എല്ലാം രാഷ്ട്രീയവിരോധം തീര്‍ക്കാന്‍! സര്‍ക്കാര്‍ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി; സെന്‍കുമാറിനെ ഡിജിപിയാക്കണമെന്ന് സുപ്രീംകോടതി

TP-Senkumarന്യൂഡൽഹി: ടി.പി. സെൻകുമാറിനെ ഡിജിപി സ്ഥാനത്തു നിന്നു മാറ്റിയ കേരള സർക്കാർ ഉത്തരവ് ശരിവെച്ച ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. സെൻകുമാറിന് പോലീസ് മേധാവി സ്ഥാനം തിരികെ നൽകണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ജസ്റ്റീസ് മദൻ ബി. ലോക്കൂർ അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് വിധി. ജിഷ വധക്കേസ്, പുറ്റിംഗൽ വെടിക്കെട്ടപകടം കേസുകൾ പറഞ്ഞ് സെൻകുമാറിനെ മാറ്റാൻ കഴിയില്ല. സർക്കാർ നടപടി തെറ്റാണെന്നും സുപ്രീംകോടതി പറഞ്ഞു.

ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ള്ള ഡി​ജി​പി സ്ഥാ​ന​ത്തു നി​ന്നു കേ​ര​ള സ​ർ​ക്കാ​ർതന്നെ മാ​റ്റി​യ​തി​നെ​തി​രേ ടി.​പി. സെ​ൻ​കു​മാ​ർ ന​ൽ​കി​യ ഹ​ർ​ജി​യിലാണ് സുപ്രീംകോടതി വിധി. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ക്കാ​തെ രാ​ഷ്‌ട്രീയവി​രോ​ധം തീ​ർ​ക്കാ​നാ​ണു ത​ന്നെ നീ​ക്കി​യ​തെ​ന്നാ​ണു സെ​ൻ​കു​മാ​ർ ഹ​ർ​ജി​യി​ൽ ആ​രോ​പിച്ചത്. പു​തി​യ സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​റ്റ​തി​ന്‍റെ പി​റ്റേ​ന്ന് അ​ന്ന​ത്തെ ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​യും ഇ​പ്പോ​ൾ ചീ​ഫ് സെ​ക്ര​ട്ട​റി​യു​മാ​യ ന​ളി​നി നെ​റ്റോ ന​ൽ​കി​യ കു​റി​പ്പു കീ​ഴ്ക്കോ​ട​തി​ക​ളി​ൽ സ​ർ​ക്കാ​ർ മ​റ​ച്ചു​വ​ച്ചു​വെ​ന്നും സെ​ൻ​കു​മാ​ർ ആ​രോ​പി​ച്ചിരുന്നു.

എ​ന്നാ​ൽ, പു​റ്റിംഗ​ൽ വെ​ടി​ക്കെ​ട്ട​പ​ക​ടം, ജി​ഷ വ​ധ​ക്കേ​സ് എ​ന്നി​വ​യി​ലെ അ​ന്വേ​ഷ​ണ വീ​ഴ്ച​ക​ളാ​ണ് സെ​ൻ​കു​മാ​റി​നെ മാ​റ്റാ​ൻ കാ​ര​ണ​മെ​ന്നാ​യി​രു​ന്നു സ​ർ​ക്കാ​രി​ന്‍റെ വാ​ദം. ഈ ​ര​ണ്ടു കേ​സു​ക​ളു​മ​ല്ല സെ​ൻ​കു​മാ​റി​നെ മാ​റ്റാ​ൻ കാ​ര​ണ​മെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ നി​യ​മ​സ​ഭ​യി​ലെ പ്ര​സം​ഗം ചൂ​ണ്ടി​ക്കാ​ട്ടി, സ​ർ​ക്കാ​രി​ന്‍റെ വാ​ദ​ത്തെ സെ​ൻ​കു​മാ​റി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ ഖ​ണ്ഡി​ച്ചി​രു​ന്നു.

ഡി​ജി​പി നി​യ​മ​നം സം​ബ​ന്ധി​ച്ച പ്ര​കാ​ശ് സിം​ഗ് കേ​സി​ലെ വി​ധി പോ​ലീ​സി​നെ ബാ​ഹ്യ​സ​മ്മ​ർ​ദ​ങ്ങ​ളി​ൽ നി​ന്നും ര​ക്ഷി​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ചു​ള്ള​താ​ണെന്നും സ്ഥാ​ന​മാ​റ്റം പോ​ലു​ള്ള സ​ർ​വീ​സ് ന​ട​പ​ടി​ക​ൾ​ക്ക് ബാ​ധ​ക​മ​ല്ലെ​ന്നു​മാ​ണു സ​ർ​ക്കാ​ർ വാ​ദി​ച്ച​ത്. പോ​ലീ​സി​നെ​തി​രേ പൊ​തു​ജ​നാ​ഭി​പ്രാ​യം ഉ​യ​ർ​ന്നു വ​ന്ന​തും ഡി​ജി​പി​യെ മാ​റ്റാ​ൻ കാ​ര​ണ​മാ​യെ​ന്നു നേ​ര​ത്തേ സ​ർ​ക്കാ​ർ കോ​ട​തി​യെ ബോ​ധി​പ്പി​ച്ചി​രു​ന്നു.

സം​സ്ഥാ​ന സ​ർ​ക്കാ​രി​നുവേ​ണ്ടി മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ഹ​രീ​ഷ് സാ​ൽ​വേ​യും സെ​ൻ​കു​മാ​റി​നു വേ​ണ്ടി മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ദു​ഷ്യ​ന്ത് ദ​വെ​യുമാ​ണ് വാ​ദി​ച്ച​ത്.

Related posts