്യത്തിലും ഇതേ സ്വഭാവം തന്നെയാണ് ഈ ഇരിങ്ങാലക്കുടക്കാരന്. തന്‍റെ മകളുടെ തല മൊട്ടയടിച്ച ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ശേഷം രസകരമായ ട്രോളുകള്‍കൂടി അതോടൊപ്പം നല്‍കി സമൂഹമാധ്യമങ്ങളില്‍ ചിരിപ്പടക്കത്തിനു തിരികൊളുത്തിയിരിക്കുകയാണ് ടൊവിനോ.

“സ്വന്തം അച്ഛന്‍ നായകനായി അഭിനയിക്കുന്ന പടങ്ങള്‍ ഒക്കെ സൂപ്പര്‍ ഹിറ്റാകാന്‍ വേളാങ്കണ്ണിയില്‍ നേര്‍ച്ച നേര്‍ന്നുമൊട്ടയടിച്ച കുഞ്ഞാവ’ എന്നായിരുന്നു തന്‍റെ മകളുടെ ചിത്രത്തിനു ടൊവിനോ നല്‍കിയ അടിക്കുറിപ്പ് . അതിനോടൊപ്പം ഒരു വരികൂടി താരം ചേര്‍ത്തു… ’ ഫാമിലി സെന്‍റിമെന്‍സ് കിട്ടാന്‍ വേണ്ടിയുള്ള സൈക്കോളജിക്കല്‍ മൂവ്’ തന്‍റെ പോസ്റ്റിനു വരാന്‍ പോകുന്ന ട്രോളുകള്‍ മുന്‍കൂട്ടി കണ്ടായിരുന്നു താരത്തിന്‍റെ ആ സൈക്കോളജിക്കല്‍ മൂവ്!

എന്നാല്‍ അവിടം കൊണ്ടും തന്‍റെ സെല്‍ഫ് ട്രോളുകള്‍’ അവസാനിപ്പിക്കാന്‍ ടൊവിനോ തയാറായിരുന്നില്ല. കുബേരന്‍ എന്ന ചിത്രത്തില്‍ ദിലീപിനൊപ്പം പെണ്‍കുട്ടി മൊട്ടയടിച്ചു നില്‍ക്കുന്ന ചിത്രം കൂടി ടൊവിനോ പോസ്റ്റ് ചെയ്തു. കൂടെ ഒരു ഡയലോഗും… “ഇനി ഇതു തപ്പി ആരും എങ്ങോട്ടും പോകേണ്ട’

Related posts