വൃ​ക്ക​ക​ൾ ത​ക​രാ​റി​ലാ​യി ആ​രോ​ഗ്യ​സ്ഥി​തി മോ​ശം; ടി.​പി. കൊ​ല​ക്കേ​സ് പ്ര​തി​യു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ൽ മെ​ഡി​ക്ക​ൽ ബോ​ർ​ഡ് രൂ​പീ​ക​രി​ക്കാ​ൻ നി​ർ​ദേ​ശം

ന്യൂ​​​ഡ​​​ൽ​​​ഹി: ടി.​​​പി. ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ൻ വ​​​ധ​​​ക്കേ​​​സി​​​ലെ പ്ര​​​തി ജ്യോ​​​തി ബാ​​​ബു​​​വി​​​ന്‍റെ ജാ​​​മ്യാ​​​പേ​​​ക്ഷ​​​യി​​​ൽ മെ​​​ഡി​​​ക്ക​​​ൽ ബോ​​​ർ​​​ഡ് രൂ​​​പീ​​​ക​​​രി​​​ക്കാ​​​ൻ സു​​​പ്രീം​​​കോ​​​ട​​​തി നി​​​ർ​​​ദേ​​​ശം.

ജ​​​സ്റ്റീ​​​സ് ദീ​​​പാ​​​ങ്ക​​​ർ ദ​​​ത്ത അ​​​ധ്യ​​​ക്ഷ​​​നാ​​​യ ബെ​​​ഞ്ചാ​​​ണ് പ്ര​​​തി​​​യു​​​ടെ ആ​​​രോ​​​ഗ്യ​​​സ്ഥി​​​തി പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​തി​​​ന് മെ​​​ഡി​​​ക്ക​​​ൽ ബോ​​​ർ​​​ഡ് രൂ​​​പീ​​​ക​​​രി​​​ച്ച് ഒ​​​രാ​​​ഴ്ച​​​യ്ക്കു​​​ള്ളി​​​ൽ റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കാ​​​ൻ ക​​​ണ്ണൂ​​​ർ ഗ​​​വ. മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത്. ആ​​​രോ​​​ഗ്യ​​​നി​​​ല വ​​​ഷ​​​ളാ​​​യെ​​​ന്നും വൃ​​​ക്ക മാ​​​റ്റി​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്നും ജ്യോ​​​തി ബാ​​​ബു ജാ​​​മ്യാ​​​പേ​​​ക്ഷ​​​യി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു. ഇ​​​തു പ​​​രി​​​ശോ​​​ധി​​​ച്ച​​​ശേ​​​ഷ​​​മാ​​​ണ് കോ​​​ട​​​തി​​​ന​​​ട​​​പ​​​ടി.

റി​​​പ്പോ​​​ർ​​​ട്ട് പ​​​രി​​​ഗ​​​ണി​​​ച്ച​​​ശേ​​​ഷം ഇ​​​ട​​​ക്കാ​​​ല ജാ​​​മ്യം സം​​​ബ​​​ന്ധി​​​ച്ച കാ​​​ര്യം പ​​​രി​​​ഗ​​​ണി​​​ക്കു​​​മെ​​​ന്നും വേ​​​ണ​​​മെ​​​ങ്കി​​​ൽ മൂ​​​ന്നു മാ​​​സ​​​ത്തെ ഇ​​​ട​​​ക്കാ​​​ല ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ക്കു​​​മെ​​​ന്നും കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി.

ജ്യോ​​​തി ബാ​​​ബു​​​വി​​​ന്‍റെ ഇ​​​രു വൃ​​​ക്ക​​​ക​​​ളും ത​​​ക​​​രാ​​​റി​​​ലാ​​​ണെ​​​ന്ന് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ കോ​​​ട​​​തി​​​യി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. എ​​​ന്നാ​​​ൽ ജ്യോ​​​തി ബാ​​​ബു​​​വി​​​ന് ആ​​​വ​​​ശ്യ​​​മാ​​​യ ചി​​​കി​​​ത്സാ​​​സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ ജ​​​യി​​​ലി​​​ൽ ന​​​ൽ​​​കു​​​ന്ന​​​താ​​​യി സം​​​സ്ഥാ​​​ന​​​സ​​​ർ​​​ക്കാ​​​ർ സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ സ​​​മ​​​ർ​​​പ്പി​​​ച്ച സ​​​ത്യ​​​വാ​​​ങ്മൂ​​​ല​​​ത്തി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു.

Related posts

Leave a Comment