ഗാലറിയിൽ മെസി വിളികൾ; അ​​​​ശ്ലീ​​​​ല ആം​​​​ഗ്യം കാട്ടി റൊ​​​​ണാ​​​​ൾ​​​​ഡോ 

റി​​​​യാ​​​​ദ്: സൗ​​​​ദി പ്രോ ​​​​ലീ​​​​ഗ് ഫു​​​​ട്ബോ​​​​ൾ മ​​​​ത്സ​​​​ര​​​​ത്തി​​​​നി​​​​ടെ ഗാ​​​​ല​​​​റി​​​​യി​​​​ൽ​​​​നി​​​​ന്നു​​​​ള്ള ‘മെ​​​​സി മെ​​​​സി’ വി​​​​ളി​​​​ക​​​​ളോ​​​​ട് മോ​​​​ശ​​​​മാ​​​​യി പ്ര​​​​തി​​​​ക​​​​രി​​​​ച്ചെ​​​​ന്ന് അ​​​​ൽ ന​​​​സ​​​​​​​​ർ താ​​​​രം ക്രി​​​​സ്റ്റ്യാ​​​​നോ റൊ​​​​ണാ​​​​ൾ​​​​ഡോ​​​​യ്ക്കെ​​​​തി​​​​രേ ആ​​​​രോ​​​​പ​​​​ണം. അ​​​​ൽ ഷ​​​​ബാ​​​​ബി​​​​നെ​​​​തി​​​​രേ 3-2ന് ​​​​വി​​​​ജ​​​​യി​​​​ച്ച​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് റൊ​​​​ണാ​​​​ൾ​​​​ഡോ​​​​യു​​​​ടെ വി​​​​വാ​​​​ദ​​​​മാ​​​​യ പെ​​​​രു​​​​മാ​​​​റ്റ​​​​മു​​​​ണ്ടാ​​​​യ​​​​ത്.

ഞാ​​​​യ​​​​റാ​​​​ഴ്ച ന​​​​ട​​​​ന്ന മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ ഗോ​​​​ൾ നേ​​​​ടി​​​​യ പോ​​​​ർ​​​​ച്ചു​​​​ഗീ​​​​സ് താ​​​​രം ക്ല​​​​ബ് ഫു​​​​ട്ബോ​​​​ളി​​​​ൽ 750 ഗോ​​​​ളു​​​​ക​​​​ൾ എ​​​​ന്ന നേ​​​​ട്ടം സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യി​​​​രു​​​​ന്നു.

ഗാ​​​​ല​​​​റി​​​​യി​​​​ൽ​​​​നി​​​​ന്നു​​​​ള്ള ഒ​​​​രു വി​​​​ഭാ​​​​ഗം അ​​​​ൽ ഷ​​​​ബാ​​​​ബ് ആരാധകരുടെ ‘മെ​​​​സി, മെ​​​​സി’ വി​​​​ളി​​​​ക​​​​ളെ പ്ര​​​​ത്യേ​​​​ക​​​​മാ​​​​യ ആം​​​​ഗ്യ​​​​​​​​ത്തോ​​​​ടെ​​​​യാ​​​​ണ് താ​​​​രം നേ​​​​രി​​​​ട്ട​​​​ത്.

സം​​​​ഭ​​​​വ​​​​ത്തി​​​​ന്‍റെ വീ​​​​ഡി​​​​യോ സാ​​​​മൂ​​​​ഹി​​​​ക മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ വൈ​​​​റ​​​​ലാ​​​​യ​​​​തോ​​​​ടെ ഇ​​​​ത് അ​​​​ശ്ലീ​​​​ലം നി​​​​റ​​​​ഞ്ഞ അം​​​​ഗ​​​​വി​​​​ക്ഷേ​​​​പ​​​​മാ​​​​ണെ​​​​ന്ന് ആ​​​​രോ​​​​പി​​​​ച്ച് നി​​​​ര​​​​വ​​​​ധി പേ​​​​ർ രം​​​​ഗ​​​​ത്തെ​​​​ത്തി. ഈ ​​​​ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ ടെ​​​​ലി​​​​വി​​​​ഷ​​​​ൻ കാ​​​​ണി​​​​ച്ചി​​​​രു​​​​ന്നി​​​​ല്ല. എ​​​​ന്നാ​​​​ൽ കാ​​​​ണി​​​​ക​​​​ളി​​​​ൽ ചി​​​​ല​​​​ർ ഇ​​​​ത് മൊ​​​​ബൈ​​​​ലി​​​​ൽ പ​​​​ക​​​​ർ​​​​ത്തി സ​​​​മൂ​​​​ഹ മാ​​​​ധ്യ​​​​മ​​​​ത്തി​​​​ൽ ഇ​​​​ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

സം​​​​ഭ​​​​വ​​​​ത്തി​​​​ൽ സൗ​​​​ദി ദേ​​​​ശീ​​​​യ ഫു​​​​ട്ബോ​​​​ൾ ഫെ​​​​ഡ​​​​റേ​​​​ഷ​​​​ൻ (എ​​​​സ്എ​​​​എ​​​​ഫ്എ​​​​ഫ്) അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​രം​​​​ഭി​​​​ച്ച​​​​താ​​​​യി സൗ​​​​ദി പ​​​​ത്ര​​​​മാ​​​​യ അ​​​​ശ്റ​​​​ഖ് അ​​​​ൽ ഒൗ​​​​സാ​​​​ത്ത് റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തു. സം​​​​ഭ​​​​വ​​​​ത്തി​​​​ൽ അ​​​​ൽ ന​​​​സ​​​​ർ ഇ​​​​തു​​​​വ​​​​രെ പ്ര​​​​തി​​​​ക​​​​ര​​​​ണ​​​​മ​​​​റി​​​​യി​​​​ച്ചി​​​​ട്ടി​​​​ല്ല. ക്രി​​​​സ്റ്റ്യാ​​​​നോ​​​​യ്ക്ക് സൗ​​​​ദി ഫു​​​​ട്ബോ​​​​ൾ ര​​​​ണ്ട് മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ൽ വി​​​​ല​​​​ക്കേ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​താ​​​​യും വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്താ​​​​ത്ത പി​​​​ഴ ചു​​​​മ​​​​ത്തി​​​​യ​​​​താ​​​​യും റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ണ്ട്.

Related posts

Leave a Comment