പടത്തെപ്പറ്റി പോസിറ്റീവ് റിവ്യൂ ആണ് കേട്ടത്, ഈ പോസ്റ്റര്‍ കണ്ടപ്പോള്‍ മനസ്സിലായി വളരെ വ്യത്യസ്തമായ ചിത്രമാണെന്ന്! പുതിയ സിനിമയുടെ പോസ്റ്റര്‍ തലതിരിച്ച് ഒട്ടിച്ച വ്യക്തിയെ ട്രോളി ടോവിനോ തോമസ്

പോസ്റ്ററൊട്ടിക്കുന്നതു പോലും ഒരു കലയാണെന്നിരിക്കേ തല തിരിഞ്ഞ രീതിയില്‍ തന്റെ പുതിയ സിനിമയുടെ പോസ്റ്ററൊട്ടിച്ച വ്യക്തിയെ ട്രോളി ടോവിനോ തോമസ്. പോസ്റ്റര്‍ വികലമായി ഒട്ടിച്ച വ്യക്തിയെ ശപിക്കാതെ ശപിച്ചാണ് ടോവിനോ ഫേസ്ബുക്കിലൂടെ രംഗത്തെത്തിയത്.

ടൊവിനോ തോമസ് നായകനാകുന്ന ചിത്രം മറഡോണയുടെ ഒരു പോസ്റ്ററിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. വ്യത്യസ്തമായ പോസ്റ്റര്‍ എന്ന പേരില്‍ ഒരാരാധകന്‍ സിനിമാ പാരഡൈസോ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തതാണ് ചിത്രം. ചിത്രത്തില്‍ ടോവിനോയുടെ തലയും ഉടലും വേറെയാക്കിയാണ് പോസ്റ്റര്‍ ഒട്ടിച്ചിരിക്കുന്നത്. ഈ പോസ്റ്റര്‍ ടോവിനോ ഷെയര്‍ ചെയ്യുകയും ചെയ്തു.

പോസ്റ്ററിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് ഷെയര്‍ ചെയ്ത വ്യക്തി എഴുതിയിരിക്കുന്നതിങ്ങനെ..”പടത്തെപ്പറ്റി പോസിറ്റീവ് റിവ്യൂ ആണ് കേട്ടത്. ഈ പോസ്റ്റര്‍ കണ്ടപ്പോള്‍ മനസ്സിലായി വളരെ വ്യത്യസ്തമായ ചിത്രമാണെന്ന്. ”

ചിത്രം ഷെയര്‍ ചെയ്ത് ടൊവിനോ കുറിച്ചത് ഇങ്ങനെ; അതെ, മറഡോണ തലതെറിച്ചൊരു തലവനാ..(ഇനിയും ഉരുണ്ടാല്‍ ചെളി പുരളും). ഈശ്വരാ, ദൈവമേ, പോസ്റ്റര്‍ ഇങ്ങനെ ഒട്ടിച്ചവന് നല്ലതുമാത്രം വരുത്തണേ’

Related posts