പ്ര​ള​യം സ്റ്റാ​ര്‍ എ​ന്ന വി​ളി ഏ​റെ വി​ഷ​മി​പ്പി​ച്ചു ! ത​ന്റെ സി​നി​മ​ക​ള്‍ ഇ​റ​ങ്ങു​മ്പോ​ള്‍ ദു​ര​ന്തം വ​രു​മെ​ന്ന് പ്ര​ചാ​ര​ണ​മു​ണ്ടാ​യെ​ന്ന് ടൊ​വി​നോ

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ ന​ട​ന്മാ​രി​ലൊ​രാ​ളാ​ണ് ടൊ​വി​നോ തോ​മ​സ്. ചെ​റി​യ ചെ​റി​യ വേ​ഷ​ങ്ങ​ള്‍ ചെ​യ​ത് തു​ട​ങ്ങി​യ ടൊ​വി​നോ പി​ന്നീ​ട് മ​ല​യാ​ള​ത്തി​ലെ മു​ന്‍​നി​ര നാ​യ​ക​ന​ട​നാ​യി മാ​റു​ക​യാ​യി​രു​ന്നു.

അ​ഭി​ന​യ​ത്തി​നോ​ടു​ള്ള ആ​ഗ്ര​ഹ​വും വ​ര്‍​ഷ​ങ്ങ​ളാ​യു​ള്ള ക​ഠി​ന പ്ര​യ​ത്ന​വു​മാ​ണ് ടൊ​വി​നോ​യെ ഇ​ന്നു കാ​ണു​ന്ന താ​ര പ​ദ​വി​യി​ല്‍ എ​ത്തി​ച്ച​ത്.

യൂ​ത്തും കു​ടും​ബ പ്രേ​ക്ഷ​ക​രും ഒ​രു​പോ​ലെ സ്നേ​ഹി​ക്കു​ക​യും ആ​രാ​ധി​ക്കു​ക​യും ചെ​യ്യു​ന്ന താ​ര​മാ​ണ് ടൊ​വി​നോ തോ​മ​സ്.

ഇ​പ്പോ​ഴി​താ പ്ര​ള​യം സ്റ്റാ​ര്‍ എ​ന്ന വി​ളി ത​ന്നെ വേ​ദ​നി​പ്പി​ച്ചു​വെ​ന്ന് തു​റ​ന്നു​പ​റ​യു​ക​യാ​ണ് താ​രം.

ത​ന്റെ സി​നി​മ​ക​ള്‍ ഇ​റ​ങ്ങു​മ്പോ​ള്‍ കേ​ര​ള​ത്തി​ല്‍ ദു​ര​ന്തം എ​ത്തു​മെ​ന്നൊ​ക്കെ പ്ര​ചാ​ര​ണ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു.

ഇ​ത് ത​ന്നെ ഏ​റെ വേ​ദ​നി​പ്പി​ച്ചു​വെ​ന്ന് താ​രം പ​റ​യു​ന്നു. 2018ല്‍ ​കേ​ര​ള​ത്തി​ല്‍ പ്ര​ള​യ​മു​ണ്ടാ​യ​പ്പോ​ള്‍ സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ടൊ​വി​നോ മു​ന്നി​ലു​ണ്ടാ​യി​രു​ന്നു.

പ്ര​ള​യ​കാ​ല​ത്ത് ത​ന്നെ കു​റി​ച്ച് ന​ല്ല വാ​ര്‍​ത്ത​ക​ള്‍ വ​ന്നി​രു​ന്നു​വെ​ന്നും എ​ന്നാ​ല്‍ കു​റ​ച്ച് ക​ഴി​ഞ്ഞ​പ്പോ​ള്‍ വി​മ​ര്‍​ശ​ന​ങ്ങ​ള്‍ ഉ​യ​ര്‍​ന്നു​വെ​ന്നും താ​രം പ​റ​യു​ന്നു.

കേ​ര​ള​ത്തി​ല്‍ പ്ര​ള​യം ഉ​ണ്ടാ​യ​ത് മാ​യാ​ന​ദി എ​ന്ന ത​ന്റെ ചി​ത്രം ഇ​റ​ങ്ങി​യ​തു​കൊ​ണ്ടാ​ണെ​ന്നു​വ​രെ പ്ര​ചാ​ര​ണ​ങ്ങ​ളു​ണ്ടാ​യി എ​ന്നും താ​രം പ​റ​യു​ന്നു.

മാ​യാ​ന​ദി ഇ​റ​ങ്ങി​യ​ത് കൊ​ണ്ടാ​ണ് ന​ദി​ക​ള്‍ ക​ര​ക​വി​ഞ്ഞ​തെ​ന്നും ത​ന്റെ സി​നി​മ പു​റ​ത്തി​റ​ങ്ങു​മ്പോ​ള്‍ എ​ന്തെ​ങ്കി​ലും ദു​ര​ന്തം ഉ​ണ്ടാ​വു​മെ​ന്നും താ​നൊ​രു ദു​ശ്ശ​കു​നം ആ​ണെ​ന്നും നാ​ടി​ന് ആ​പ​ത്താ​ണെ​ന്നു​മൊ​ക്കെ പ്ര​ചാ​ര​ണ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു​വെ​ന്നും താ​രം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Related posts

Leave a Comment