അ​തി​വേ​ഗ റെ​യി​ല്‍​പ​ദ്ധ​തി ആ​ര് കൊ​ണ്ട് വ​ന്നാ​ലും എ​തി​ര്‍​ക്കി​ല്ല; ഇ.​ശ്രീ​ധ​ര​നെ മു​ന്‍​പ് അ​നു​കൂ​ലി​ച്ച​വ​ര്‍ ഇ​പ്പോ​ള്‍ എ​തി​ര്‍​ക്കു​ക​യാ​ണെ​ന്ന് വി.​ഡി. സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​തി​വേ​ഗ റെ​യി​ല്‍ വേ​ണ​മെ​ന്നാ​ണ് യു​ഡി​എ​ഫി​ന്‍റെ നി​ല​പാ​ട്. അ​തി​വേ​ഗ റെ​യി​ല്‍​പ​ദ്ധ​തി ആ​ര് കൊ​ണ്ട് വ​ന്നാ​ലും എ​തി​ര്‍​ക്കി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍. പാ​രി​സ്ഥി​തി​ക ആ​ഘാ​ത പ​ഠ​നം ന​ട​ത്ത​ണം. ഇ.​ശ്രീ​ധ​ര​നെ മു​ന്‍​പ് അ​നു​കൂ​ലി​ച്ച​വ​ര്‍ ഇ​പ്പോ​ള്‍ എ​തി​ര്‍​ക്കു​ന്നു.

സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച റെ​യി​ല്‍ പ​ദ്ധ​തി പ്രാ​രം​ഭ പ​ഠ​നം പോ​ലും ന​ട​ത്താ​തെ​യു​ള്ള​താ​ണ്.ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​ക്കേ​സി​ല്‍ എ​സ്‌​ഐ​ടി കു​റ്റ​പ​ത്രം ന​ല്‍​കു​ന്ന​ത് വൈ​കി​പ്പി​ക്കു​ന്നു. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന്‍റെ സ​മ്മ​ര്‍​ദ​ത്തി​ന് എ​സ്‌​ഐ​ടി കൂ​ട്ടു​നി​ല്‍​ക്ക​രു​ത്.

ഹൈ​ക്കോ​ട​തി പോ​ലും ജാ​മ്യം ന​ല്‍​കാ​ത്ത പ്ര​തി​ക​ള്‍​ക്ക് കു​റ്റ​പ​ത്രം സ​മ​യ​ബ​ന്ധി​ത​മാ​യി ന​ല്‍​കാ​ത്ത​ത് കാ​ര​ണം സ്വാ​ഭാ​വി​ക ജാ​മ്യം ല​ഭി​ക്കു​ന്ന അ​വ​സ്ഥ​യാ​ണ് ഇ​പ്പോ​ള്‍ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

എ​സ്‌​ഐ​ടി കു​റ്റ​പ​ത്രം ന​ല്‍​കു​ന്ന​ത് വൈ​കി​യാ​ല്‍ ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സി​ലെ കു​റ്റ​വാ​ളി​ക​ള്‍ ര​ക്ഷ​പ്പെ​ടു​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞു. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി​യ​ത്.

Related posts

Leave a Comment