അങ്ങനെ ‘അണ്ണനും’ പെണ്ണു കെട്ടി ! ടിപി കേസിലെ പ്രതികള്‍ പരോളിലിറങ്ങി പെണ്ണുകെട്ടുന്ന പതിവ് തുടരുന്നു; അണ്ണന്‍ സിജിത്തിനു പിന്നാലെ കൊടി സുനിയും വിവാഹിതനായതായി റിപ്പോര്‍ട്ട്…

നാട്ടില്‍ സല്‍സ്വാഭാവികളായ യുവാക്കള്‍ പെണ്ണു കെട്ടാനാകാതെ വിഷമിക്കുമ്പോള്‍ പരോളിലിറങ്ങി യഥേഷ്ടം പെണ്ണുകെട്ടി ടിപി വധക്കേസ് പ്രതികള്‍.

കിര്‍മാണി മനോജിനും മുഹമ്മദ് ഷാഫിയ്ക്കും പിന്നാലെ അണ്ണന്‍ സിജിത്തും ഇപ്പോള്‍ കുടുംബസ്ഥനായിരിക്കുകയാണ്.

തിരുവനന്തപുരം സ്വദേശിയായ 33കാരിയെയാണ് അണ്ണന്‍ സിജിത്ത് ജീവിത സഖിയാക്കിയത്.

എടന്നൂര്‍ ശ്രീനാരായണ മഠത്തിലായിരുന്നു കല്യാണം. വധുവും കുടുംബവും കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയാണ് ന്യൂ മാഹിയ്ക്കു അടുത്തുള്ള വിവാഹ വേദിയിലെത്തിയത്.

തിരുവനന്തപുരം സ്വദേശിയാണെങ്കിലും ഇവര്‍ ഇപ്പോള്‍ താമസിക്കുന്നത് സമീപ ജില്ലകളിലെവിടെയോ ആണ്. വിവാഹത്തിനു പിന്നിലെ വസ്തുതകള്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നുണ്ട്.

മെയിലാണ് കണ്ണൂര്‍ ജയിലില്‍ നിന്ന് അണ്ണന്‍ സിജിത്ത് പരോളിലിറങ്ങിയത്. അതു കഴിഞ്ഞ് ഏകദേശം 45 ദിവസത്തിനു ശേഷമായിരുന്നു വിവാഹം.

ഇത്രയധികം ദിവസം പരോള്‍ കിട്ടിയതും ചോദ്യചിഹ്നമാണ്. അണ്ണന്‍ സിജിത്ത് വിവാഹശേഷം സുഹൃത്തുക്കള്‍ക്ക് അയച്ചു കൊടുത്ത ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

കരിപ്പൂര്‍ സ്വര്‍ണക്കടത്തില്‍ അര്‍ജുന്‍ ആയങ്കി അറസ്റ്റിലായതോടെ സ്വര്‍ണക്കടത്തിലുള്ള ടിപി വധക്കേസ് പ്രതികളുടെ പങ്ക് വ്യക്തമാക്കുന്ന വിവരങ്ങള്‍ പുറത്തായിരുന്നു.

സിജിത്തിന്റെ വിവാഹത്തിനു വേണ്ടി ചട്ടവിരുദ്ധമായി പരോള്‍ അനുവദിച്ചെന്നും ആക്ഷേപമുണ്ട്. ഒരു തടവുകാരന് വര്‍ഷത്തില്‍ 60 ദിവസം സാദാ പരോള്‍ ഉണ്ട്. എന്നാല്‍ ഇത് ആറുമാസം കൂടുമ്പോഴാണ് അനുവദിക്കുക. ഇതല്ലാതെ എമര്‍ജന്‍സി പരോളും അനുവദിക്കാറുണ്ട്. എന്നാല്‍ കോവിഡിന്റെ മറവിലാണ് സിജിത്തിന് ഇപ്പോള്‍ പരോള്‍ കിട്ടിയിരിക്കുന്നത്.

ടിപി കേസിലെ രണ്ടാം പ്രതി കിര്‍മാണി മനോജ് 2018ല്‍ പരോളിലിറങ്ങി വിവാഹിതനായിരുന്നു. കിര്‍മാണി വിവാഹം കഴിച്ചത് തന്റെ ഭാര്യയെയായിരുന്നുവെന്ന് പറഞ്ഞ് അന്ന് ഒരു യുവാവ് രംഗത്തെത്തിയിരുന്നു.

തന്നില്‍ നിന്ന് യുവതി വിവാഹമോചനം നേടിയിട്ടില്ലെന്നായിരുന്നു യുവാവിന്റെ ആരോപണം. വടകര സ്വദേശിനിയെയായിരുന്നു കിര്‍മാണി വിവാഹം കഴിച്ചത്.

എ.എന്‍ ഷംസീര്‍ അടക്കമുള്ള സിപിഎം നേതാക്കള്‍ ഈ വിവാഹത്തില്‍ പങ്കെടുത്തിരുന്നു എന്ന് ആരോപണവുമുണ്ടായിരുന്നു.

ടിപി കേസിലെ മറ്റൊരു പ്രതിയായ മുഹമ്മദ് ഷാഫി വിവാഹം ചെയ്തതാവട്ടെ രണ്ടു കുട്ടികളുള്ള യുവതിയെയും. യുവതിയുടെ ഭര്‍ത്താവ് നിയമനടപടികളുമായെത്തിയത് വാര്‍ത്തയാവുകയും ചെയ്തിരുന്നു. കേസിലെ പ്രധാന പ്രതികളിലൊരാളായ കൊടി സുനിയും പരോളില്‍ ഇറങ്ങി വിവാഹിതനായതായി റിപ്പോര്‍ട്ടുകളുണ്ട്.

Related posts

Leave a Comment